ADVERTISEMENT

യൂട്യൂബിലെ ഒരു ട്രാവൽ വീഡിയോ കണ്ടാണ് കുട്ടനാട്, പുളിങ്കുന്ന് സ്വദേശി കൊച്ചുപാലത്തിങ്കൽ ജോർജ് തോമസ് ഹിച്ച് ഹൈക്കിങ്ങിനെ കുറിച്ച് അറിയുന്നത്. പ്രത്യേകിച്ച് വല്യ പ്രീ പ്ലാനൊന്നും ഇല്ലാതെ കാണുന്ന വണ്ടിക്ക് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ച് യാത്ര പോകുന്ന യാത്രാരീതിയാണ് ഹിച്ച് ഹൈക്കിങ്. വിദേശരാജ്യങ്ങളിലൊക്കെ സർവസാധാരണമായ ഹിച്ച് ഹൈക്കിങ് നമ്മുടെ നാട്ടിൽ അത്ര പ്രചാരം നേടിയിട്ടില്ല. അതിനാൽ തന്നെ രാവും പകലുമിരുന്ന് ഹിച്ച് ഹൈക്കിങ്ങിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള ശ്രമമായിരുന്നു പിന്നീട്.

 

സാഹസികത നിറഞ്ഞ യാത്രയാണെന്ന് നല്ല ബോധം ഉള്ളതു കൊണ്ട് യാത്രയുടെ പ്ലാൻ സ്വകാര്യമായി സഹോദരനോട് മാത്രം പങ്കുവച്ചു. അങ്ങനെ വീട്ടുകാരറിയാതെ ഈ ഈരുപത്തിരണ്ടുകാരൻ കുട്ടനാട്ടിൽ നിന്ന് ഹിച്ച് ഹൈക്കിങ് തുടങ്ങി. കയ്യിൽ ആകെയുള്ളത് 3000 രൂപ. പക്ഷേ, ജോർജ് തോമസിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒന്നും തടസ്സമായില്ല. 15 ദിവസങ്ങൾ, 4500 കിലോമീറ്റർ... ജോർജ് തോമസ് അനുഭവിച്ച സാഹസികത നിറഞ്ഞ ഹിച്ച് ഹൈക്കിങ് സഞ്ചാര വിശേഷങ്ങൾ ഇതാ...

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com