ADVERTISEMENT

ഗോവ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ 'ചില്ലോടു ചില്‍' എന്ന് കൂട്ടി വായിക്കുന്ന മച്ചാന്‍മാര്‍ക്ക് സന്തോഷം വരുന്ന ചില കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്. ശ്രദ്ധിച്ചു കേട്ടോണേ... 

 

goa-trip5

അതായത്, പ്രിയപ്പെട്ട ഒരാളിനെയും കൂട്ടി നിങ്ങള്‍ ഗോവയിലൊരു യാത്ര പോവുകയാണെന്ന് സങ്കല്‍പ്പിക്കുക. തുടുത്തു ചുവന്ന പൂമരം പോലെ ആകാശം പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു മനോഹര സന്ധ്യ. നിങ്ങളും അയാളും കൂടി ഒരു ഉല്ലാസബോട്ടിലിങ്ങനെ യാത്ര ചെയ്യുകയാണ്. മുന്നില്‍ രുചികരമായ ഭക്ഷണ സാധനങ്ങളും വൈനുമെല്ലാം അടങ്ങിയ കിടുക്കന്‍ ഡിന്നര്‍. ഏതോ റൊമാന്റിക് സിനിമയിലെന്ന പോലെ നിങ്ങളും അയാളും ജലപ്പരപ്പിനു മുകളിലൂടെ പതിയെ ഒഴുകിയങ്ങനെ നീങ്ങിക്കൊണ്ടിരിക്കുന്നു... എങ്ങനെയുണ്ട്...?

 

ഇപ്പോള്‍ത്തന്നെ ഗോവയിലേക്ക് പോകണമെന്നു തോന്നുന്നുണ്ടല്ലേ! എന്നാല്‍പ്പിന്നെ എവിടെ പോകണം എന്നു കൂടി അറിഞ്ഞിട്ടു പൊക്കോളൂ! ഇങ്ങനെയൊരു ഗോവന്‍ സ്വപ്നം മനസ്സിലുണ്ടെങ്കില്‍ ഗ്രാന്‍ഡെ ഡി ഗോവ അത് പൂവണിയാന്‍ നിങ്ങളെ സഹായിക്കും!

goa-trip3

 

 എന്താണ് ഗ്രാന്‍ഡെ ഡി ഗോവ?

 

goa-trip1

ഗോവന്‍ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവങ്ങള്‍ നല്‍കുന്നതിൽ മുന്നിട്ടു നില്‍ക്കുന്ന ടൂറിസം കമ്പനിയാണ് ഗ്രാന്‍ഡെ ഡി ഗോവ. ഒഴിവുകാലത്ത്, നഗരത്തിരക്കുകളില്‍നിന്നു മാറി സമയം ചെലവഴിക്കാന്‍ ഗോവയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറ്റവും മികച്ച സഹായി.

 

കോർപ്പറേറ്റ് പാർട്ടികൾ, ജന്മദിനങ്ങൾ, വിവാഹത്തിനു മുമ്പുള്ളതും ശേഷമുള്ളതുമായ ഫോട്ടോ ഷൂട്ടുകൾ, വാർഷികങ്ങൾ, മറ്റാഘോഷങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം പ്രൈവറ്റ് പാര്‍ട്ടികള്‍ നടത്താനായി ഉല്ലാസബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്നുണ്ട് പനജിയില്‍ നിന്നുള്ള ഈ കമ്പനി.

 

ഫോട്ടോഷൂട്ടുകള്‍ക്കായി ഹമ്മര്‍, പോർഷെ, ഹാർലി ഡേവിഡ്‌സൺ തുടങ്ങിയ ലക്ഷ്വറി വണ്ടികളും ഇവിടെ വാടകയ്ക്ക് കിട്ടും. ഹൗസ് ബോട്ട്, വില്ലകൾ, അപ്പാർട്ടുമെന്റുകൾ, അതിഥിമന്ദിരങ്ങൾ, സ്പീഡ് ബോട്ട് തുടങ്ങിയവ വാടകയ്ക്കെടുക്കാനും കമ്പനിയെ സമീപിക്കാം. ദ്വീപ് യാത്രകള്‍, സ്കൂബ ഡൈവിങ്, ഫിലിം / വിഡിയോ ഷൂട്ടിങ്, കോർപ്പറേറ്റ് ഇവന്റുകൾ, വാട്ടർ സ്പോർട്സ് എന്നിവയ്ക്കുള്ള സൗകര്യവും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്.

 

പിന്നില്‍ ഇവര്‍

 

ഹോട്ടൽ മാനേജ്‌മെന്റിൽ 10 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള അൽമാൻസോ ബാരെറ്റോയും രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹോദരൻ അലൈൻ ബാരെറ്റോയുമാണ് ഗ്രാൻഡെ ഡി ഗോവയുടെ സ്ഥാപകര്‍. ഗോഡ്ഫാദര്‍മാര്‍ ഒന്നുമില്ലാതെ തങ്ങളുടെ കഴിവും എക്സ്പീരിയന്‍സും ഉപയോഗപ്പെടുത്തി കുടുംബ ബിസിനസ് ചെയ്യാനുള്ള ആലോചനയാണ് ഈ കമ്പനിയുടെ രൂപീകരണത്തിനു പിന്നില്‍ എന്ന് അൽമാൻസോ പറയുന്നു. മുന്‍പ്‌ ജോലി ചെയ്തിരുന്ന ഇടങ്ങളില്‍ തൊഴിലാളികളുടെ സംതൃപ്തിക്ക് അത്ര പ്രാധാന്യം നല്‍കിയിരുന്നതായി തോന്നിയിരുന്നില്ല. ഇത് മാറ്റണം എന്നൊരു തോന്നല്‍ കൂടി ഉണ്ടായിരുന്നതിനാലാണ് അഞ്ചു ലക്ഷം രൂപ മൂലധനത്തില്‍ ഇങ്ങനെയൊരു ബിസിനസ് പ്ലാനിന് തുടക്കമിട്ടത്. പ്രതിദിനം 5000 രൂപ മുതലാണ് ബോട്ടുകളുടെ വാടക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com