sections
MORE

മേഘങ്ങളുടെ വീട്ടിലേക്ക് വിരുന്നെത്തിയ നക്ഷത്രം, സാനിയയുടെ പുതിയ യാത്ര!

saniya
SHARE

മലയാളത്തിലെ പുതുമുഖ നടീനടന്മാര്‍ എല്ലാവരും തന്നെ അത്യാവശ്യം യാത്രയൊക്കെ ചെയ്യുന്നവരാണ്. അടുത്ത യാത്ര എങ്ങോട്ടാണ് എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുന്ന ആരാധകരാണ് എല്ലായിടത്തും! താരങ്ങള്‍ പോയതു കൊണ്ടു മാത്രം പോപ്പുലറായ, മുന്നേ അറിയപ്പെടാതിരുന്ന ഒരുപാട് സ്ഥലങ്ങളുമുണ്ട്!

യാത്ര ചെയ്യുന്ന പുതുതലമുറ നായികമാരുടെ കൂട്ടത്തില്‍ ഏറ്റവും മുന്നിലുള്ള ആളാണ്‌ സാനിയ ഇയ്യപ്പന്‍. നടിയുടെ മുന്നത്തെ പല യാത്രകളും വൈറലായിരുന്നു. ഇപ്പോഴിതാ മേഘങ്ങളുടെ നാടായ മേഘാലയയിലേക്കുള്ള യാത്രയുടെ ചിത്രങ്ങളാണ് സാനിയ ഏറ്റവും പുതുതായി പങ്കു വച്ചിരിക്കുന്നത്. ചുവന്ന കോട്ടും ജീന്‍സുമിട്ട് മേഘാലയയിലെ ഒരു ജലാശയത്തിനു മുന്നില്‍ നില്‍ക്കുന്ന പടമാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്.

View this post on Instagram

🦋

A post shared by SANIYA IYAPPAN (@_saniya_iyappan_) on

പൊതുവേ വര്‍ഷം മുഴുവന്‍ സന്ദര്‍ശനയോഗ്യമാണെങ്കിലും മേഘാലയ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങള്‍. അതുകൊണ്ടുതന്നെ താരങ്ങള്‍ അടക്കമുള്ള സഞ്ചാരികളുടെ ഒഴുക്ക് കൂടുതലാണ് ഈ സമയത്ത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ ചൂടു കൂടുതലുള്ള സമയമായതിനാല്‍ ഇവിടങ്ങളില്‍ നിന്നുള്ള ആളുകളും തണുപ്പു തേടി ഈ സമയത്ത് മേഘാലയയിലേക്ക് കൂടുതലായി എത്താറുണ്ട്.

View this post on Instagram

🦋

A post shared by SANIYA IYAPPAN (@_saniya_iyappan_) on

'ഏഴു സഹോദരിമാര്‍' എന്നറിയപ്പെടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാവുന്ന സംസ്ഥാനമാണ് 'മേഘങ്ങളുടെ വാസസ്ഥലം' എന്നർത്ഥം വരുന്ന മേഘാലയ. മഴക്കാടുകൾ, ജീവനുള്ള വേരുകള്‍ കൊണ്ടുണ്ടാക്കിയ പാലങ്ങൾ, ഉയരെനിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍, പര്‍വ്വതക്കാഴ്ചകള്‍, നിഗൂഡവും പ്രകൃതിദത്തവുമായ ഗുഹകൾ, ചില്ലു പോലെ തെളിഞ്ഞ നദികൾ, നീല നിറത്തിലുള്ള മനോഹരമായ കുളങ്ങൾ എന്നിവ നിറഞ്ഞ മനോഹരമായ പ്രകൃതി മാത്രമല്ല, സഞ്ചാരികളെ നിഷ്കളങ്കമായ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്ന തദ്ദേശവാസികളും ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്.

മേഘാലയയില്‍ എത്തിച്ചേരാന്‍ അല്‍പ്പം ദൂരമുണ്ടെങ്കിലും ഇവിടത്തെ ഏറ്റവും ആകര്‍ഷണീയമായ സ്ഥലങ്ങള്‍ എല്ലാം തന്നെ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. രണ്ടു മണിക്കൂര്‍ ദൂരം ഡ്രൈവ് ചെയ്‌താല്‍ ഒരു സ്ഥലത്ത് നിന്നും അടുത്ത സ്ഥലത്ത് എത്താനാവും. ക്ലിഫ് ജമ്പിംഗ്, കേവിംഗ്, ട്രെക്കിംഗ്, റാപെല്ലിംഗ് മുതലായ സാഹസിക വിനോദങ്ങള്‍ക്കും ഇവിടെ മിക്കയിടത്തും സൗകര്യമുണ്ട്.

ഷില്ലോംഗ്, ചിറാപുഞ്ചി, മൗസിന്‍റം, തുറ, ജോവായ്, നോങ്ങ്പോ തുടങ്ങി ധാരാളം പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇവിടെയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA