sections
MORE

സ്വവർഗ്ഗാനുരാഗികൾക്ക് തുറിച്ചുനോട്ടങ്ങളോ ഭീഷണിയോ ഇല്ലാതെ യാത്ര ചെയ്യാവുന്ന ഇടങ്ങൾ

gay-couple
SHARE

മറ്റെല്ലാ യാത്രക്കാരെയും പോലെ,സ്വവർഗ്ഗാനുരാഗികൾക്ക് തുറിച്ചുനോട്ടങ്ങളോ ഭീഷണിയോ ഇല്ലാതെ യാത്ര ചെയ്യാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ത്യയിലുമുണ്ട്. അതിനെ പോസിറ്റീവായ മാറ്റമായാണ് വിനോദസഞ്ചാരമേഖല വിലയിരുത്തുന്നതും. ഇന്ത്യയിലെ അഞ്ച് എൽജിബിടി ഫ്രണ്ട്‌ലി സ്ഥലങ്ങളെ പരിചയപ്പെടാം

മുംബൈ 

mumbai-trip3

ആക്ടിവിസം കാരണം ഇന്ത്യയുടെ സ്വവർഗ തലസ്ഥാനം എന്നറിയപ്പെടുന്ന മുംബൈ എൽജിബിടി വ്യക്തികൾക്കും ജോഡികൾക്കും  ഇന്ത്യയിൽ സന്ദർശിക്കാനുള്ള മികച്ച സ്ഥലമാണ്. സജീവമായ രാത്രിജീവിതമുള്ള, വൈവിധ്യമാർന്ന സംസ്കാരങ്ങളുള്ള,  ഊർജസ്വലമായ ആധുനിക നഗരമാണ് മുംബൈ. മികച്ച ബാറുകളും പബ്ബുകളും ഉണ്ട്. നിങ്ങൾക്ക് ഒരു റോഡ് യാത്ര നടത്തണമെങ്കിൽ നിരവധി വാരാന്ത്യ യാത്രാസ്ഥാനങ്ങളുമുണ്ട്.

ഗോവ

Goa, Panjim, View of Palolem Beach

ഇന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമാണ് ഗോവ. അതിനാൽത്തന്നെ ലൈംഗിക മുൻഗണന കണക്കിലെടുക്കാതെ എല്ലാത്തരം വിനോദ സഞ്ചാരികളെയും ഇവിടെ സ്വാഗതം ചെയ്യുന്നു. താമസിക്കാൻ നിരവധി സ്വവർഗാനുരാഗ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഗോവയിൽ ഉണ്ട്. കൂടാതെ, ഗോവ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ സാംസ്കാരിക വൈവിധ്യം കാരണം ആളുകൾ പൊതുവേ എല്ലാ കാര്യങ്ങളിലും തുറന്ന മനസ്സുള്ളവരാണ്. ബീച്ചിലോ പബ്ബിലോ എവിടെയുമാകട്ടെ സ്വതന്ത്രമായി സ്വയം മറന്ന് ആനന്ദിക്കാൻ ഗോവ അവസരമൊരുക്കും.

കേരളം

153559680

ഇന്ത്യയിൽ ഏറ്റവും അധികം എൽജിബിടി സൗഹൃദ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവർഗാനുരാഗികളോട് മൃദുവായ സമീപനമാണ് കേരളത്തിന്. നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങൾ കേരളത്തിലുടനീളം ഇവർക്കുവേണ്ടി സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ ഇന്ന് തയാറാണ്. ആയുർവേദ മസാജുകൾ, കായലിലെ ബോട്ട് സവാരി, മഞ്ഞിൽ പൊതിഞ്ഞ തേയിലത്തോട്ടങ്ങൾ, തുടങ്ങി സമാധാനപരമായ ഒരു അവധിക്കാലത്തിന് അനുയോജ്യമായ സ്ഥലമെന്ന നിലയിൽ കേരളം എല്ലാത്തരം യാത്രക്കാരോടും സഹിഷ്ണുത പുലർത്തുന്നു. ഒപ്പം യാത്രാ പ്രേമികൾക്കായി, പ്രത്യേകിച്ച് ചികിത്സാ സ്ഥലങ്ങൾ തേടുന്നവർക്ക് ധാരാളം ഓപ്ഷനുകളും നൽകുന്നു.

സുവർണ്ണ ത്രികോണം: ദില്ലി - ആഗ്ര - ജയ്പുർ

ഈ റൂട്ട് 5 ദിവസത്തിനുള്ളിൽ കണ്ടു പൂർത്തിയാക്കാം. മാത്രമല്ല ഇന്ത്യ സന്ദർശിക്കുന്ന യാത്രക്കാർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. ദില്ലിയിലെ ചെങ്കോട്ടയും ഇന്ത്യാ ഗേറ്റും സന്ദർശിക്കേണ്ടതാണ്. ചാന്ദ്‌നി ചൗക്ക് ഒരു തിരക്കേറിയ മാർക്കറ്റാണ്, പക്ഷേ തിരക്കേറിയ നഗര ജീവിതത്തെക്കുറിച്ച് ഇവിടം നിങ്ങൾക്ക് ഒരു ഉൾക്കാഴ്ച നൽകുന്നു.

Tajmahal

താജ് മഹൽ ആഗ്ര, തുടങ്ങി കാണേണ്ട ലിസ്റ്റ് നീണ്ടുകിടക്കുന്നു.  ഷോപ്പിങ്ങിനും കാഴ്ച കാണുന്നതിനും നിരവധി ഓപ്ഷനുകൾ നൽകുന്ന, ഇന്ത്യൻ സംസ്കാരത്തെ മികച്ച രീതിയിൽ പ്രദർശിപ്പിക്കുന്ന മനോഹരമായ നഗരമാണ് ജയ്പുർ. ഇവിടെയും സ്വവർഗാനുരാഗികൾക്ക് സൗഹാർദ്ദപരമായ അന്തരീക്ഷം ആണ് ഉള്ളത്. 

1135469791

ഋഷികേശ് 

ആത്മീയതയും യോഗ സെഷനുകളുമാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ,  ഋഷികേശാണ് നിങ്ങൾക്കുള്ള സ്ഥലം. ലോകത്തിന്റെ യോഗ തലസ്ഥാനമായി അറിയപ്പെടുന്ന ഋഷികേശ് ആത്മീയ ചായ്‌വുള്ളവർക്ക് അനുയോജ്യമായ അവധിക്കാല ഇടമാണ്.

Haridwar--Rishikesh-Trip4

ഈ സ്ഥലം എല്ലായ്പ്പോഴും സജീവമാണ്, മാത്രമല്ല എല്ലാത്തരം വിനോദ സഞ്ചാരികൾക്കും സുരക്ഷിതവുമാണ്. ഇവിടുത്തെ മിക്ക ഹോട്ടലുകളും ഹോംസ്റ്റേകളും സ്വവർഗ്ഗാനുരാഗികൾക്കും യോജിച്ചവ തന്നെ. എന്നാൽ  പ്രാദേശിക പാരമ്പര്യങ്ങളും സാംസ്കാരിക സംവേദനക്ഷമതയും മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA