ADVERTISEMENT

കുങ്കുമപ്പൂക്കളും തുടുത്ത ആപ്പിള്‍ പഴങ്ങളും അതുപോലെ തന്നെ സുന്ദരികളും സുന്ദരന്മാരുമായ ആളുകളുമുള്ള സ്വര്‍ഗ്ഗസമാനമായ ഭൂമിയാണ്‌ കാശ്മീര്‍. ഇവിടം ഒന്നു കണ്ടു വരണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ കുറവായിരിക്കും. എന്നാല്‍ എത്തിച്ചേരേണ്ട ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍ പലപ്പോഴും ഈ യാത്ര വേണ്ടെന്നു വയ്ക്കുകയാണ് പതിവ്. എല്ലാവര്‍ക്കും ഒരുപാട് പണം ചെലവാക്കി ഫ്ളൈറ്റിന് പോയി വരാന്‍ പറ്റില്ലല്ലോ. എന്നാലിനി യാത്രയുടെ ബുദ്ധിമുട്ടോര്‍ത്ത് കാശ്മീര്‍ യാത്ര മുടക്കേണ്ട! അടുത്ത വര്‍ഷം, അതായത് 2021 ഡിസംബര്‍ മുതല്‍ കാശ്മീര്‍ താഴ്വരയിലേക്ക് ട്രെയിനില്‍ പോകാം!

ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ‌വേ പാലം പണിയുന്ന പദ്ധതി പൂർ‌ത്തിയാക്കുന്നതിനായി സര്‍ക്കാര്‍ പുതിയ സമയപരിധി തീരുമാനിച്ചിട്ടുണ്ട്. പാരീസിലെ ഈഫൽ‌ ടവറിനേക്കാൾ 35 മീറ്റർ ഉയരം കൂടുതലായിരിക്കും ഈ റെയിൽ‌വേ ലൈനിന് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ 150 വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുക്കാന്‍ പോകുന്ന, ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതിയാണിത്‌ എന്നാണ് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരിക്കല്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ഇന്ത്യയുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്‍റെ മകുടോദാഹരണമായി മാറാനും ഈ പദ്ധതിക്ക് സാധിക്കും.

കശ്മീര്‍ താഴ്‌വരയെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിക്കും എന്നതിനാല്‍, ഇന്ത്യയുടെ റെയില്‍വേ ചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായ സ്ഥാനമായിരിക്കും 2002 ൽ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ച ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിക്ക് ഉണ്ടാവുക. 

ഇതോടെ കത്രയിലെ ബക്കലും ശ്രീനഗറിലെ കൗരിയും തമ്മില്‍ ബന്ധിപ്പിക്കപ്പെടും. 1.315കിലോമീറ്റര്‍ നീളത്തില്‍ നദിക്ക് മുകളില്‍ 359 മീറ്റര്‍ ഉയരത്തിലാണ് റെയില്‍പ്പാലം വരുന്നത്. ഇതിനായി 5462 ടണ്‍ സ്റ്റീല്‍ ആവശ്യമായി വരും. ഈ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ ചൈനയിലുള്ള ബീപാൻ റിവർ ഷുബായ് റെയിൽവേ പാലത്തിന്‍റെ (275 മീറ്റർ) റെക്കോർഡായിരിക്കും തകരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com