ADVERTISEMENT
ലോകനിലവാരമുള്ള സൗകര്യങ്ങളുമായി എത്താനൊരുങ്ങുകയാണ് ഇന്ത്യയിലെ ചില റെയില്‍വേ സ്റ്റേഷനുകള്‍. ഗുജറാത്തിലെ ഗാന്ധിനഗര്‍, ഭോപ്പാലിലെ ഹബീബ്ഗഞ്ച് എന്നീ സ്റ്റേഷനുകളില്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഗോംതിനഗർ (നോർത്ത് ഈസ്റ്റേൺ റെയിൽ‌വേ), ആനന്ദ് വിഹാർ (നോർത്തേൺ റെയിൽ‌വേ), ബിജ്‌വാസൻ (നോർത്തേൺ റെയിൽ‌വേ), ചണ്ഡിഗഡ്(നോർത്തേൺ റെയിൽ‌വേ) റെയിൽ‌വേ സ്റ്റേഷനുകൾ‌ എന്നിവയുടെ പുനർ‌വികസനത്തിനുള്ള കരാറുകളും നൽകിയിട്ടുണ്ട്.

ഇന്ത്യൻ റെയിൽ‌വേ സ്റ്റേഷൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ഐആർ‌എസ്ഡിസി), റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ആർ‌എൽ‌ഡി‌എ), മറ്റ് കേന്ദ്ര സർക്കാർ ഏജൻസികൾ എന്നിവയ്ക്കാണ് പുനർവികസനത്തിന്‍റെ ചുമതല. യാത്ര കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു വേണ്ടി മുഴുവൻ സ്റ്റേഷനുകളും വികസിപ്പിക്കും. പദ്ധതി. സ്റ്റേഷനുകളുടെ ചുറ്റുപാടുകളുടെ വികസന പ്രവര്‍ത്തനങ്ങളും ഒപ്പം നടക്കും.

ഇതിന്‍റെ ഭാഗമായി സ്റ്റേഷനിലേക്കുള്ള പ്രവേശനം സുഗമമാക്കും. എന്‍ട്രി, എക്സിറ്റ് എന്നിവ വെവ്വേറെ സ്ഥാപിക്കും. പൊതുഗതാഗത മാര്‍ഗങ്ങളുമായി സമന്വയിപ്പിച്ചാണ് വികസനം ആസൂത്രണം ചെയ്യുന്നത്. വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, സ്റ്റേഷന് ചുറ്റുമുള്ള പ്രദേശത്ത് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുകയും പിക്ക് ആൻഡ് ഡ്രോപ്പ്, പാർക്കിംഗ് എന്നിവയ്ക്ക് വ്യവസ്ഥകൾ ഉണ്ടായിരിക്കുകയും ചെയ്യും.

ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയില്‍വേ സ്റ്റേഷന്‍ ആണ് ഹബീബ്ഗഞ്ച്. 2017 ജൂണിലായിരുന്നു ഹബീബ്ഗഞ്ച് റെയിൽ‌വേ സ്റ്റേഷൻ സ്വകാര്യവൽക്കരിച്ചത്. ഭോപ്പാൽ ആസ്ഥാനമായുള്ള ബൻസൽ ഗ്രൂപ്പ് ആണ് IRSDC യില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍ മോടി പിടിപ്പിക്കാനുള്ള ഉത്തരവാദിത്തം നേടിയത്.
ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 250 കോടി രൂപയാണ് ചെലവ്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ സൗകര്യവും ഇവിടെ ഉണ്ടാകും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com