ട്രാൻസ്ജന്റെഴ്സ് നടത്തുന്ന തേഡ് ഐ കഫേ

Transgender-cafe
Image from youtube
SHARE

ചില കാഴ്ചകൾ കാണാൻ നമുക്ക് രണ്ട് കണ്ണുകൾ മതിയാവില്ല. ചിലത് മനസ്സിലാവണമെങ്കിൽ അകകണ്ണിന്റെ കാഴ്ചയിലൂടെ തന്നെ കാണണം. ആണും പെണ്ണും മാത്രമല്ല മൂന്നാമതൊരു ലിംഗം കൂടി ഈ ഭൂമിയിലുണ്ടെന്ന് വേർതിരിച്ചു കാണുന്ന സമൂഹത്തിൽ അത്തരം ആളുകളെ എങ്ങനെയാണ് നാം പരിഗണിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിനെ സമൂഹത്തിന്റെ മുൻതട്ടിലേക്ക് കൊണ്ടുവരുന്നതിന് നിരവധി പ്രവർത്തനങ്ങൾ രാജ്യമെങ്ങും നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവർക്ക് മികച്ച തൊഴിൽ നൽകുന്നതിന് വേണ്ടി നവി മുംബൈയിൽ ആരംഭിച്ച കഫേ ആണ് തേഡ് ഐ കഫേ.

ലിംഗഭേദമന്യേ എല്ലാ ദിവസവും ചോദ്യം ചെയ്യപ്പെടുകയും തകർക്കപ്പെടുകയും ചെയ്യുന്ന ഒരു യുഗത്തിൽ, നവി മുംബൈയിലെ തേർഡ് ഐ കഫെ ട്രാൻസ്ജെൻഡർ വെയിറ്റർമാരുടെ ഒരു ടീമിനെ നിയോഗിച്ചുകൊണ്ട് പുതുചരിത്രം രചിക്കുകയാണ്. ഇത് കടന്നു വന്ന വഴിയിൽ അവർ നേരിട്ട പ്രതിബന്ധങ്ങളും ഒരു ചെറിയ കഫേയ്ക്കുള്ളിൽ സാധ്യതകളുടെ ഒരു പ്രപഞ്ചത്തെ അവർ കണ്ടെത്തിയതും എല്ലാം ചേർന്ന അവരുടെ ദൈനംദിന പോരാട്ടങ്ങളുടെ കഥയാണ്.

കഫേയിൽ നിലവിൽ ആറ് ട്രാൻസ്‌ജെൻഡർ ജോലിക്കാരുണ്ട്. അതിൽ നാലുപേർ ടേബിൾ അറ്റൻണ്ടന്റായും ഒരാൾ ഷെഫായും, ഒരാൾ മാനേജരായും ജോലി ചെയ്യുന്നു. ലിംഗമാറ്റക്കാർക്ക് പരിശീലനം നൽകുകയും ജോലി നൽകുകയും ചെയ്യുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇന്ത്യയിലെ നവി മുംബൈയിലുള്ള തേർഡ് ഐ കഫെ.

കഫേയുടെ ചുവരിൽ വലിയ അക്ഷരങ്ങളിൽ 'നിങ്ങൾ ലോകത്തിൽ കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആകുക' എന്ന ഗാന്ധി ഉദ്ധരണി എഴുതി വച്ചിരിക്കുന്നത് കാണാം. അതേ ആശയം തന്നെയാണ് ഈ ഒരു സംരംഭവുമായി മുന്നോട്ടുപോകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇതിന്റെ സ്ഥാപകർ പറയുന്നു.

'2017 ലാണ് കഫേ ആരംഭിക്കുന്നത്. ബദൽ ജോലികളിലൂടെ ട്രാൻസ്ജൻഡേഴ്സ് ചിലപ്പോൾ കൂടുതൽ സമ്പാദിക്കുന്നുണ്ടാവും. എന്നാൽ ഒരിക്കലും മാന്യമായ ഒരു തൊഴിൽ ചെയ്യാൻ അവരെ ഈ സമൂഹം അനുവദിക്കുന്നില്ല. ഈ റസ്റ്റോറന്റിൽ നിന്ന് കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നതെങ്കിലും ഇത് അവർക്ക് മികച്ച എക്സ്പോഷർ നൽകും. മറ്റ് പ്രൊഫഷണൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കാനുള്ള ആർജ്ജവം കൈവരിക്കാനാകും. അതിനായി തങ്ങളുടെ ഈ എളിയ ചുവടുവെപ്പ് സഹായകമാകട്ടെ എന്നാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് പറയാനുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA