കൊടൈക്കനാലിൽ കൊടും തണുപ്പിലേക്കെത്തിയ റിമി ടോമി

rimi-tomy
SHARE

കൊടൈക്കനാലിൽ അവധി ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ ഗായിക റിമി ടോമി. സംഗീതവും അഭിനയവും അവതരണവുമെല്ലാമായി തിരക്കിലാണെങ്കിലും ഇടക്കുള്ള സമയം യാത്രക്കായി മാറ്റിവയ്ക്കുകയാണ് താരം. കൊടേക്കനാലിലെ നിരവധി യാത്രാചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടിണ്ട്. കുടുംബത്തോടൊപ്പമാണ് താരം കൊടൈക്കനാലിൽ അവധിക്കാല ആഘോഷത്തിനായി എത്തിയത്.

വേനൽക്കാലം കൊടുമ്പിരിക്കൊള്ളുമ്പോള്‍ കൊടൈക്കനാലിൽ കൊടും തണുപ്പാണ്. അവധിക്കാലത്ത് മലയാളികള്‍ കൊടൈക്കനാലിലേക്ക് ടൂര്‍ പോകുന്നതിനു കാരണം അതാണ്. കൊടൈക്കനാല്‍ ടൂറിന്റെ സ്റ്റാർട്ടിങ് പോയിന്റുകളാണ് വെള്ളച്ചാട്ടവും മ്യൂസിയവും. ചുരങ്ങളില്‍ നിന്നു പാഞ്ഞു കയറിയ വാഹനങ്ങൾ കൊടൈ പട്ടണത്തിലേക്കു നീങ്ങി. കുന്നിൻ ചരിവുകളിൽ പതിച്ചു വച്ച തീപ്പെട്ടിക്കൂടു പോലെയാണ് വീടുകൾ. കുളിരുള്ള കാറ്റിന്റെ തലോടലേറ്റ് പൈൻ മരങ്ങളും കാറ്റാടിയും ചൂളമടിച്ചു. ഊട്ടിയിലേക്കും കൊടൈക്കനാലിലും ചെന്നുകയറുമ്പോൾ പ്രകൃതിയൊരുക്കുന്ന ഈ വരവേൽപ് മനസിന് സുഖം നൽകുന്ന അനുഭവമാണ്.

കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് കൊടൈക്കനാലിലെ ചില കാഴ്ചകള്‍. ഒപ്പം കുറച്ച് പള്ളികളും കൊടൈക്കനാലില്‍ കാണാനുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA