മൈസൂരും ഹംപിയും കാണാൻ ഡബിൾ ഡെക്കർ ബസ്

Double-decker-bus
SHARE

മൈസൂരു∙ വിനോദസഞ്ചാരികൾക്ക് കൊട്ടാരനഗരമായ മൈസൂരുവിലേയും  ചരിത്രനഗരമായ ഹംപിയിലേയും  കാഴ്ചകൾ മതിവരുവോളം കാണാനായി ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിക്കുന്നു. മൈസൂരുവിൽ മാർച്ച് അവസാനവും ഹംപിയിൽ ജൂണിലും സർവീസ് തുടങ്ങും. 

കർണാടക സ്റ്റേറ്റ് ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) യാണ് ഡബിൾ ഡെക്കർ ബസുകൾ പുറത്തിറക്കുന്നത്.  5കോടിരൂപ ചെലവഴിച്ച് 6 ബസുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്. ഇതിൽ 4 ബസുകളാണ് മൈസൂരുവിൽ സർവീസ് നടത്തുക. ‌40 പേർക്ക് വീതം ഇരിക്കാവുന്ന ബസിൽ താഴത്തെ നിലയിൽ 20 പേർക്കും മുകളിലെ തുറന്ന നിലയിൽ 20 പേർക്ക് വീതവും ഇരിക്കാം. 

താഴത്തെ നില എസിയായിരിക്കും. ലണ്ടനിലെ ബിഗ് ബസ് മോഡലിലാണ് ബസിന്റെ രൂപ കൽപന ഒരുക്കുന്നത്. മൃഗശാല, അംബാവിലാസ് കൊട്ടാരം, കാരാഞ്ഞി തടാകം, എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബസ് സർവീസിന്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നതെന്ന് കെഎസ്ടിഡിസി എംഡി കുമാർ പുഷ്കർ പറഞ്ഞു. നിലവിൽ മുംൈബയിൽ സൈറ്റ് സിയിങ് യാത്രയ്ക്കായി മഹാരാഷ്ട്ര ടൂറിസം വകുപ്പ് ഡബിൾ ഡെക്കർ ബസ് ഉപയോഗിക്കുന്നുണ്ട്

English Summery: kstdc to launch first double decker bus service in Mysuru and Hampi 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA