sections
MORE

പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയ രാജകീയ ട്രെയിൻ യാത്ര

maharaja-express-trip1
SHARE

ഇന്ത്യയെ കാണാനും അറിയാനുമുള്ള  ഏറ്റവും മികച്ച ഗതാഗത മാർഗ്ഗങ്ങളിലൊന്നാണ്  ട്രെയിൻ യാത്ര. അത് കുടുംബവുമൊത്ത് യാത്രചെയ്യാം, ഒറ്റയ്ക്ക് പോകാം അല്ലെങ്കിൽ പ്രിയപ്പെട്ടവർക്കൊപ്പവും പോകാം. രാജ്യത്തിന്റെ ഇങ്ങേയറ്റമായ കന്യാകുമാരി മുതൽ അങ്ങേയറ്റം കശ്മീർ വരെ പോകുന്ന ട്രെയിൻ സർവീസുകൾ വരെ നമ്മുടെ നാട്ടിലുണ്ട്. ഈ ട്രെയിൻ യാത്ര ഒരൽപം ആഡംബരത്തിലാക്കിയാലോ? ചില ലക്ഷ്വറി ട്രെയിൻ യാത്രകൾ.

1. മഹാരാജാസ് എക്സ്പ്രസ് 

2010ൽ പ്രവർത്തനം ആരംഭിച്ച ആഡംബര ട്രെയിൻ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള  രാജകീയ യാത്രയാണ് സഞ്ചരിക്കൾക്ക് ഒരുക്കിയിരിക്കുന്നത്.  ഇതിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾ പണ്ട് ഇന്ത്യ ഭരിച്ചിരുന്ന ഏതെങ്കിലുമൊരു രാജാവോ രാജ്ഞിയോ ആണെന്ന് തോന്നി പോകും.

ആരെയും അമ്പരപ്പിക്കും വിധമാണ് ആഡംബര ട്രെയിനായ മഹാരാജാസ് എക്സ്പ്രസിന്റെ അകത്തളം.മുംബൈയിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ യാത്ര അജന്ത, ഉദയ്പൂർ, ജോധ്പൂർ, ബിക്കാനീർ, ജയ്പൂർ, രൺതമ്പോർ, ആഗ്ര എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് യാത്ര ഡൽഹിയില്‍ അവസാനിക്കുന്നു.  ഈ ടൂറിന് ഒരാൾക്ക് ഏകദേശം 2,75,000 രൂപ ചെലവ് വരും. 

maharajas-express-2.jpg.image.784.410

2.പാലസ് ഓൺ വീൽസ്

1982 ൽ ഫ്ലാഗുചെയ്ത ഇന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിനാണിത്. പഴയ കാലഘട്ടത്തിന്റെ പ്രൗഡപേറുന്ന ട്രെയിനാണ് പാലസ് ഓൺ വീൽസ്. യാത്രക്കാർക്ക് റോയൽറ്റി അനുഭവിക്കാൻ ഈ ട്രെയിനിലെ ലക്ഷ്വറി കാബിനുകൾ ഉണ്ട്.

ഡല്‍ഹിയിൽ നിന്നും ആരംഭിച്ച് ജയ്പൂർ, സവായ് മാധോപൂർ, ചിറ്റോർഗഡ്, ഉദയ്പൂർ, ജയ്സാൽമീർ, ജോധ്പൂർ, ഭരത്പൂർ, ആഗ്ര എന്നിവിടങ്ങളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ സന്ദർശനം നടത്തി യാത്ര ഡല്‍ഹിയിൽ അവസാനിക്കുന്നു. ഒരാൾക്ക് 250,000 രൂപ മുതൽ ആണ് ഈ ട്രെയിനിലെ നിരക്ക് ആരംഭിക്കുന്നത്. 

palace-of-wheels-train

3.സുവർണ്ണ രഥ്

ദക്ഷിണേന്ത്യയിലുടനീളം സഞ്ചരിക്കുന്ന ലക്ഷ്വറി ട്രെയിൻ സർവീസാണ് സുവർണ്ണരഥ്. ഹൊയസാല, മൈസൂർ വാസ്തുവിദ്യാ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ട്രെയിൻ ലോക പൈതൃക സൈറ്റുകളിലേക്ക് യാത്രതിരിക്കുന്നു.

ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച് ബന്ദിപ്പൂർ, മൈസൂർ, ഹാലിബിഡു, ചിക്മഗ‌‌്ലൂർ, ഹംപി, ബദാമി, ഗോവ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്നു. ഒരാൾക്ക് ഏകദേശം 25,000 രൂപ മുതൽ നിരക്കുകൾ ആരംഭിക്കുന്നു. 

golden-chariot-train.jpg1

4.ഡെക്കാൻ ഒഡീസി 

ചരിത്രപരവും ആത്മീയവുമായ സൈറ്റുകളിലൂടെ സഞ്ചരിക്കുന്ന ഈ  ട്രെയിൻ രാജ്യത്തിന്റെ സാംസ്കാരിക സമൃദ്ധിയും വന്യജീവി സമ്പത്തും യാത്രികർക്ക് സമ്മാനിക്കുന്നു.

വിവിധ രാജവംശങ്ങൾ ഭരിച്ചിരുന്ന പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ രാജകീയ കാലഘട്ടങ്ങളിൽ നിന്ന്  പ്രചോദനം ഉൾക്കൊണ്ടാണ് ഈ ട്രെയിനിലെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മുംബൈയിൽ നിന്ന് ആരംഭിച്ച് ഔറംഗബാദ്, തഡോബ, അജന്ത ഗുഹകൾ, നാസിക്, കോലാപ്പൂർ, ഗോവ, തിരിച്ച് മുംബൈ എന്നിങ്ങനെയാണ് ട്രെയിൻ റൂട്ട്.  എല്ലാ ചെലവോടും കൂടിയ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് ഒരാൾക്ക് ഏകദേശം 480,000 രൂപയിൽ നിന്നാണ്.

deccan-odyssey-train

5.മഹാപരിനിർവാൻ എക്സ്പ്രസ് 

ബുദ്ധന്റെ പേരിലുള്ള ഈ ആഡംബര ട്രെയിൻ യാത്രക്കാരെ ബുദ്ധമതത്തിന്റെ വേരുകൾ സ്വീകരിക്കാൻ പഠിപ്പിക്കുന്ന ഒരു യാത്രയിലേക്ക് കൂട്ടി കൊണ്ടുപോകും. ലൗകിക ജീവിതത്തിലെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ ബുദ്ധനെ കുറിച്ച് അറിയാൻ ആരംഭിച്ച ട്രെയിൻ സർവീസ് ആണ് ഇതെങ്കിലും ഇതിനുള്ളിൽ ധാരാളിത്തത്തിന് യാതൊരു കുറവുമില്ല.

മുറികളും റസ്റ്റോറൻറ്കളും എല്ലാം അത്യാഡംബരപൂർവം ആണ് ഒരുക്കിയിരിക്കുന്നത്. ബോധ്ഗയയിൽ നിന്നും ആരംഭിക്കുന്ന ഈ യാത്ര വാരണാസി, സാരനാഥ്, ലുമ്പിനി, ശ്രാവസ്തി, ആഗ്ര തുടങ്ങിയ നഗരങ്ങളെ സ്പർശിച്ചാണ് കടന്നു പോകുന്നത്.  ഒരാൾക്ക് ഏകദേശം  62,000 രൂപയിൽ നിന്ന്  നിരക്കുകൾ ആരംഭിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA