ADVERTISEMENT

കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലാണ് ഗോപാലസ്വാമി ഹിൽസിലെ ഗോപാലസ്വാമി ബെട്ട. കൽപ്പറ്റയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണ് ഇവിടം. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ പച്ചനിറത്തിലുള്ള കുന്നിൻ പ്രദേശം കണ്ടിരിക്കേണ്ട സ്ഥലമാണ്.

SUNFLOWER-feild

ഗോപാലസ്വാമി ഹിൽസിലേക്കുള്ള യാത്ര ഒരു അനുഭവമാണ് - വയനാട് വൈൽഡ്‌ലൈഫ് റിസർവ്, ബന്ദിപ്പൂർ ടൈഗർ റിസർവ് എന്നിവയിലൂടെയുള്ള റോഡ് യാത്ര കിടിലൻ. ഭാഗ്യവാന്മാർക്ക് ആനകൾ, മാൻ, ചിലപ്പോൾ കടുവയെപ്പോലും കാണാൻ കഴിയും. 12 കിലോമീറ്റർ നീളുന്ന വനപാത യാത്ര ഗുണ്ടൽപേട്ടിലേക്ക്  പ്രവേശിക്കുന്നു.

gundelpett-trip

കൃഷിയിടങ്ങളാണ് ഇവിടുത്തെ ആകർഷണം. കേരളത്തിലെ ഓണം സീസണിൽ ഗുണ്ടൽപേട്ട് കർഷകർ പച്ചക്കറി കൃഷി ഏറ്റെടുക്കുന്നു. ബാക്കി വർഷം, ഗുണ്ടൽപേട്ടിന്റെ വയലുകൾ‌ ഒരു പുഷ്പ പരവതാനിയായി മാറുന്നു.എല്ലാ വര്‍ഷവും മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഗുണ്ടല്‍പേട്ടിലെ പൂക്കൃഷി. സൂര്യകാന്തി മൂന്നു മാസം കൊണ്ടാണ് പാകമാകുന്നത്. പൂവിന്റെ അരി ഉണക്കി ശേഖരിച്ചാണ് സൂര്യകാന്തിയെണ്ണ ഉല്‍പാദിപ്പിക്കുന്ന കമ്പനികളിലേക്കു കയറ്റിയയയ്ക്കുന്നത്. 

muthanga-field

ഗുണ്ടൽപേട്ട് ടൗണിൽ നിന്ന് ഊട്ടി റോഡിൽ നിന്ന് വലത്തേക്ക് തിരിയണം. എട്ട് കിലോമീറ്റർ സഞ്ചരിച്ച ശേഷം ഗോപാലസ്വാമി കുന്നുകളിലേക്ക് ഒരു ടേണിംഗ് ഉണ്ട്. ഇവിടെ നിന്ന് വെറും 12 കിലോമീറ്റർ ദൂരമേയുള്ളു ഗോപാലസ്വാമി ഹിൽസിലേയ്ക്ക്. 1454 അടി ഉയരത്തിലാണ് ഗോപാലസ്വാമി ഹിൽസ് സ്ഥിതി ചെയുന്നത്. ഹിൽ റോഡിൽ സ്വകാര്യ വാഹനങ്ങൾ അനുവദനീയമല്ല. സ്ഥലത്തെത്താൻ സന്ദർശകർ കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളെ ആശ്രയിക്കേണ്ടതുണ്ട്. 50 രൂപയാണ് ടിക്കറ്റ്  നിരക്ക്. വാഹനം മുകളിലേക്ക് കയറുമ്പോൾ, താഴ്‌വരയുടെ ഭംഗി എല്ലാ അർത്ഥത്തിലും തുറക്കപ്പെടുന്നു,  മൂടൽമഞ്ഞിന്റെ മൂടുപടങ്ങൾ  നീക്കി പ്രകൃതി നിങ്ങൾക്ക് മുന്നിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടും.

himavad-gopala-swam1i

ഗോപാലസ്വാമി ഹിൽസിന് മുകളിൽ ഒരു ക്ഷേത്രവുമുണ്ട്. തീർത്ഥാടനത്തിനായി  നിരവധിപ്പേർ ഇവിടം സന്ദർശിക്കുന്നു. ചോള രാജാവ് ബെല്ലാല ശ്രീകൃഷ്ണന്റെ സ്മരണയ്ക്കായിട്ടാണ് ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രവും പരിസരവും അല്പം കാറ്റുള്ളതാണ്.ഭക്ഷണവും പ്ലാസ്റ്റിക്കും സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിന് സമ്പൂർണ നിരോധനമുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com