ADVERTISEMENT

വയനാടിന്റെ മലമടക്കുകളും മുത്തങ്ങയുടെ വന്യസൗന്ദര്യവും കടന്ന് കർണാടകയിലേക്കുള്ള യാത്ര ആരെയും വിസ്മയിപ്പിക്കുന്നതാണ്. പ്രകൃതിയെ അറിഞ്ഞുള്ള യാത്രയാണ്. കാനന നടുവിലെ ഗോവിന്ദന്റെ ക്ഷേത്രത്തിലേക്കാണ് ഇൗ യാത്ര. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ ഗുണ്ടല്‍പേട്ട് താലൂക്കിലാണ് ഗോപാലസ്വാമി ഹിൽസിലെ ഗോപാലസ്വാമി ബെട്ട. സത്യമംഗലം കാടുകളെ അടക്കി ഭരിച്ച സാക്ഷാൽ വീരപ്പൻ ഇവിടുത്തെ സ്ഥിരം സന്ദർശകനായിരുന്നു.ദിലീപ് – കാവ്യ ചിത്രമായ ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ്  മലയാളികൾക്ക് ഈ സ്ഥലം സുപരിചിതമാകുന്നത്.

gundelpett-trip

വീരപ്പൻ പൂജിച്ച് ആരാധിച്ചിരുന്ന ക്ഷേത്രമായിരുന്നു ഇത്. പൊലീസ് ഇവിടെ വിരിച്ച വല പൊട്ടിച്ച് പലവട്ടം അയാൾ രക്ഷപ്പെട്ടിട്ടുമുണ്ട്. തന്നെ രക്ഷപ്പെടുത്തുന്നത് സാക്ഷാൽ ഗോപാലകൃഷ്ണനാണെന്ന് അയാൾ വിശ്വസിച്ചിരുന്നത്രേ. ശ്രീകൃഷ്ണന്റെ ബാലരൂപമായ ഗോപാലസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഗുണ്ടൽപേട്ടിന്റെ പ്രകൃതിഭംഗി ക്ഷേത്രത്തെ അമ്പാടി പോലെ മനോഹരമാക്കുന്നു.

gundelpett-gif

കർണാടക സർക്കാർ ബസ് സർവീസ് ആരംഭിച്ച ശേഷം ഗോപാലബേട്ട സഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലമായി മാറി. വീരപ്പൻ തൊഴാൻ പോകുന്ന ക്ഷേത്രത്തിലേക്ക് സ്വാകാര്യ വാഹനത്തിൽ ആർക്കും പോകാൻ കഴിയില്ല. ആനയിറങ്ങുന്നത് പതിവായതു കൊണ്ടാണ് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനത്തിനുള്ള അനുമതി നിഷേധിച്ചത്.

കൃഷിയിടങ്ങളാണ് ഇവിടുത്തെ ആകർഷണം. കേരളത്തിലെ ഓണം സീസണിൽ ഗുണ്ടൽപേട്ട് കർഷകർ പച്ചക്കറി കൃഷി ഏറ്റെടുക്കുന്നു. ബാക്കി വർഷം, ഗുണ്ടൽപേട്ടിന്റെ വയലുകൾ‌ ഒരു പുഷ്പ പരവതാനിയായി മാറുന്നു. എല്ലാ വര്‍ഷവും മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഗുണ്ടല്‍പേട്ടിലെ പൂക്കൃഷി. സൂര്യകാന്തി മൂന്നു മാസം കൊണ്ടാണ് പാകമാകുന്നത്. പൂവിന്റെ അരി ഉണക്കി ശേഖരിച്ചാണ് സൂര്യകാന്തിയെണ്ണ ഉല്‍പാദിപ്പിക്കുന്ന കമ്പനികളിലേക്കു കയറ്റി അയയ്ക്കുന്നത്. ഗോപാലസ്വാമി ഹിൽസിലേക്കുള്ള യാത്ര ഒരു അനുഭവമാണ് - വയനാട് വൈൽഡ്‌ലൈഫ് റിസർവ്, ബന്ദിപ്പൂർ ടൈഗർ റിസർവ് എന്നിവയിലൂടെയുള്ള റോഡ് യാത്ര ശരിക്കും ആസ്വാദകരമാണ്. ഭാഗ്യവാന്മാർക്ക് ആനകൾ, മാൻ, ചിലപ്പോൾ കടുവയെപ്പോലും കാണാൻ കഴിയും. 

ഗുണ്ടൽപേട്ട് ടൗണിൽ നിന്ന് ഊട്ടി റോഡിൽ നിന്ന് വലത്തേക്ക് തിരിയണം. എട്ട് കിലോമീറ്റർ സഞ്ചരിച്ച ശേഷം ഗോപാലസ്വാമി കുന്നുകളിലേക്ക് ഒരു ടേണിംഗ് ഉണ്ട്. ഇവിടെ നിന്ന് വെറും 12 കിലോമീറ്റർ ദൂരമേയുള്ളു ഗോപാലസ്വാമി ഹിൽസിലേയ്ക്ക്. 1454 അടി ഉയരത്തിലാണ് ഗോപാലസ്വാമി ഹിൽസ് സ്ഥിതി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com