അലിബാഗ് ബീച്ചില്‍ ഗ്ലാമറസ് പിറന്നാള്‍ ആഘോഷിച്ച് ബോളിവുഡ് സുന്ദരി!

tanisha-mukherjee-travel
SHARE

ചര്‍മ്മം കണ്ടാല്‍ ഒരു വിധത്തിലും പ്രായം തോന്നിക്കാത്ത നടിമാരില്‍ ഒരാളാണ് ബോളിവുഡ് നടി തനിഷ മുഖര്‍ജി. കഴിഞ്ഞയാഴ്ച തന്‍റെ 41-ാമത് പിറന്നാള്‍ ആഘോഷിച്ച നടി ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കജോള്‍ അടക്കമുള്ള ബോളിവുഡ് നടീനടന്മാരും തനിഷയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്‌.

ഇളം നീല നിറത്തിലുള്ള നീന്തൽക്കുപ്പായമണിഞ്ഞ ചിത്രവും തനിഷ പങ്കുവച്ചിട്ടുണ്ട്. അമ്മ തനുജയാവട്ടെ, ഇരുണ്ട നീല നിറത്തിലുള്ള നീന്തൽക്കുപ്പായത്തിൽ അതി സുന്ദരിയായി കാണാം. പൂളില്‍ നീന്തുന്ന ചിത്രവും തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ തനിഷ പങ്കു വച്ചിട്ടുണ്ട്.

അലിബാഗിലെ യു ട്രോപ്പിക്കാന റിസോര്‍ട്ടിലായിരുന്നു അമ്മ തനൂജ അടക്കമുള്ള പ്രിയപ്പെട്ടവരോടോപ്പം തനിഷ പിറന്നാള്‍ ആഘോഷിച്ചത്. അലിബാഗിലെ പ്രസിദ്ധമായ കിഹിം ബീച്ചിനടുത്താണ് ഈ റിസോര്‍ട്ട്. പന്ത്രണ്ട് ഏക്കറില്‍ പരന്നുകിടക്കുന്ന ഈ മനോഹരമായ റിസോര്‍ട്ടില്‍ മനോഹരമായ പൂന്തോട്ടങ്ങളും പച്ചപ്പുമെല്ലാമായി കിടുക്കന്‍ അന്തരീക്ഷമാണ് ഉള്ളത്. തിരക്കുകളില്‍ നിന്നെല്ലാം മാറി അല്‍പ്പനേരം സ്വസ്ഥമായിരുന്നു റിലാക്സ് ചെയ്യാന്‍ വേണ്ടി സെലിബ്രിറ്റികള്‍ അടക്കമുള്ള യാത്രികര്‍ വന്നെത്തുന്ന ഇടമാണ് ഇത്. 

ദിവസം മുഴുവൻ രുചികരമായ ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റ്, ലോഞ്ച് ബാർ, സ്പാ, ഫിറ്റ്നസ് സെന്റർ, അതിഥികൾക്കായി എപ്പോഴും തുറന്നു വച്ചിരിക്കുന്ന ലൈബ്രറി എന്നിവയെല്ലാം ഇവിടെ ഉള്‍പ്പെടുന്നു.

സഞ്ചാരികള്‍ക്ക് അധികം പരിചിതമല്ലാത്തതും എന്നാല്‍ അങ്ങേയറ്റം മനോഹരവുമായ കടല്‍ത്തീരമാണ് മഹാരാഷ്ട്രയിലെ അലിബാഗിലേത്. കറുത്ത നിറമുള്ള മണലാണ്‌ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കൊളാബ ഫോര്‍ട്ട്‌, അക്ഷി ബീച്ച്, മണ്ഡ്വ ബീച്ച്, ഖന്ധേരി ഫോര്‍ട്ട്‌ എന്നിവയും ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അലിബാഗിലെത്താന്‍ 

വിമാനമാര്‍ഗ്ഗം വരുന്നവര്‍ക്ക് മുംബൈ ഛത്രപതിശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അലിബാഗിന് ഏറ്റവും അടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും ഇങ്ങോട്ടേക്ക് 102 കിലോമീറ്റര്‍ ആണ് ദൂരം. 

ട്രെയിന്‍ കയറി വരുന്നവര്‍ക്ക് 30 കിലോമീറ്റര്‍ ദൂരെയുള്ള പെന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇങ്ങോട്ടേക്ക് ടാക്സി കിട്ടും. 

റോഡുമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ മുംബൈ-ഗോവ റോഡില്‍ പെന്‍ വഴിയുള്ള റോഡ്‌ തെരഞ്ഞെടുക്കാം. 30 കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ പെന്നില്‍ നിന്നും അലിബാഗില്‍ എത്താം. മുംബൈ നഗരത്തില്‍ നിന്നും അലിബാഗിലേയ്ക്ക് ടൂറിസ്റ്റ് ബസുകള്‍ അടക്കമുള്ള നിരവധി ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA