വ്യത്യസ്തമായി ഹോളി ആഘോഷിക്കണോ, ഈ സ്ഥലങ്ങളിലേയ്ക്ക് പോകാം

holi-celebration
SHARE

എല്ലാ വർഷത്തെയും പോലെ, വൈവിധ്യമാർന്ന ആഘോഷങ്ങൾ അനുഭവിക്കുന്നതിനായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിക്ക് ഈ വർഷത്തെ ഹോളി ആഘോഷം വ്യത്യസ്തമാക്കാം. ഇന്ത്യയിലെ ഹോളി ആഘോഷങ്ങളുടെ ഏറ്റവും മനോഹരമായ കാര്യം,ഓരോ സ്ഥലവും നിറങ്ങളുടെ ഉത്സവം അവരുടേതായ രീതിയിൽ ആഘോഷിക്കുന്നു എന്നതാണ്. 

 ഇന്ത്യയിലെ ഒരുപാട് സ്ഥലങ്ങളിൽ ഹോളി പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു. വ്യത്യസ്ത സ്ഥലങ്ങളുടെ തനതായ ഹോളി ആഘോഷങ്ങൾ അനുഭവിക്കാൻ ഇതാ ചിലയിടങ്ങൾ

ബങ്കെ ബിഹാരി ക്ഷേത്രം, വൃന്ദാവൻ

ശ്രീകൃഷ്ണൻ മധുരയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം വളർന്നത് അടുത്തുള്ള പട്ടണമായ വൃന്ദാവനിലാണ്.  വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലെ ഹോളി ശരിക്കും വ്യത്യസ്തമാർന്നൊരു കാഴ്ച തന്നെയാണ്. ഫൂലൻ വാലി ഹോളി എന്നറിയപ്പെടുന്ന ഹോളി ദിനത്തിൽ ഈ ക്ഷേത്രത്തിൽ ഒത്തുകൂടുന്ന ഭക്തർ  വിവിധ നിറങ്ങളിൽ കുളിച്ചിരിക്കുന്നത് കാണാം. പുരോഹിതന്മാർ പുഷ്പങ്ങളും നിറങ്ങളും ഭക്തർക്ക് നേരെ എറിയുന്നു.  ഇവിടെ ഉത്സവത്തോടനുബന്ധിച്ചാണ് ഹോളി ആഘോഷിക്കുന്നത്.  ഈ സ്ഥലത്തെ നിറങ്ങളുടെ കലാപം സാക്ഷ്യം വഹിക്കേണ്ട ഒന്നു തന്നെ.

banke-bihari-temple

ബസന്ത് ഉത്സവ്, ശാന്തിനികേതൻ

പ്രശസ്ത കവിയും നൊബേൽ സമ്മാന ജേതാവുമായ രബീന്ദ്രനാഥ ടാഗോർ ആരംഭിച്ച വിശ്വഭാരതി സർവകലാശാല സ്ഥിതി ചെയ്യുന്ന  ശാന്തിനികേതനിലെ  ഹോളി ആഘോഷങ്ങൾ ബസന്ത് ഉത്സവ് എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മനോഹരമായ ഒന്നാണിത്.

ഈ ഉത്സവത്തിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ പരമ്പരാഗത വസ്ത്രധാരണത്തിൽ നിറങ്ങളിൽ  കളിക്കുക മാത്രമല്ല, വിവിധ ഭാഗങ്ങളിൽ നിന്ന് സ്ഥലം സന്ദർശിക്കുന്നവർക്കായി  സാംസ്കാരിക പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഉത്സവം നിറങ്ങൾ കൊണ്ട് ആഘോഷിക്കുക മാത്രമല്ല, വസന്തകാലത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതിനുമാണ്.

യോഷാങ് ഫെസ്റ്റിവൽ, മണിപ്പൂർ

സാധാരണ ഹോളി ആഘോഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മണിപ്പൂരിലെ യോഷാങ് ഫെസ്റ്റിവൽ ആറുദിവസം നീണ്ടുനിൽക്കും. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ഹോളി സമയത്ത് ആഘോഷിക്കുന്ന ഈ യോഷാങ് ഫെസ്റ്റിവൽ. ഈ ഉത്സവത്തിന്റെ ആഘോഷങ്ങൾ ഫാൽഗുണയിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ആരംഭിക്കുന്നത്.  

ഹോള മൊഹല്ല, ആനന്ദ്‌പൂർ സാഹിബ്

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ആളുകൾ നിറങ്ങൾ ഉപയോഗിച്ചാണല്ലോ ഹോളി ഉത്സവം ആഘോഷിക്കുന്നത്. വന്നൊൽ പഞ്ചാബ് സംസ്ഥാനത്ത് സിഖ് സമൂഹം നടത്തുന്ന ആഘോഷങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഹോള മൊഹല്ലയിലെ ഹോളി അരന്തരമൊരു ആഘോഷത്തിന് സാക്ഷ്യം വഹിക്കുന്നു, നാട്ടുകാർ പരമ്പരാഗത മുദ്രാവാക്യം വിളിച്ചുകൊണ്ട് കുതിരപ്പുറത്ത് വരും.

അവർ പരമ്പരാഗത വസ്ത്രമായിരിക്കും ധരിക്കുക. പരമ്പരാഗതമായ ആയോധനകലകളും മറ്റ് പ്രദർശനങ്ങളും ആഘോഷത്തോടൊപ്പം പ്രദർശിപ്പിക്കുന്നു. ഈ ആഘോഷത്തിന്റെ മറ്റൊരു ആകർഷണം ഹൽവാസ്, പ്യൂരിസ്, ഗുജിയാസ്, മാൽപുവാസ് എന്നിവയുൾപ്പെടെയുള്ള പ്രാദേശിക മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളുമാണ്.

റോയൽ ഹോളി, ഉദയ്പൂർ

രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഉദയ്പൂർ. ഉദയ്പൂരിലെ ഹോളി ആഘോഷങ്ങൾ എല്ലാം റോയൽറ്റിയും പാരമ്പര്യവും നിറഞ്ഞതാണല്ലോ. ഹോളിയുടെ കാര്യവും വിഭിന്നമല്ല.മേവാർ മഹാരാജാവ് നടത്തുന്ന പരമ്പരാഗത ഹോളി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ  സിറ്റി പാലസ് സന്ദർശിക്കാം. പരമ്പരാഗത രാജകീയ വസ്ത്രം ധരിച്ച് ഘോഷയാത്രയിലാണ് മഹാരാജാവ് എത്തുന്നത്. തുടർന്ന് ഹോളി കാ ദഹാൻ എന്നും അറിയപ്പെടുന്ന ആഘോഷം കത്തിക്കയറാൻ തുടങ്ങും. ഈ ആഘോഷം നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നു. ഇതിനുശേഷം നാടോടി ഗാനങ്ങൾ, നൃത്തങ്ങൾ, കോക്ടെയിലുകൾ, മനോഹരമായ അത്താഴം, അതിശയകരമായ കരിമരുന്ന് പ്രയോഗവും നടത്തുന്നു.

രാജ്യത്തിന്റെ ഓരോ നഗരത്തിലും പട്ടണത്തിലും ലക്ഷ്യസ്ഥാനത്തും ഹോളി ആഘോഷത്തിന്റെ പ്രത്യേകത ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ എത്രമാത്രം  വൈവിധ്യപൂർണ്ണവുമാണെന്നതിന്റെ പ്രതിഫലനമാണ്. രാജ്യത്തിനകത്തുള്ള യാത്രക്കാരോ ലോകത്തിന്റെ വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരോ ആകട്ടെ , ഇന്ത്യയിലെ വ്യത്യസ്ത ഹോളി ആഘോഷങ്ങൾ യാത്രക്കാർക്ക് സാക്ഷ്യം വഹിക്കാൻ അതിശയകരമായ ഒരു കാഴ്ചവിരുന്ന് തന്നെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA