ADVERTISEMENT

പുതിയ എക്സ്പ്രസ് വേയിലൂടെ വെറും 2.5 മണിക്കൂറിനുള്ളിൽ ഡൽഹയിൽ നിന്നും ഡെറാഡൂണിലെത്താൻ കഴിയും. ഇന്ത്യയിലെ രണ്ട് തിരക്കേറിയ നഗരങ്ങൾക്കിടയിൽ ഒരു എക്സ്പ്രസ് ഹൈവേ നിർമിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുത്തൻ ചുവടുവെയ്പുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ദൂരത്തിലും സമയത്തിലും ലാഭം

നിലവിൽ ഡെറാഡൂണും ‍ഡൽഹിയും തമ്മിലുള്ള ദൂരം ഏകദേശം 250 കിലോമീറ്ററാണ്. ഇങ്ങോട്ടെക്കെത്താൻ അഞ്ച് മണിക്കൂറിലധികം എടുക്കും. എന്നാൽ പുതിയ എലവേറ്റഡ് എക്സ്പ്രസ് ഹൈവേ വരുന്നതോടെ, ദൂരം 180 കിലോമീറ്ററായി കുറയുമെന്നും ഇതിനായി  വെറും 2.5 മണിക്കൂർ സമയം മാത്രമേ ആവുകയുള്ളുവെന്നും പ്രതീക്ഷിക്കുന്നു. അതായത് സാധാരണ എടുക്കുന്ന സമയത്തിന്റെ പകുതിയായി കുറയുമെന്ന് അർത്ഥം. എക്സ്പ്രസ് ഹൈവേയുടെ വികസനത്തിനായി ഉത്തരാഖണ്ഡ് സർക്കാർ ആണ് എൻ‌എച്ച്‌എ‌ഐക്ക് പിന്തുണ നൽകുന്നത്.

ദേശീയപാതയുടെ ചില ഭാഗങ്ങളിൽ ഉത്തർപ്രദേശ് ഉൾപ്പെട്ടിരിക്കുന്നതിനാൽ എൻഎച്ച്എഐ ചെയർമാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് പാരിസ്ഥിതിക വശങ്ങൾ സംബന്ധിച്ച് അനുമതി നൽകണമെന്നും പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിനുള്ള ഔപചാരികതകൾ വേഗത്തിലാക്കണമെന്നും അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഈ റൂട്ടിൽ ഉയർന്ന റോഡും  ഡെറാഡൂൺ പ്രാന്തപ്രദേശമായ മോഹന്ദിന് സമീപം ഒരു തുരങ്കവും ഉണ്ടാകുമെന്നും അറിയുന്നു.

ടൂറിസവും സമ്പദ്‌വ്യവസ്ഥയും മുന്നോട്ട്

എക്സ്പ്രസ് വേ വിനോദസഞ്ചാരത്തിന് കരുത്തേകുമെന്നും ‍ഡൽഹി - ഡെറാഡൂൺ എക്സ്പ്രസ് വേ സാമ്പത്തിക വളർച്ചയ്ക്ക് ഒരു നാഴികക്കല്ലായി മാറുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഇതു കൂടാതെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മറ്റ് ചില എക്സ്പ്രസ് ഹൈവേകളും  നിർമിക്കാനുള്ള മുന്നോട്ട് പോകുന്നുണ്ട്. നിലവിൽ, മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുന്ന ദില്ലി-മുംബൈ എക്സ്പ്രസ് ഹൈവേയിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ രണ്ട് മെട്രോപൊളിറ്റൻ നഗരങ്ങൾ തമ്മിലുള്ള ദൂരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com