ADVERTISEMENT

 ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല. അഗർത്തലയിൽ കാണാൻ നിരവധി കാര്യങ്ങൾ ഉണ്ട്. അവിടുത്തെ നീർമഹൽ അഥവാ വാട്ടർ പാലസ്. ഇതിന്റെ അസാധാരണമായ വാസ്തുവിദ്യയും മനോഹരമായ ലേ ഔട്ടുകളും ആരെയും അതിശയിപ്പിക്കുന്നതാണ്.

1930-ൽ, അന്നത്തെ നാട്ടുരാജ്യമായിരുന്ന ത്രിപുരയുടെ ഭരണാധികാരി അദ്ദേഹത്തിനായി ഒരു സമ്മർ റിസോർട്ട് നിർമിക്കാൻ ഒരു ബ്രിട്ടീഷ് കമ്പനിയെ ചുമതലപ്പെടുത്തി. ഒൻപത് വർഷത്തിന് ശേഷം മഹാരാജാവിന് ഒരു കൊട്ടാരം ലഭിച്ചു - അതാണ് അദ്ഭുത സമുച്ചയമായ നീർമഹൽ. രുദ്രസാഗർ തടാകത്തിന്റെ നടുവിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ത്രിപുര സന്ദർശിക്കുന്നവരുടെ പ്രധാന ആകർഷണമാണിവിടം.

neermahal-trip

മനോഹരമായ ചെറുകൊട്ടാരങ്ങളും ജലധാരകളും മുറ്റവും ഈ ജല കൊട്ടാരത്തിലുണ്ട്. വാസ്തുവിദ്യാ രൂപകൽപ്പനയും ഈ പ്രദേശത്തെ ജലസേചനവും സന്ദർശകരിൽ കൗതുകം ജനിപ്പിക്കും.

മുഗൾ ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് ഈ വേനൽക്കാല വസതി. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ ഒരു വലിയ ഉത്സവം നീർമഹൽ വാട്ടർ ഫെസ്റ്റിവൽ എന്ന പേരിൽ പ്രദേശവാസികൾ ആചരിക്കുന്നുണ്ട്. മേള 3 ദിവസത്തേക്ക് നീണ്ടുനിൽക്കുകയും നിരവധി വർണ്ണാഭമായ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുമുണ്ട്.  തടാകത്തിൽ നടക്കുന്ന ബോട്ട് റേസ് ആണ് നീർമഹൽ വാട്ടർ ഫെസ്റ്റിവലിന്റെ വലിയ ആകർഷണം. വിവിധതരം ബോട്ടുകൾ മത്സരത്തിൽ പങ്കെടുക്കും. കൂടാതെ, ഉത്സവ വേളയിൽ ഒരു നീന്തൽ മത്സരവും സംഘടിപ്പിക്കാറുണ്ട്.

Neermahal

കൊട്ടാരത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: പടിഞ്ഞാറ് ഭാഗം ആൻഡർ മഹൽ എന്നാണ് അറിയപ്പെടുന്നത്. രാജകുടുംബത്തിന് വേണ്ടി മാത്രമായിട്ടാണ് ഇത് നിർമിച്ചത്. മഹാരാജാക്കൻമാരുടെയും അവരുടെ കുടുംബങ്ങളുടെയും ആസ്വാദനത്തിനായി നാടകം, നൃത്തം, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ നടത്തിയിരുന്നു ഓപ്പൺ എയർ തിയേറ്ററാണ് കിഴക്ക്. കൊട്ടാരത്തിൽ ആകെ 24 മുറികളുണ്ട്. നീർമഹലിന് രണ്ട് ഗോവണിപ്പടികളുണ്ട്, അതിലൊന്ന് തടാകത്തിലെക്ക് ഇറങ്ങുന്ന വിധത്തിലാണ് പണിതിരിക്കുന്നത്. കൊട്ടാരത്തിലേക്കും പുറത്തേക്കും കൈകൊണ്ട് പ്രവർത്തിക്കുന്ന ബോട്ടുകളിലൂടെയാണ് മഹാരാജാക്കൾ യാത്ര ചെയ്തിരുന്നത്.

ഉത്സവ വേളകളിൽ ഈ സ്ഥലത്തേക്കുള്ള യാത്ര പ്ലാൻ ചെയ്യാം. ആ സമയത്ത് കെട്ടിടം മനോഹരമായി അലങ്കരിച്ചിരിക്കും. രാത്രിയിൽ കൊട്ടാരം മനോഹരമായ കാഴ്ചയായി മാറുന്നു, അതിന്റെ പ്രതിഫലനം വെള്ളത്തിൽ കാണാൻ കഴിയും. 

ഭൂമുഖത്ത് നിന്ന് മായും മുമ്പ് കാണാം

ഇന്ന് രുദ്രസാഗർ തടാകത്തിന് ചുറ്റുമുള്ള മനുഷ്യ പ്രവർത്തനങ്ങൾ കാരണം  ജലനിരപ്പിനെ  സാരമായി ബാധിച്ചിരിക്കുകയാണ്.കഴിഞ്ഞ അരനൂറ്റാണ്ടിൽ തടാകം 40 ശതമാനത്തിലധികം ചുരുങ്ങിയതായി കണക്കാക്കപ്പെടുന്നു. സമീപ പ്രദേശങ്ങളിലെ ജനസംഖ്യാ നിരക്ക് ഉയരുന്നതാണ് ഇതിന്റെ ഭൂരിഭാഗവും കാരണം. കൊട്ടാരം മഹാരാജാവിന് കൈമാറിയപ്പോൾ തടാകത്തിന് സമീപം 12 കുടുംബങ്ങൾ മാത്രമേ താമസിച്ചിരുന്നുള്ളൂ. ഇന്ന് 200,000 ത്തിലധികം ആളുകൾ തടാകത്തെ ആശ്രയിച്ച് അതിന്റെ കരകളിൽ ജീവിക്കുന്നു. അതിനാൽ, വരും ദശകങ്ങളിൽ തടാകം പൂർണ്ണമായും അപ്രത്യക്ഷമാകുന്ന പ്രശ്നം വളരെ വലുതാണ്. അത് ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റപ്പെടുന്നതിന് മുമ്പ് സന്ദർശിക്കാം. 

നീർമഹാലിൽ എങ്ങനെ എത്തിച്ചേരാം?

അഗർത്തലയിൽ നിന്ന് 53 കിലോമീറ്റർ അകലെയുള്ള മേലഘർ ടൗണിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിങ്ങൾ ട്രെയിൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ കുമാർഘട്ട് (160 കിലോമീറ്റർ), ധർമ്മ നഗർ (200 കിലോമീറ്റർ) എന്നിവയാണ്.അഗർത്തലയാണ് അടുത്തുള്ള വിമാനത്താവളം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com