കൊൽക്കത്തയിൽ മാത്രമല്ല കേരളത്തിലും ട്രാം ഉണ്ടായിരുന്നു

tram-kolkata
SHARE

കൊൽക്കത്ത തെരുവിന് നൂറ്റാണ്ടുകളുടെ ചരിത്രമുള്ളൊരു ഈണമുണ്ട്. റോഡിൽ ഉറപ്പിച്ച പാളങ്ങളിലൂടെ തെന്നിനീങ്ങുന്ന ട്രാമിന്റെ ഇൗണം.വലിയ വേഗമൊന്നുമില്ലാതെ വാഹനങ്ങൾക്കിടയിലൂടെ അലസഗമനം നടത്തുന്ന ഒരു കുട്ടി ട്രെയിൻ. ഈ ട്രെയിൻ റോഡിലെ ട്രാഫിക് ബ്ലോക്കുകളിൽ കുടുങ്ങിപ്പോകും.. ോഡിലെ ട്രാഫിക് സിഗ്നലുകൾ അനുസരിക്കും. മുന്നിലൊരു കാറോ ബസോ എത്തിയാലും നിർത്തിക്കൊടുക്കും. കൊൽക്കത്തയുടെ റോഡുകളിൽ ഞരമ്പുകൾ പോലെ കിടക്കുന്ന പാളങ്ങളിലൂടെ ട്രാമുകൾ മണിയടിച്ച് കര കര ശബ്ദത്തോടെ നീങ്ങിപ്പോകുന്നുണ്ട്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്നതും ,ഇപ്പോഴും നിരത്തിലൂടെ വൈദ്യുതി ഉപയോഗിച്ചോടുന്ന ട്രാം സർവീസും ഈ നഗരത്തിനു മാത്രം സ്വന്തമാണ്. 1873–ൽ ഇന്ത്യയിലെ ആദ്യത്തെ ട്രാം കൊൽക്കത്തയിൽ വരുമ്പോൾ മണിക്കൂറിൽ മൂന്ന് മൈൽ മാത്രം വേഗത ഉണ്ടായിരുന്ന ഗതാഗത സംവിധാനമായിരുന്നു. റിപ്പൺ പ്രഭുവിന്റെ കാലത്താണ് ട്രാം ഇവിടെയെത്തുന്നത്. ഇന്ത്യൻ നഗരങ്ങളിൽ ഇന്നു പ്രവർത്തിക്കുന്ന ഒരേയൊരു ട്രാം സിസ്റ്റം കൊൽക്കത്തയിലാണ്. മുംബൈ, നാസിക്, കാൺപുർ, ഡൽഹി, പാറ്റ്ന, മദ്രാസ് തുടങ്ങിയ നഗരങ്ങളിലും ട്രാം സര്‍വീസ് ഉണ്ടായിരുന്നെങ്കിലും 1960കളോടെ എല്ലാം സർവീസ് അവസാനിപ്പിച്ചു. കൊൽക്കത്ത ട്രാംവേയ്സ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന കൊൽക്കത്തയിലെ ട്രാമുകൾ കാലത്തെ അതിജീവിച്ചും പിടിച്ചു നിന്നു.

tram4.jpg123

കേരളത്തിലും ട്രാം ഉണ്ടായിരുന്നു. അതിശയിക്കേണ്ട, പറമ്പിക്കുളം കാടുകളെ ചാലക്കുടിയുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം പഴയ കൊച്ചി നാട്ടുരാജ്യമാണ് കൊണ്ടുവന്നത്. 1907 മുതൽ1963 വരെ  കൊച്ചിൻ  സ്റ്റേറ്റ് ഫോറസ്റ് ട്രാംവേ  എന്ന കമ്പനിയാണ്  എൺപത് കിലോമീറ്റര് നീളമുള്ള ഈ ട്രാം സർവീസ് നടത്തിയിരുന്നത്. 

പറമ്പിക്കുളം വാനന്തരങ്ങളിലെ ഈട്ടിയും ,തേക്കും കടത്തികൊണ്ടു വരുന്നതിനാണ്‌ ഇവിടേയ്ക്ക് ട്രാം കടന്നു വന്നത്. കൊൽക്കത്ത  ട്രാംവേസ് കമ്പനിയുടെ മേൽനോട്ടത്തിൽ 1902 ഇൽ  ഇലക്ട്രിക്ക്  ട്രാം എത്തിയതോടെ ഈ നഗരത്തിന്റെ മുഖച്ഛായ മാറിയെന്നു തന്നെ പറയാം .ഇരട്ടനഗരങ്ങളായ കൊൽക്കത്തയും ഹൗറയെയും ബന്ധിപ്പിക്കുന്ന തലത്തിലേക്ക് ട്രാം അതിന്റെ സേവനം പടിപടിയായി ഉയർന്നിരുന്നു. ഹൗറ, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഏറ്റവും വലിയ റെയിൽ കെട്ടിട സമുച്ചയമാകുന്നതിൽ ട്രാം അതിന്റേതായ പങ്ക്  വഹിച്ചിട്ടുണ്ട്. 

പ്രതാപകാലത്തു കൊൽക്കത്ത ട്രാമിന് 25  ദിശകളിലേക്ക് സേവനം ഉണ്ടായിരുന്നു. ഇന്നും കൊൽക്കത്തയിലെ  15000ൽ പരം യാത്രക്കാർ ട്രാമിനെ ആശ്രയിക്കുന്നുണ്ട് .ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹാർദ്ദമായ  ട്രാം ഇന്ന് ആറു ദിശകളിലേക്ക് മാത്രമാണ് സർവീസ് നടത്തുന്നത്. ഇന്ന് വെസ്റ്റ് ബംഗാൾ  ട്രാൻസ്‌പോർട്ട് കോർപറേഷൻ  നേരിട്ട് മേൽനോട്ടം വഹിക്കുന്ന ട്രാം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഊർദ്ധശ്വാസം വലിക്കുകയാണ്. സഞ്ചാരികൾക്ക് ഇന്ത്യയിൽ എവിടെയും കിട്ടാത്ത ഒരു കാഴ്ചയുമായി  ഇപ്പോഴും കൊൽക്കത്ത ട്രാം മന്ദം മന്ദം മുന്നോട്ടു പോകുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA