വൻമതിൽ ചൈനയിൽ മാത്രമല്ല;ഇന്ത്യയിലുമുണ്ട്

kumbhalgarh-rajasthan
Kumbhalgarh Rajasthan
SHARE

മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വൻമതിൽ. 6325 കി.മീ. നീളമുള്ള വന്മതില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത വസ്തുവാണ്. എന്നാൽ ചൈനയിൽ മാത്രമല്ല ഇന്ത്യയിലുമുണ്ട് വൻമതിൽ. അതിശയപ്പെടേണ്ട,ചൈനയി‌ലെ വന്‍മതിലിനോളം വരില്ലെങ്കിലും ചൈന വന്‍മ‌തില്‍ പോലെ ഒരു വലിയ കോട്ടയാണ് കുംഭൽഗഡ് കോട്ട, ചൈന വൻമതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്ന് വിശേഷിപ്പിക്കുന്ന കോട്ട. പതിനഞ്ചാം നൂറ്റാണ്ടിൽ റാണാ കുംഭ എന്ന രാജാവാണ് ഈ കോട്ട പണികഴിപ്പിച്ചത്. അദ്ദേഹം പണികഴിപ്പിച്ച 32 മലങ്കോട്ടകളിൽ ഏറ്റവും വലുത് ഈ കോട്ടയാണ്.

യുനെസ്ക്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ കുംഭൽഗഡ് കോട്ടയും ഉൾപെടുത്തിയിട്ടുണ്ട്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഈ കോട്ടയും ഇടംപിടിച്ചു.

രാജസ്ഥാനിലെ മേവാറിൽ ആരവല്ലി മലനിരകൾക്ക് മുകളിലായി കുംഭൽഗഡ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായായാണ് കുംഭൽഗഡ്കോട്ട സ്ഥിതി ചെയ്യുന്നത്.38 കിലോമീറ്റർ നീളമുണ്ട്‌ ഈ  കോട്ടമതിലിന്. രാജഥാനിലെ ഏറ്റവും വലിയ കോട്ടയായ ചിത്തൗഡ് കോട്ടക്ക് ശേഷം വലിപ്പമുള്ള രണ്ടാമത്തെ കോട്ടയും കുംഭൽഗഡ് കോട്ടയാണ്. 

വാസ്തുവിദ്യാപരമായും വളരെയധികം പ്രത്യേകതകളുള്ളതാണ് ഈ കോട്ട. കോട്ടക്കുള്ളിലെ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ്.  കോട്ടയ്ക്കുള്ളില്‍ 360 ക്ഷേത്രങ്ങള്‍ ഉണ്ട്. കൂടാതെ  രാജകൊട്ടാരങ്ങൾ,  വ്യാപാര കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ അങ്ങനെ നിരവധി കാഴ്ചകളുണ്ട്. 

ദിവസവും വസവും രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണിവരെ കോട്ടയില്‍ സന്ദര്‍ശനം നടത്താം. രാജ്യവ്യാപകമായി കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താത്കാലികമായി കുംഭൽഗഡ് കോട്ടയും അടച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA