ADVERTISEMENT

തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തത്? നഗരതിരക്കുകളിൽ നിന്നും മാറി പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് യാത്രപോകാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പ്രകൃതിയുടെ മടിത്തട്ടിൽ കുടുംബവുമൊത്ത് ചെലവഴിക്കാനായി മനോഹര സ്ഥലങ്ങൾ കണ്ടെത്തി യാത്ര ചെയ്യുന്നവരും കുറവല്ല. അത്തരത്തിലുള്ള യാത്രകൾ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കണം പ്രകൃതിയോട് ചേർന്ന് താമസിക്കാന്‍ കഴിയുന്ന ഈ സ്ഥലങ്ങളെക്കുറിച്ച്.

പ്രകൃതി ഫാം ഹൗസ്

ചണ്ഡിഗഡിൽ നിന്ന് 45 കിലോമീറ്റർ അകലെ ശിവാലിക് താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി ഫാം സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്. ശാന്തസുന്ദരമായ അന്തരീക്ഷവും പ്രകൃതിയൊരുക്കിയ കാഴ്ചകളുമാണ് ഇവിടുത്തെ ആകർഷണങ്ങൾ. കുടുംബത്തോടൊപ്പം കുറച്ച് ദിവസം പ്രകൃതിയുടെ മടിത്തട്ടിൽ താമസിക്കാൻ മികച്ചതാണ് ഇൗ ഫാം. പഞ്ചാബിന്റെ ആതിഥ്യ മര്യാദ അനുഭവിക്കാം എന്നതാണ് പ്രക‍ൃതി ഫാമിന്റെ പ്രധാന ആകർഷണം.

രുചികരമായ വിഭവങ്ങളും സുസജ്ജമായ താമസസൗകര്യങ്ങളുമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. സൂര്യോദയം ആസ്വദിച്ചുകൊണ്ട് താമസിക്കുവാനായി സൺ‌റൈസ് കോട്ടേജുകളും റെഡിയാണ്. കൂടാതെ മണ്ണുകൊണ്ടുള്ള ഹട്ടുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെ എത്തുന്നവർക്ക് പരമ്പരാഗത കൃഷിയെക്കുറിച്ചും ലളിതമായ ജീവിതം നയിക്കുന്നതിനെക്കുറിച്ചും കൂടുതൽ പഠിക്കാനും സാധിക്കും. പ്രകൃതി ഫാമിലെ താമസം സഞ്ചാരികൾക്ക് നവ്യാനുഭവം സമ്മാനിക്കും.

Prakriti-Farms1
Image From Prakriti Farms official Site

ബോൺ ഫാം ഹൗസ്

Bon-farm-house
Image From Bon Farm House Farms official Site

ഹോട്ടലിലും റിസോർട്ടിലും താമസിക്കുന്നതിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് സിക്കിമിലെ ബോൺ ഫാം ഹൗസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശുചിത്വപൂര്‍ണമായ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് സിക്കിമിന്റെ സ്ഥാനം. അതുപോലെ തന്നെയാണ് ബോൺ ഫാം ഹൗസും. തോട്ടങ്ങളിൽ നിന്നു ഫ്രഷായി എടുക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് ഫാമിലെ സന്ദർശകർക്ക് ഭക്ഷണം തയാറാക്കുന്നതിനായി ഉപയോഗിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വിവിധയിനം പക്ഷികളെ കണ്ടുമുള്ള ഇവിടുത്ത താമസം ആരെയും ആകർഷിക്കും. മെട്രോ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഗ്രാമീണ അന്തരീക്ഷത്തിൽ വിശ്രമിക്കാൻ എന്തുകൊണ്ടും ഇൗ ഫാം അടിപൊളിയാണ്. റിസോർട്ടിൽ ആകെ അഞ്ച് മുറികളുണ്ട്, ലോഗ് ഹൗസ് സ്യൂട്ട്, ഫാം ഹൗസ് സ്യൂട്ട്, ഫാമിലി കോട്ടേജുകൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. ഒാരോ മുറിയും പരമ്പരാഗത സിക്കിമീസ് രീതിയിൽ രൂപകൽപ്പന ചെയ്തതാണ്.

എങ്ങനെ എത്താം: സൗത്ത് സിക്കിമിലെ കെവിങ് ബസാർ, കെവ്സിങ് മൊണാസ്ട്രിക്ക് താഴെ, റാവാംഗ്ല സബ്ഡിവിഷൻ

Bon-farm-house-stay
Image From Bon Farm House Farms official Site

പഞ്ചാബിയത്ത് ഫാം ഹൗസ്

പച്ചപാടങ്ങള്‍ക്ക് നടുവില്‍ സ്ഥിതിചെയ്യുന്ന അടിപൊളി ഫാം ഹൗസാണ് അമൃത്‍‍സറിലെ പഞ്ചാബിയത്ത്. വിശാലമായ പുൽമേടുകൾക്കിടയിൽ സജ്ജീകരിച്ചിരിക്കുന്ന പഞ്ചാബിയത്ത് റിസോർട്ട് അമൃത്സറിൽ നിന്ന് ഒരു മണിക്കൂർ യാത്രയുണ്ട്.

പരമ്പരാഗത പഞ്ചാബി വാസ്തുവിദ്യയിൽ മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇവിടുത്തെ ഒാരോ മുറികളും. കൃഷിയിടത്തെ മനോഹരമായ ദൃശ്യം ആസ്വദിക്കാവുന്ന രീതിയിലാണ് കോട്ടേജുകൾ പണിതിരിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് താമസിക്കാൻ പറ്റിയ ഇടമാണ് പഞ്ചാബിയത്ത്. ഫാമിൽ നിന്നും 71 കിലോമീറ്റർ അകലെയുള്ള ശ്രീ ഗുരു രാം ദാസ് ജീ രാജ്യാന്തര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്.

punjabiyat-farm-house
Image from Punjabiyat Farm Stay, Amritsar facebook page

English Summary: 3 majestic farm house stays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com