ADVERTISEMENT

ചിൽക തടാകത്തെ ഒഡീഷയുടെ വേമ്പനാട് എന്ന് വിശേഷിപ്പിക്കാം. കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ വേമ്പനാട്ടുകായൽ പോലെ ഒഡീഷക്കാരുടെ ടൂറിസം മാപ്പിലെ പ്രധാന കേന്ദ്രമാണ് ചിൽക തടാകം. വലിപ്പത്തിൽ ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെയും ലഗൂൺ ആണിത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവ്നേശ്വറിൽ നിന്ന് 81 കിലോമീറ്റർ അകലെയായാണ് ചിൽക തടാകം സ്ഥിതി ചെയ്യുന്നത്.

ഏറെ ചരിത്ര പ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ചിൽക. കലിംഗ രാജവംശത്തിന്റെ കാലത്ത് ഇവിടം പ്രധാന വാണിജ്യ കേന്ദ്രവും പ്രമുഖ തുറമുഖവുമായിരുന്നു. തടാകം തന്നെയാണ് ചിൽകയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണം. ബോട്ടിങ്, മീൻപിടുത്തം, പക്ഷിനിരീക്ഷണം, തുടങ്ങി വിവിധ വിനോദങ്ങളിൽ സഞ്ചാരികൾക്ക് ഭാഗമാകാം.

വിവിധതരത്തിലുള്ള പക്ഷികൾ, ജലജീവികൾ, ഉരഗങ്ങൾ എന്നിവയെ ഇവിടെ കാണാം. ശൈത്യകാലത്ത് സ്വദേശികളും വിദേശികളുമായി നിരവധി പക്ഷികൾ തടാകം തേടിയെത്താറുണ്ട്. ദയ നദിയോട് ചേർന്ന് കിടക്കുന്ന ചിൽക തടാകത്തിന് 1,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഉപ്പ് വെള്ളം നിറഞ്ഞ ചതുപ്പുനിലമാണ് ഈ തടാകം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com