ത്രി ഇഡിയറ്റ്സിന്റെ ക്ലൈമാക്സ് ഒരുങ്ങിയത് ഈ തർക്ക ഭൂമിയിലാണ്

pangong-lake
SHARE

ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് സിനിമയായ 3 ഇഡിയറ്റ്സിന്റെ ക്ലൈമാക്സ് രംഗം ഓർക്കുന്നുണ്ടോ? കല്യാണപെണ്ണിന്റെ വേഷത്തിൽ കരീന കപൂർ ഒരു സ്കൂട്ടർ ഓടിച്ചു കൊണ്ട് അമീർ ഖാൻ്റെ അടുത്തേക്ക് വരുന്ന രംഗം. ആ സീനിൽ കാണുന്ന സ്ഥലം വാസ്തവത്തിൽ ഉള്ളത് തന്നെയാണോ എന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും അല്ലേ. എങ്കിൽ ആ സ്ഥലത്തിൻറെ പേരാണ് പാങ്കോങ് തടാകം.

ഈ സിനിമ ചൈനയിൽ  വൻ പ്രചാരം നേടിയിരുന്നു.കഴിഞ്ഞ വർഷം ചിത്രത്തിന്റെ പത്താം വാർഷികം 'നൂറ്റാണ്ടിലെ സിനിമ' എന്ന പേരിൽ ചൈനക്കാർ ആഘോഷിക്കുകയും ചെയ്തു. ചൈനക്കാർക്ക് എന്താണ് ഈ സിനിമയോടെ ഇത്ര പ്രിയം എന്ന് ചിന്തിക്കുകയാണോ പറഞ്ഞുതരാം.മെയ് തുടക്കത്തിൽ നടന്ന ഒരു തർക്കത്തെ തുടർന്ന് ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടുന്ന സ്ഥലമാണ് ഈ പാങ്കോങ്.ഇരുവിഭാഗവും തങ്ങളുടെ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചുവെങ്കിലും "പിരിച്ചുവിടൽ" പ്രക്രിയ അടക്കമുള്ള കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട്.

മറ്റിടങ്ങൾക്കൂടി സംഘർഷത്തിൽ ഉണ്ടെങ്കിലും ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന്റെ കേന്ദ്രം പാങ്കോങ് തടാകമാണ് പാങ്കോംഗ് ത്സോയെ അക്ഷരാർത്ഥത്തിൽ ഒരു "കോൺക്ലേവ് തടാകം"എന്ന് വിളിക്കുന്നതാണ് ഉചിതം. പാങ്കോങ് എന്നാൽ ലഡാക്കി ഭാഷയിൽ കോൺക്ലേവ് എന്നും ഝോ എന്നാൽ ടിബറ്റൻ ഭാഷയിൽ തടാകം എന്നുമാണ് അർത്ഥമാക്കുന്നത്. 14,000 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാങ്കോങ് തടാകത്തിന് 135 കിലോമീറ്റർ നീളമുണ്ട്.ലഡാക്കിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പാങ്കോങ് തടാകം. 4350 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു എൻഡോർഹീക്ക് (ലാൻഡ്‌ലോക്ക്ഡ്) തടാകമാണ്.  ഇന്ത്യയിൽ നിന്ന് ടിബറ്റ് വരെ ഏതാണ്ട് 12 കിലോമീറ്റർ നീളമുള്ള തടാകമാണിത്. 

പാങ്കോങ് തടാകത്തിന്റെ താപനില -5 ° C മുതൽ 10 ° C വരെയാണ്. അതിന്റെ ഫലമായി ഉപ്പുവെള്ളമുണ്ടായിട്ടും ശൈത്യകാലത്ത് ഇത് പൂർണ്ണമായും മരവിക്കും. അതിമനോഹരമായ സൗന്ദര്യം, ക്രിസ്റ്റൽ ക്ലിയർ ജലം,തടാകത്തിന് ചുറ്റുമുള്ള സൗമ്യമായ കുന്നുകൾ എന്നിവ ഈ പ്രദേശത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ മികച്ച ഉദാഹരണമാണ്. ഇന്ത്യൻ ഭാഗത്തുനിന്ന് രണ്ട് അരുവികളുണ്ട്.ഈ തടാകത്തെ ജനപ്രിയമാക്കുന്ന ഒരു ഘടകം നിറങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്. നീലനിറം കൂടാതെ ഇളം നീലയും പച്ചയും ചാരനിറത്തിലുമെല്ലാം ഈ തടാകം കാണാൻ സാധിക്കും.

തടാകത്തിലേയ്ക്കുള്ള വഴി

ഹിമാലയൻ നിരയിൽ സ്ഥിതി ചെയ്യുന്ന ഇത് ജമ്മു കശ്മീരിലെ ലേയിൽ നിന്ന് ഏകദേശം 140 കിലോമീറ്റർ അകലെയാണ്.തടാകം വളരെ നീളമുള്ളതിനാൽ മൂന്നിലൊന്ന് ഭാഗം നമ്മുടെ രാജ്യത്തിനകത്തും മറ്റ് മൂന്നിൽ രണ്ട് ഭാഗം ടിബറ്റിലുമാണ് സ്ഥിതിചെയ്യുന്നത്, ഇത് ചൈനയുടെ നിയന്ത്രണത്തിലാണ്.

ലേയിൽ നിന്ന് അഞ്ച് മണിക്കൂർ ഡ്രൈവ് ചെയ്ത് പാങ്കോങ് തടാകത്തിൽ എത്താം. ഈ യാത്രയുടെ ഏറ്റവും നല്ല ഭാഗം തടാകത്തിലേക്ക് നയിക്കുന്ന റൂട്ടാണ്. രാജ്യത്തിന്റെ മറ്റൊരു മികച്ച വിനോദസഞ്ചാര കേന്ദ്രമായ ലഡാക്കിലൂടെയാണ് യാത്ര. ലോകത്തെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ മോട്ടോർ പർവതനിരയായ ചാങ് ലായിലൂടെ സഞ്ചരിക്കാം.ഈ മനോഹര തടാകത്തിന്റെയും നീല ജലത്തിന്റെയും ചുറ്റുമുള്ള പ്രകൃതിയിലേയ്ക്കുമുള്ള യാത്രയും കാഴ്ചയും ആരെയും വിസ്മയിപ്പിക്കും.വിനോദസഞ്ചാരികളും പര്യവേക്ഷകരും ഏറ്റവും ഇഷ്ടപ്പെടുന്നത് തടാകത്തിലേക്ക് നേരെ പോകുന്ന ഇടുങ്ങിയ സ്ഥലമാണ്. ഫോട്ടോഗ്രാഫർമാർക്കും ഈ സ്ഥലം പ്രിയങ്കരമാണ്.ശൈത്യകാലം ഒഴികെയുള്ള ഏതുസമയത്തും പാങ്കോങ്ങിലേക്ക് യാത്ര പോകാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA