മറൈന്‍ഡ്രൈവിലെത്തിയ താര ദമ്പതികളെ കണ്ട് വിസ്മയിച്ച് ജനങ്ങൾ; വൈറലായി ദൃശ്യങ്ങൾ

kareena-travel
SHARE

ഏറെ നാളത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് മുംബൈ നഗരത്തില്‍ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അവസരം ലഭിച്ചത്. കൊറോണ മൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കിയതോടെ ഞായറാഴ്ച മുംബൈ മറൈന്‍ഡ്രൈവിലേക്ക് ആളുകള്‍ ഒഴുകിയെത്തി. മാസ്ക് ധരിച്ചു കൊണ്ട് ജോഗിങ്ങും നടത്തവുമെല്ലാമായി ആളുകള്‍ നിറയുന്നത് കാണാമായിരുന്നു.

ഈ സമയത്ത് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ട് ബോളിവുഡ് നടി കരീന കപൂര്‍. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തൈമൂര്‍ അലി ഖാനും ഒപ്പമാണ് കരീന ഞായറാഴ്ച വൈകുന്നേരം മറൈന്‍ഡ്രൈവില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പരക്കുകയാണ് സെലബ്രിറ്റി കുടുംബത്തിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍.

ബ്ലാക്ക് പ്രിന്‍റഡ് ഡ്രെസ്സും വൈറ്റ് സ്നീക്കേഴ്സും ഒപ്പം മാസ്കും ധരിച്ചായിരുന്നു കരീന എത്തിയത്. സെയ്ഫ് അലി ഖാനാകട്ടെ, വെളുത്ത പൈജാമയും കുര്‍ത്തയും ആണ് അണിഞ്ഞിരിക്കുന്നത്. തൈമൂറിനെ എടുത്തു കൊണ്ട് നടക്കുന്ന സെയ്ഫിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. ജൂൺ 3 മുതലാണ് മുംബൈയിലെ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലഘൂകരിച്ചത്. ജോഗിങ് പോലുള്ള വ്യായാമങ്ങൾ അനുവദനീയമാക്കിയ ശേഷമുള്ള ആദ്യ ഞായറാഴ്ച മുംബൈക്കാര്‍ ആഘോഷമാക്കുകയായിരുന്നു. ഏകദേശം മൂന്നുമാസം നീണ്ട അകത്തിരിപ്പിനു ശേഷം പുറത്തിറങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ഏവരും.

മറൈന്‍ഡ്രൈവ് കൂടാതെ ബാന്ദ്ര, ജുഹു, പൊവായ്‌ തുടങ്ങിയ ഇടങ്ങളിലും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയിരുന്നു. സൈക്ലിംഗ് മികച്ച ഒരു ശാരീരിക വ്യായാമമായി പരിഗണിച്ച് പ്രോത്സാഹിക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നതിനാൽ നിരവധി ആളുകൾ സൈക്കിളും കൊണ്ട് ഇറങ്ങിയതും കാണാമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA