100 കോടി ജനതയുടെ നിശ്ചലമായ മഹാരാജ്യം

nam-athijeevikum
SHARE

കൊറോണ ഭീതിയെ തുടർന്ന് ലോക്ഡൗണിലായതോടെ ഇന്ത്യ മഹാരാജ്യം ശരിക്കും നിശ്ചലമായി. ആ നിശ്ചലതയെ കാമറയിൽ പകർത്താൻ ചലച്ചിത്ര നിർമാതാവ് ഭരത് ബാലയും 117 ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘം 14 സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിക്കാൻ തീരുമാനിച്ചു. ഫലമോ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഇന്ത്യയുടെ ഒരു ഹ്രസ്വചിത്രം പിറന്നു. 

ലോക്ഡൗണ്‍ നമ്മുടെ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ കാലഘട്ടങ്ങളിൽ ഒന്നായി നിലനിൽക്കും. അതിനാൽ, ഇപ്പോഴത്തെയും, ഭാവി തലമുറകൾക്കുമായി ഇത് രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത തനിക്ക് തോന്നിയെന്ന് ഭരത്ബാല. ആധുനിക യുഗത്തിലെ അഭൂതപൂർവമായ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, 1.3 ബില്യൺ ജനസംഖ്യയുള്ള അവരുടെ രാഷ്ട്രം എങ്ങനെ പൂർണമായി നിലച്ചുവെന്ന് അറിയാനും മനസിലാക്കാനും ഒരു പൗരൻ അവൻ എന്ന നിലയിൽ നമുക്ക് കഴിയണം.

ഈ ലോക്ഡൗൺ കാലത്ത് ഒരു അദൃശ്യ ഭീഷണിയുടെ ഫലമായി വിജനമായ തെരുവുകൾ, നിശബ്ദ ഗ്രാമങ്ങൾ, അടച്ച കടകൾ, ഫാക്ടറികൾ, സ്കൂളുകൾ, ഓഫീസുകൾ, മാളുകൾ എന്നിവയെല്ലാം   നമ്മൾ കണ്ടു. ആ കാഴ്ചകൾ എല്ലാം അടങ്ങിയതാണ് ഈ വീഡിയോ. 

മാർച്ച് 24 ന് രാത്രി രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏർപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് ഇത് ആരംഭിക്കുന്നത്. അവസാനിക്കുന്നത് ഇന്ത്യൻ ത്രിവർണ്ണ ദേശീയ പതാക കാറ്റിൽ പറക്കുന്നതിന്റെ ഗാംഭീര്യത്തോടെയും.

ദില്ലിയിലെ ചെങ്കോട്ട മുതൽ ഹിമാചലിലെ സ്പിതി താഴ്‌വര വരെയും മുംബൈയിലെ മറൈൻ ഡ്രൈവ് മുതൽ കേരളത്തിലെ കോവളം ബീച്ച് വരെയും രാജ്യത്തെ പ്രധാന ആകർഷണങ്ങളെല്ലാം ഈ വർഷം വിജനമായിത്തീർന്നു, ഈ സ്ഥലങ്ങളുടെ നിശ്ചലത ചിത്രം പകർത്തുന്നുണ്ട്. 

ലഖ്‌നൗവിലെ ബാര ഇമാംബര, വാരണാസിയിലെ ഘാട്ടുകൾ, മുംബൈ ജെഎൻപിടി തുറമുഖം,ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയം, ചെന്നൈയിലെ കപാലീശ്വരർ ക്ഷേത്രം, മുംബൈയിലെ ചർച്ച്‌ഗേറ്റ് സ്റ്റേഷൻ, ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് വീഡിയോയിൽ കാണപ്പെടുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ.

മുംബൈയിൽ ആയിരുന്നു മാസ്റ്റർ കൺട്രോൾ റൂം. വീഡിയോ കോൾ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വീഡിയോ വഴി നിർദ്ദേശങ്ങളോടെ ഷോട്ടുകളും ഫ്രെയിമുകളും സ്ഥിരീകരിച്ച് സംവിധായകൻ ഭരത്ബാല തന്നെ ഓൺ-ഗ്രൗണ്ട് ക്രൂവിനെ തത്സമയം സംവിധാനം ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA