ADVERTISEMENT

ഇന്ത്യയിൽ കൊണ്ടാടുന്ന ഏറ്റവും വലിയ  ഉത്സവങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതലുള്ള ക്ഷേത്രങ്ങൾ ശിവക്ഷേത്രങ്ങളുമാകും. അങ്ങനെ നോക്കിയാൽ ഒഡിഷയിലെ ബാബ ഭൂസന്ദേശ്വർ ക്ഷേത്രം തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ്. ഈ ക്ഷേത്രവും രാവണനും തമ്മിൽ ഒരു ബന്ധമുണ്ട്. 

ഒഡിഷയിൽ ബാലസോർ ജില്ലയിലെ ഭോഗറായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ബാബ ഭൂസന്ദേശ്വർ ക്ഷേത്രത്തിലേത് ലോകത്തിലെ ഏറ്റവും ഉയരമുള്ള ശിവലിംഗങ്ങളിലൊന്നാണ്. കറുത്ത ഗ്രാനൈറ്റിൽ കൊത്തിയെടുത്ത 12 അടി നീളവും 14 അടി വീതിയുമുള്ള ലിംഗമാണിത്. എന്നാൽ ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ലിംഗത്തിന്റെ പകുതി മാത്രമേ കാണാനാകൂ. ബാക്കി പകുതി വർഷങ്ങളായി മണ്ണിനടിയിലാണ്.

12 അടി ഉയരമുള്ള ശിവലിംഗത്തിന് മൂന്ന് പ്രധാന ഭാഗങ്ങളുണ്ട്. മധ്യഭാഗം അഷ്ടഭുജാകൃതിയിലാണ്, ഇത് ഏകദേശം 12 അടി വ്യാസവും ഏകദേശം 4 അടി ഉയരവുമുണ്ട്.  ശ്രദ്ധിച്ചു നോക്കിയാൽ അത് ചെറുതായി വലതുവശത്തേക്ക് ചായുന്നതായി തോന്നുമത്രേ. 

ഭൂസന്ദേശ്വർ ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം

ഈ ക്ഷേത്രത്തിന് പിന്നിൽ രസകരമായ ഒരു പുരാണകഥയുണ്ട്. പ്രാദേശിക വിശ്വാസമനുസരിച്ച്, ത്രേതായുഗ കാലഘട്ടത്തിൽ, ശിവൻ രാവണന് ഈ പ്രതിഷ്ഠ നൽകി അനുഗ്രഹിച്ചു. ഇത് നിലത്തു വയ്ക്കരുതെന്നു മുന്നറിയിപ്പും നൽകി. രാവണൻ പുഷ്പകവിമാനത്തിൽ പോകുമ്പോൾ, ശിവലിംഗം പിടിച്ചെടുക്കാൻ ദേവൻമാർ തീരുമാനിച്ചു .ദേവൻമാരുടെ ഇടപെടൽ മൂലം രാവണന് ശിവലിംഗം നിലത്ത് വയ്ക്കേണ്ടി വന്നു. പിന്നീട്, വീണ്ടും ഉയർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് ശിവലിംഗം ഇവിടെ വന്നതെന്നാണ് ഐതിഹ്യം.

പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കാത്തൊരു ഗ്രാമത്തിലാണ് ഈ ക്ഷേത്രം. അവിടേക്ക് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ മറ്റ് യാത്രാമാർഗ്ഗങ്ങളെ ആശ്രയിക്കേണ്ടി വരും.

English summary : one of The Tallest Shivlinga, Baba Bhusandeswar Temple in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com