ഇന്ത്യയുടെ ചൂടില്‍ നിന്നും രക്ഷപ്പെടാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ തണുപ്പിന്റെ നാട്

Mussoorie
SHARE

തിരക്കുകളൊക്കെ ഒഴിവാക്കി സ്വസ്ഥമായി യാത്ര പോകാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രകൃതിയുടെ സുന്ദരകാഴ്ചകളുമായി സഞ്ചാരികളെ വരവേൽക്കുന്ന നിരവധിയിടങ്ങൾ നമ്മുടെ ഭൂമിയിലുണ്ട്. അങ്ങനെയൊരിടമാണ് മലകളുടെ റാണി എന്നറിയപ്പെടുന്ന മസ്സൂറി. സുന്ദരമായ പ്രകൃതിയാൽ അനുഗൃഹീതമാണ് ഇൗ നാട്.

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഡെറാഡൂൺ ജില്ലയിലെ ചെറുപട്ടണമാണ് മസ്സൂറി. സമുദ്രനിരപ്പിൽ നിന്നു രണ്ടായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണിത്. ഇന്ത്യയുടെ ചൂടില്‍നിന്നു രക്ഷപ്പെടാനായി ബ്രിട്ടിഷുകാര്‍ കണ്ടെത്തിയ തണുപ്പിന്റെ നാടാണ് മസ്സൂറിയെന്നും പറയുന്നു. ഇന്നു ഏറ്റവുമധികം സഞ്ചാരികൾ അവധിക്കാലം ചെലവഴിക്കാനായി തിരഞ്ഞെടുക്കുന്നതും മസ്സൂറിയാണ്. ഇവിടുത്തെ സൗന്ദര്യവും കാലാവസ്ഥയുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

Mussoorie-trip

ഇൗ മനോഹരഭൂമിയിൽ നിരവധി കാഴ്ചകൾ പ്രകൃതി ഒരുക്കിയിട്ടുണ്ട്. മലകളുടെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യാൻ ക്യാമൽ ബാക് റോഡും കെംപ്റ്റി വെള്ളച്ചാട്ടവും ലേക് മിസ്റ്റും പൂക്കളുടെ ഭംഗിയും സൂര്യാസ്തമയശോഭയും മുനിസിപ്പൽ പൂന്തോട്ടവും മസൂരി തടാകവും ഭട്ട വെള്ളച്ചാട്ടവുമെല്ലാം ഈ നാടിനെ സൗന്ദര്യറാണിയാക്കുന്നു. വര്‍ഷത്തില്‍ ഏതു സമയത്തും സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലമാണ് മസ്സൂറി. സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

മസ്സൂറിയിലെ സ്വപ്നതുല്യമായ കാഴ്ചകളിലേയ്ക്ക് ഡൽഹിയിൽ നിന്നും മറ്റു ഉത്തരേന്ത്യന്‍ പട്ടണങ്ങളിൽ നിന്നും മസൂറിയെ ബസ്സ് മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. റെയിൽ മാർഗ്ഗം ഡെറാഡൂണിൽ എത്തിച്ചേർന്നതിനു ശേഷം, 34 കി.മി സഞ്ചരിച്ചാൽ മസൂറിയിൽ എത്തിച്ചേരാവുന്നതാണ്.  ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് വിമാനമാർഗ്ഗവും എത്തിച്ചേരാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഭീതി മാറിയിട്ട്, എല്ലാം ശാന്തമായിട്ട് യാത്രക്കൊരുങ്ങുന്നതാണ് നല്ലത്. 

English Summary : the queen of hill stations mussoorie tourism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA