വളഞ്ഞു പുളഞ്ഞോടി ഭീമന്‍ അനാക്കൊണ്ട ട്രെയിന്‍! ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വേ

Super-Anaconda-train
Representative Image
SHARE

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തുവച്ചുകൊണ്ട് അനാക്കൊണ്ട ട്രെയിന്‍ ഓടി. രാജ്യത്തിന്‍റെ റെയില്‍വേയുടെ ഇന്നുവരെയുള്ള ചരിത്രത്തിലാദ്യമായി ഭാരം കയറ്റിയ മൂന്നു ചരക്കു തീവണ്ടികള്‍ ഒന്നിനു പുറകെ ഒന്നായി ചേര്‍ത്തുവച്ചു കൊണ്ട് ഭീമനൊരു പാമ്പിനെപ്പോലെ പാളത്തിലിറങ്ങി. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബിലാസ്പൂര്‍ ഡിവിഷന്‍ ആണ് ഈ അനാക്കൊണ്ട ട്രെയിന്‍ ഇറക്കിയത്. മൂന്നു ട്രെയിനുകളും കൂടി ഏകദേശം 15,000 ടണ്ണിലധികം ഭാരം വരുമെന്ന് റെയില്‍വേ മന്ത്രാലയം പറയുന്നു. ബിലാസ്പൂരിനും ചക്രധര്‍പൂരിനും ഇടയിലായിരുന്നു ട്രെയിന്‍ ഓടിയത്. 

ഇതേപോലെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ റെയിൽ‌വേ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ റെയിൽ‌വേയുടെ വെസ്റ്റേൺ റെയിൽ‌വേ സോണിലെ വൈദ്യുതീകരിച്ച വിഭാഗങ്ങളില്‍ ഹൈ റൈസ് ഓവർ ഹെഡ് എക്യുപ്‌മെന്റ് (OHE) ൽ ആദ്യത്തെ ഡബിള്‍ സ്റ്റാക്ക് കണ്ടെയ്നർ ട്രെയിൻ ഓടിച്ചുകൊണ്ട് റെയില്‍വേ ഒരിക്കല്‍ക്കൂടി ചരിത്രത്തിന്‍റെ ഭാഗമായി. കോൺടാക്റ്റ് വയർ ഉയരം 7.57 മീറ്റർ  ഉള്ള OHE ആയിരുന്നു ഇന്ത്യൻ റെയിൽ‌വേ ആദ്യമായി കമ്മീഷൻ ചെയ്തത്. 

ഈ നേട്ടത്തോടെ ഹൈ റൈസ് ഓവർ ഹെഡ് എക്യുപ്‌മെന്റ് വിഭാഗത്തിൽ ഡബിള്‍ സ്റ്റാക്ക് കണ്ടെയ്നർ ട്രെയിൻ ഓടിക്കുന്ന ലോകത്തിലെ ആദ്യത്തെ റെയിൽ ശൃംഖല എന്ന ബഹുമതിയും ഇന്ത്യൻ റെയിൽ‌വേ കരസ്ഥമാക്കിയിരുന്നു. 2020 ജൂൺ 10 ന് പാലൻ‌പൂർ, ബോട്ടാഡ് സ്റ്റേഷനുകളിലായിരുന്നു ഈ ട്രെയിന്‍ ഓടിയത്. ഒരു ഹരിത സംരംഭമെന്ന നിലയിൽ ഇത് രാജ്യത്തെ റെയിൽ ശൃംഖലയില്‍ നടപ്പിലാക്കുന്ന ഗ്രീൻ ഇന്ത്യ ദൗത്യത്തിന് ഉത്തേജനം നൽകുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്‍റെ വിശ്വാസം.

കോവിഡ് -19 പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യധാന്യങ്ങൾ, രാസവളങ്ങൾ, കൽക്കരി, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കയറ്റി അയക്കുകയും ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകൾ അതാതിടങ്ങളിലേക്ക് ഓടിക്കുകയും ചെയ്യുക എന്നിവയിലാണ് ഇന്ത്യന്‍ റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

കൊറോണ മൂലം പാസഞ്ചർ ട്രെയിനുകള്‍ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ചരക്കുട്രെയിൻ സർവീസുകൾ സാധാരണഗതിയിൽത്തന്നെ പ്രവർത്തിക്കുന്നുണ്ട്. ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകൾ കൂടാതെ, 15 ജോഡി എസി ട്രെയിനുകളും 100 ജോഡി പ്രത്യേക ട്രെയിനുകളുമാണ് യാത്രക്കാരെ കയറ്റിക്കൊണ്ട് ഇപ്പോള്‍ ഓടുന്നത്.

English Summarry:super anaconda train indian railways creates history  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA