മണാലി യാത്രയുടെ ഓര്‍മകളുമായി നടി ഭാമ

bhama-travel
SHARE

ലോക്ഡൗൺ കാലമായതിനാല്‍ പഴയ യാത്രകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ആശ്വാസം കൊള്ളുകയാണ് സെലിബ്രിറ്റികള്‍ അടക്കമുള്ള യാത്രാപ്രേമികള്‍. ബോളിവുഡ് നടീനടന്മാര്‍ മാത്രമല്ല, നമ്മുടെ സ്വന്തം മലയാളി അഭിനേതാക്കളും ഇക്കൂട്ടത്തില്‍പ്പെടും. കഴിഞ്ഞ വര്‍ഷം നടത്തിയ മണാലി യാത്രയുടെ ഓര്‍മകള്‍ അയവിറക്കുകയാണ് മലയാളക്കരയുടെ പ്രിയനടി ഭാമ. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പഴയ യാത്രാചിത്രങ്ങള്‍ ഭാമ പങ്കു വച്ചു.

View this post on Instagram

#Manali Days 🤍🦢 #2019

A post shared by BHAMAA (@bhamaa) on

പിങ്ക് നിറത്തിലുള്ള സ്വെറ്ററും വിന്‍റര്‍ വസ്ത്രങ്ങളുമണിഞ്ഞ് ഭാമയെ ചിത്രത്തില്‍ കാണാം. ഡല്‍ഹിയിലെ ദ്വാരക മെട്രോ സ്റ്റേഷനില്‍ നിന്നുള്ള ചിത്രവും ഭാമ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. 

സംവിധായകനായ ലോഹിതദാസ് ആയിരുന്നു ഭാമയെ മലയാള സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. ഒരു പരസ്യ ചിത്രത്തിനിടയില്‍ ലോഹിതദാസ് ഭാമയെ കാണാൻ ഇടയാവുകയും പിന്നീട് തന്‍റെ 'നിവേദ്യം' എന്ന ചിത്രത്തിൽ അവസരം നൽകുകയുമായിരുന്നു. മുട്ടുവരെ മുടിയും ശാലീനത തുളുമ്പുന്ന നിഷ്കളങ്കമായ മുഖവുമായി എത്തിയ ആ പാവാടക്കാരി വളരെ പെട്ടെന്നുതന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിക്കയറി. ഈ ജനുവരിയിലായിരുന്നു ദുബായിൽ ബിസിനസുകാരനായ ചെന്നിത്തല സ്വദേശി അരുണുമായി ഭാമയുടെ വിവാഹം. വിവാഹശേഷം മറ്റു പല നടിമാരെയും പോലെ ഭാമയും സിനിമാരംഗത്തോട് വിട പറയുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. 

bhama-trip1

സഞ്ചാരികള്‍ക്ക് ഇക്കുറി മണാലി യാത്രയില്ല

ഈ സമയത്ത് സാധാരണ എല്ലാവരും യാത്ര പോകുന്ന ഇടമാണ് മണാലി. ഇക്കുറി ലോക്ഡൗ‌ണിൽ കൊറോണ വൈറസ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങളും കാരണം ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കില്ല. ടൂറിസവുമായി ബന്ധപ്പെട്ട ഹോട്ടലുകളും ഹോം സ്റ്റേ യൂണിറ്റുകളും അടക്കമുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാകുന്നതു വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കുളു മണാലി ഹോട്ടലിയേഴ്സ് അസോസിയേഷന്‍. 

എന്നാല്‍, ഹിമാചല്‍‌പ്രദേശ് സംസ്ഥാനത്താവട്ടെ യാത്രാ നിയന്ത്രണങ്ങൾ തുടരാൻ കേന്ദ്രം അനുമതി നിഷേധിച്ചതിനെത്തുടർന്ന് അന്തർസംസ്ഥാന യാത്രകള്‍ക്കുള്ള കോവിഡ് ഇ-പാസ് വ്യവസ്ഥയിൽ ഇളവ് വരുത്തി  ജൂലൈ 6 ന് വിനോദസഞ്ചാരികൾക്കായി സംസ്ഥാന അതിർത്തികൾ തുറന്നിരുന്നു. 

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് -19 നെഗറ്റീവ് റിപ്പോര്‍ട്ട് കയ്യില്‍ ഉള്ളതും ഹോട്ടലുകളിൽ അഞ്ച് ദിവസത്തെ സ്ഥിരീകരിച്ച ബുക്കിംഗ് ഉള്ളതുമായ വിനോദസഞ്ചാരികൾക്ക് സംസ്ഥാനത്ത് പ്രവേശിക്കാം. സഞ്ചാരികൾ പ്രവേശനത്തിന് 48 മണിക്കൂർ മുമ്പെങ്കിലും കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നിരീക്ഷണത്തിനും കോൺടാക്റ്റ് ട്രെയ്‌സിംഗിനും വേണ്ടിയാണ് ഇത്.

English Summary : celebrity travel bhama 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA