ADVERTISEMENT

മഹാബലേശ്വരിൽ ഒരു ക്ഷേത്രമുണ്ട്. പേര് കൃഷ്ണബായി എന്നാണെങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. ഈ ക്ഷേത്രം 1888 ൽ പണികഴിപ്പിച്ചതാണെന്ന് കരുതപ്പെടുന്നു. മനോഹരമായ കൃഷ്ണ താഴ്‌വരയ്ക്കപ്പുറം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം കൃഷ്ണ നദിയുടെ ഉദ്ഭവസ്ഥാനമാണെന്നാണ് വിശ്വാസം. മഹാബലേശ്വർ സന്ദർശിക്കുമ്പോൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. 

 

പ്രത്യേകതകൾ

അധികം ശ്രദ്ധിക്കപ്പെടാത്ത ക്ഷേത്രമാണ് ഇതെങ്കിലും അതിന്റെ തനിമ ഒട്ടും നഷ്ടപ്പെട്ടിട്ടില്ല എന്ന് വേണം പറയാൻ. പുരാതന ഹേമദ്‌പന്തി വാസ്തുവിദ്യാ ശൈലിയിലാണ് നിർമാണം. കല്ലിൽ കൊത്തിയെടുത്ത പടവുകളും മേൽക്കൂരയും ആരെയും ആകർഷിക്കും. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത പശുമുഖത്തിനോടു സാദൃശ്യമുള്ള ഗോമുഖ് എന്ന കുളമാണ് ആണ്. അതിലൂടെ ക്ഷേത്രത്തിൽ നിന്നുള്ള വെള്ളം കൃഷ്ണ നദിയിലേക്ക് ഒഴുകുന്നു. ഈ  ഗോമുഖാണ് കൃഷ്ണനദിയുടെ ഉദ്ഭവമെന്നും വിശ്വസിക്കപ്പെടുന്നു.

 

1888 ൽ രത്‌നഗിരിയിലെ ഒരു ഭരണാധികാരി കൃഷ്ണ താഴ്‌വരയിലെ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ക്ഷേത്രത്തിൽ ശിവലിംഗവും കൃഷ്ണദേവിയുടെ മനോഹരമായ പ്രതിമയും ഉണ്ട്. കൃഷ്ണ താഴ്‌വരയുടെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും മഹാബലേശ്വർ പർവതത്തിന്റെയും മനോഹരമായ കാഴ്ചകൾ ഈ ക്ഷേത്രത്തിൽ നിന്നാൽ കാണാം. പഞ്ചഗംഗ ക്ഷേത്രത്തിന് പിന്നിൽ കൃഷ്ണബായ് ക്ഷേത്രത്തിലേക്ക് നയിക്കുന്ന ഒരു ചെറുനടപ്പാതയുണ്ട്. വിനോദസഞ്ചാരികൾ‌ അധികമെത്താത്ത ഈ വഴി ഒറ്റപ്പെട്ടതാണെങ്കിലും കൃഷ്‌ണ നദിയുടെ അതിമനോഹരമായ കാഴ്ച ഇവിടെനിന്നു കാണാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com