ആയിരക്കണക്കിന് ആളുകൾ വാടകയില്ലാതെ താമസിക്കുന്ന ഇന്ത്യയിലെ കോട്ട

jaisalmer-fort-of-rajasthan
Jaisalmer Fort of Rajasthan
SHARE

ആയിരക്കണക്കിന് ആളുകൾ വാടകയില്ലാതെ താമസിക്കുന്ന ഇന്ത്യയിലെ ഏക കോട്ട. രാജസ്ഥാനിലെ ഈ കോട്ടയിൽ ആളുകൾ ഇന്നുവരെ ഒരു വാടകയും നൽകാതെ താമസിക്കുന്നുണ്ട്. രേഖകൾ അനുസരിച്ച്, ആയിരക്കണക്കിന് കുടുംബങ്ങൾ ഈ മനോഹരമായ മരുഭൂമി കോട്ടയ്ക്കുള്ളിൽ ഒരു പൈസ പോലും നൽകാതെ താമസിക്കുന്നുണ്ടത്രേ. ജയ്സാൽമീർ കോട്ടയെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്. ജീവിക്കുന്ന കോട്ട, അല്ലെങ്കിൽ ജീവനുള്ള കോട്ട എന്നൊക്കെ ജയ്സാൽമീർ കോട്ട അറിയപ്പെടുന്നതിന്റെ  കാരണവും ഇതുതന്നെ.

1156ൽ രാജാവ് റാവൽ ജയ്സൽ നിർമിച്ച ഈ കോട്ട യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് കൂടിയാണ്. ലോകത്തിലെ ഏക ജീവനുള്ള കോട്ടയാണെന്നാണ് ഇവിടം പറയപ്പെടുന്നത്. ആഡംബര ഹോട്ടലുകളാക്കി മാറ്റിയ മറ്റ് കോട്ടകളിൽ നിന്ന് വ്യത്യസ്തമായി ഇതിനെ ജീവനുള്ള കോട്ട എന്ന് വിളിക്കുന്നതിന്റെ കാരണം അതിനുള്ളിൽ താമസിക്കുന്ന ആളുകൾ തന്നെയാണ്.

രജപുത്ര രാജാവയിരുന്ന റാവു ജൈസാൽ 1156 ലാണ് ഈ കോട്ട പണികഴിപ്പിച്ചത്. രാജാവിന്റെ പേരിൽനിന്നുതന്നെയാണ് ജൈസാൽമീർ എന്ന വാക്ക് ഉൽത്തിരിഞ്ഞതും. താർ മരുഭൂമിയിലെ ത്രികൂട എന്നു പേരായ കുന്നിന്മേലാണ് പ്രൗഢഗംഭീരമായ ഈ കോട്ട നിർമിച്ചിരിക്കുന്നത്. നിരവധി യുദ്ധങ്ങൾക്കും ജൈസാൽമീർ കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിൽക്കാലത്ത് ഈ കോട്ട പ്രജകൾക്ക് സൗജന്യമായി താമസിക്കാൻ വിട്ടുകൊടുക്കുകയായിരുന്നു. ഇപ്പോഴും ജയ്സാൽമീർ കോട്ടയിൽ നാലായിരത്തിലധികം പേർ വസിക്കുന്നുണ്ട്.

കോട്ടയ്ക്ക് 99 കൊത്തളങ്ങളുണ്ട്, 250 അടി ഉയരമുണ്ട്.ചുവരുകൾ മഞ്ഞ മണൽ കല്ല് ഇഷ്ടികകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചൂട് ഉയരുമ്പോൾ അകത്തളങ്ങൾ തണുപ്പിക്കാൻ മേൽക്കൂരകൾ 3 അടി ചെളി കൊണ്ട് മൂടിയിട്ടുണ്ട്. ഈ കോട്ടയെക്കുറിച്ചുള്ള മറ്റൊരു രസകരമായ സവിശേഷത, പരിസ്ഥിതി സൗഹൃദ വാസ്തുവിദ്യയാണ്. 1,500 അടി നീളമുള്ള ജയ്സാൽമീർ കോട്ടയ്ക്ക് 800 വർഷം പഴക്കമുണ്ട്. 250 അടി ഉയരമുള്ള കോട്ടയ്ക്കുള്ളിലെ വീടുകൾ മണ്ണുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഥാർ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കോട്ടയ്ക്കുള്ളിലെ വീടുകളിൽ തണുപ്പ് നിറയും. ജരോഖാ എന്ന തൂങ്ങിക്കിടക്കുന്ന ബാൽക്കണിയാണ് ഈ വീടുകൾക്കുള്ള മറ്റൊരു പ്രത്യേകത. കരകൗശലവസ്തുക്കളും, വസ്ത്രവിൽപ്പനക്കാരും, ഭക്ഷണശാലകളും കോട്ടയ്ക്കുള്ളിലെ വഴികളെ സജീവമാക്കുന്നു.

English Summary: Jaisalmer Fort of Rajasthan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA