പ്രണയത്തെക്കാള്‍ മനോഹരം മഞ്ഞുമൂടിയ ഈ താഴ‍്‍വര, ഭൂമിയിലെ സ്വർഗം ഇതാണ്

sonamarg-valley
SHARE

മഞ്ഞണിഞ്ഞ താഴ‍്‍വരയും പൈൻ മരക്കാടുകളും ആപ്പിളും കുങ്കുമപ്പൂക്കളും കണ്ടു മനോഹര കാഴ്ചകൾക്ക് പറ്റിയയിടമാണ് കാശ്മീർ. കണ്ണിനുകുളിർമയേകുന്ന കാഴ്ചകൾ കണ്ട ആരും പറയും ഭൂമിയിലെ സ്വർഗം കാശ്മീർ എന്ന്. എത്രയെത്ര വർണിച്ചാലും വാക്കുകൾക്കതീതയാണിവൾ. പ്രണയത്തെക്കാളും മനോഹരമല്ലേ ഈ മഞ്ഞുമൂടിയ താഴ‍്‍വര. ഏതു കാലത്തും കാശ്മീരില്‍ പോകാം. സമ്മറില്‍ കാശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകിതീരും. കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പഹല്‍ഗാമും ശ്രീനഗറുമാണ്. 

സ്വർഗത്തിലെ പൂക്കൾ നിറഞ്ഞ താഴ്‍‍വര

ഭൂമിയിലെ സ്വർഗമാണ് കാശ്മീർ എങ്കിൽ സ്വർഗത്തിലെ പൂക്കൾ നിറഞ്ഞ താഴ്‍‍വരയാണ് ഗുൽമർഗ്ഗ്. പൂക്കളാൽ സുന്ദരമായ പുൽത്തകിടി എന്നാണ് ഗുൽമർഗ് അറിയപ്പെടുന്നത്. വളരെ പ്രശസ്തമായ സ്കേറ്റിങ് ഡെസിറ്റിനേഷൻ കൂടിയാണിവിടം. ഇവിടം മിക്ക സിനിമകൾക്കും ലൊക്കോഷനായിട്ടുണ്ട്.

gulmurg

വർഷത്തിൽ പന്ത്രണ്ടു മാസവും മഞ്ഞുള്ള സ്ഥലമാണ് ഗുൽമർഗ്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയത്തു നോർത്തിന്ത്യയിലെ ചൂടിൽ നിന്നു രക്ഷനേടാൻ കണ്ടെത്തിയിരുന്ന സ്‌ഥലമായിരുന്നു ഗുൽമർഗ്. സമുദ്ര നിരപ്പിൽ നിന്നും 14000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യ - പാകിസ്ഥാൻ ബോർഡറും, പാക് അധീന കശ്മീരും മഞ്ഞിലൂടെ ട്രെക്ക് ചെയ്തുപോയൽ കാണാൻ സാധിക്കും. കൂടാതെ സ്കേറ്റിങ്, സ്ലെഡ്ജിങ് അങ്ങനെ നിരവധി വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.

സോനാമാർഗ്

സ്വർണത്തിന്റെ പുൽമേട് എന്നാണ് സോനാമർഗ് അറിയപ്പെടുന്നത്.ഹിമാലയൻ പർവതനിരകൾക്കിടയിൽ സമുദ്രനിരപ്പിൽ നിന്ന് 2740 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതിചെയ്യുന്നത്. വസന്തകാലത്ത് പ്രദേശത്ത്  സ്വര്‍ണനിറത്തോട് സമാനമായ പൂക്കളുള്ള ചെടികള്‍ പൂത്തുനില്‍ക്കും.

കാഴ്ചകൾ‌ കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിവിടം. ശ്രീനഗറിൽ നിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട് സോനാമാർഗിലേക്ക് എത്തിച്ചേരാന്‍. കാഴ്ചകൾ മാത്രമല്ല സഞ്ചാരികളെ കാത്ത് ട്രെക്കിങും ഹൈക്കിങുമൊക്കെയുണ്ട്. ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു. വേനൽക്കാലത്ത് സോനമാർഗ് സന്ദർശിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

pahagarm

പഹല്‍ഗാം

കടുകു പാടങ്ങളും കുങ്കുമപ്പൂക്കള്‍ നിറഞ്ഞ പച്ചപ്പാടങ്ങളുമാണ് പഹല്‍ഗാമിലെത്തുന്നവരെ വരവേൽക്കുന്നത്.സീസണ്‍ ഏതായാലും സൗന്ദര്യം അല്‍പ്പം പോലും ചോര്‍ന്നു പോകാത്ത മനോഹര ഭൂമിയാണ്‌ ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലുള്ള പഹല്‍ഗാം.പച്ചപ്പ് നിറഞ്ഞതും ഹിമാലയൻ പർവതനിരകളിൽ മുങ്ങിയതുമായ പഹൽഗാം ലിദ്ദാർ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നുത്. ഇവിടം ട്രെക്കിങ്, മീൻപിടുത്തം തുടങ്ങിയ സാഹസിക പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ്.

മാർച്ച് മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് പഹൽഗാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. വേനൽക്കാലത്ത് അമർനാഥ് ഗുഹകളിലേക്കുള്ള വിശുദ്ധ യാത്ര നടക്കുന്നതിനാല്‍ ഇവിടെ ധാരാളം സഞ്ചാരികള്‍ എത്തുന്നു. മാർച്ച് മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലസമയത്ത് ട്രെക്കിംഗ്, വിനോദങ്ങള്‍ മുതലായവക്ക് അനുയോജ്യമാണെങ്കിലും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മാസങ്ങളിലാണ് സാഹസിക വിനോദങ്ങളുടെ സമയം.

English Summary : Most Beautiful Places on Earth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA