ADVERTISEMENT

ഗോവയിലേക്ക് യാത്ര ചെയ്യുന്നവര്‍ പുതിയ ക്വാറന്റീന്‍ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. രോഗലക്ഷണമുള്ള യാത്രക്കാർക്ക് പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിർബന്ധമാണ്.പുതിയ നിർദ്ദേശമനുസരിച്ച്, േഗാവയില്‍ എത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ഹോം ക്വാറന്റീന്‍ ചെയ്യണം. ഇതിനുപകരം അവർക്ക് 14 ദിവസത്തെ പണമടച്ചുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനും തിരഞ്ഞെടുക്കാം.

താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ഉള്ള യാത്രക്കാരെ ഹോം ക്വാറന്റീനിൽ നിന്ന് ഒഴിവാക്കും:

∙ ഗോവയിലെത്തുന്നതിന്‍റെ 48 മണിക്കൂറിനുള്ളില്‍ ഒരു ഐസി‌എം‌ആർ അംഗീകൃത ലാബ് നൽകിയ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍. 

∙ 2000 രൂപ നല്‍കി സ്വാബ് ടെസ്റ്റ് തിരഞ്ഞെടുക്കുകയും ടെസ്റ്റ് ഫലം ലഭ്യമാകുന്നതുവരെ പണമടച്ചുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ / ഹോം ക്വാറൻറൈനിൽ തുടരാൻ സമ്മതിക്കുന്നവരുമായ യാത്രക്കാര്‍.

ഹോം ക്വാറന്റീന്‍ തിരഞ്ഞെടുക്കുന്ന യാത്രക്കാര്‍ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

∙ താമസത്തിനായി ടൂറിസം വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളില്‍ പ്രീ-ബുക്കിംഗ് നിർബന്ധം. മുഴുവൻ സമയ താമസത്തിനായി കാലേകൂട്ടി ബുക്ക് ചെയ്തതിന്‍റെ തെളിവ് പ്രവേശന പോയിന്റുകളിൽ പരിശോധിക്കും.

∙ എല്ലാ യാത്രക്കാരും പ്രവേശന പോയിന്റുകളിൽ വച്ച് സ്ക്രീനിംഗിന് വിധേയരാകേണ്ടതുണ്ട്. എന്തെങ്കിലും അസുഖമോ കോവിഡ്-19 അനുബന്ധ ലക്ഷണങ്ങളോ ഉള്ള യാത്രക്കാരെ, അവരുടെ സ്വന്തം ചിലവിൽ നിയുക്ത ടെസ്റ്റിംഗ് സെന്ററുകളിലോ അല്ലെങ്കില്‍ ആശുപത്രികളിലോ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കും.

∙ ടൂറിസം വകുപ്പില്‍ റജിസ്റ്റർ ചെയ്തിട്ടുള്ളതും പ്രവർത്തിക്കാൻ അനുമതിയുള്ളതുമായ ഇടങ്ങളിലാണ് താമസത്തിനായുള്ള ബുക്കിംഗ് നടത്തിയതെന്നും ബുക്കിംഗിന് തങ്ങുന്ന മുഴുവന്‍ സമയത്തേക്കുമുള്ള കാലാവധി ഉണ്ടോ എന്നും അധികൃതര്‍ പരിശോധിക്കും.

തുടർന്ന്  യാത്രക്കാരെ ഇനിപ്പറയുന്ന സുരക്ഷാ പ്രോട്ടോക്കോളുകൾക്കനുസരിച്ച് കൈകാര്യം ചെയ്യുന്നതാണ്

∙ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മുന്‍കൂട്ടി ബുക്ക് ചെയ്ത താമസ സ്ഥലങ്ങളിലേക്ക് പോകാൻ അനുവദിക്കും.

∙ സാധുവായ കോവിഡ്-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാത്തവരോട് നിയുക്ത ടെസ്റ്റിംഗ് സെന്ററുകളിലോ ആശുപത്രികളിലോ പരിശോധനക്കായി നിര്‍ദേശിക്കും.

∙ ഇങ്ങനെയുള്ള യാത്രക്കാര്‍ പരിശോധനാഫലങ്ങൾ ലഭിക്കുന്നതുവരെ സെല്‍ഫ് ഐസോലേഷന്‍ ചെയ്യണം. പ്രീ-ബുക്കിംഗ് നടത്തിയ താമസ കേന്ദ്രങ്ങളില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കും. തുടര്‍ന്ന് ഫലം നെഗറ്റീവ് ആണെങ്കില്‍ പുറത്ത് യാത്ര ചെയ്യാൻ അനുവദിക്കും. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോക്കോൾ അനുസരിച്ച് താമസകേന്ദ്രങ്ങള്‍ പ്രവർത്തിക്കും. ഐസോലേഷന്‍/ക്വാറന്റീൻ സൗകര്യങ്ങളിലുള്ള താമസം ഉൾപ്പെടെ കോവിഡ് -19 ടെസ്റ്റിനുള്ള എല്ലാ ചെലവുകളും സഞ്ചാരികൾ തന്നെ വഹിക്കണം.

∙ ഗോവയിൽ താമസിക്കുന്ന കാലയളവിൽ ആദ്യം ബുക്ക് ചെയ്ത താമസസ്ഥലം മാറ്റാൻ ആഗ്രഹിക്കുന്നവര്‍ക്ക് ടൂറിസം വകുപ്പ് അനുവദിച്ച സ്ഥലങ്ങളിലേക്ക് മാത്രമേ മാറാന്‍ സാധിക്കൂ. ഇങ്ങനെയുള്ള യാത്രക്കാര്‍ ആദ്യം ബുക്കുചെയ്ത ഇടത്ത് നിന്നും മാറുംമുമ്പ് താമസസ്ഥലത്തിന്‍റെ റാപ്പിഡ് റെസ്പോൺസ് ലീഡര്‍ക്ക് റീ ബുക്കിംഗിന്‍റെ തെളിവ് സമര്‍പ്പിക്കണം.

∙ കോൺ‌ടാക്റ്റ് ട്രെയ്‌സിംഗിനായി (ആവശ്യമെങ്കിൽ) താമസസ്ഥലത്തു നിന്നും നല്‍കുന്ന ഫോർമാറ്റിൽ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ചുനല്‍കണം. ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷനിലൂടെയോ സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിലൂടെയോ യാത്രക്കാർ അവരുടെ ആരോഗ്യനില സ്ഥിരീകരിക്കണം.

English Summary: Goa, New quarantine rules make pre-booking of accommodation mandatory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com