ജീവിതം ആഘോഷമാക്കുന്ന ചിത്രങ്ങളുമായി സാറ അലി ഖാന്‍, സോഷ്യൽമീഡിയയിൽ തരംഗം

Sara-ali-khan
SHARE

മഴയില്‍ കുതിര്‍ന്ന വഴികളിലൂടെ സൈക്കിളോടിച്ചും സഹോദരന്‍ ഇബ്രാഹിമിനൊപ്പം അടിച്ചു പൊളിച്ചും ഗോവയില്‍ സമയം ചെലവിട്ട് ബോളിവുഡ് താരം സാറ അലി ഖാന്‍. ഇതിന്‍റെ ചിത്രങ്ങള്‍ സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ക്കും വളരെ രസകരമായ ഒരു ദിനമായിരുന്നു എന്നാണ് സാറ ഒപ്പം കുറിക്കുന്നത്. സൈക്ലിങ്ങിനു ശേഷം വഴിയോരത്ത് ഇബ്രാഹിമിന്‍റെ തോളില്‍ കയറി നില്‍ക്കുന്ന ചിത്രവുമുണ്ട്.

മഴയത്ത് സ്വിമിങ് പൂളില്‍ തന്‍റെ പ്രിയപ്പെട്ട യൂണികോണ്‍ ഫ്ലോട്ടിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും സാറ പങ്കുവച്ചിരുന്നു. രക്ഷാബന്ധന്‍ ദിനത്തില്‍ ഇബ്രാഹിമിനൊപ്പം നീന്തുന്ന വിഡിയോയും സാറ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സാറയ്ക്ക് വെള്ളത്തിനോടുള്ള സ്നേഹം രഹസ്യമേയല്ല. മാർച്ചിൽ ഇബ്രാഹിമിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് പൂൾ‌സൈഡില്‍ നിന്നുള്ള ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ സാറ പോസ്റ്റ് ചെയ്തിരുന്നു. പീച്ച്, മൾട്ടി ഹ്യൂഡ് പ്രിന്റുകൾ ഉള്ള ബിക്കിനിയില്‍ ഉള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. കൂടാതെ മള്‍ട്ടികളര്‍ ബിക്കിനിയില്‍ നില്‍ക്കുന്ന മാലിദ്വീപ്‌ വെക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ബോളിവുഡിലെ പുത്തന്‍തലമുറ സെലിബ്രിറ്റികളില്‍ ജലയാത്രകള്‍ക്കും ബിക്കിനി ഫാഷനും സാറയെ കവച്ചു വയ്ക്കാന്‍ വേറെ ആളില്ല എന്നുതന്നെ പറയാം.

ഇപ്പോള്‍ ഗോവയില്‍ മനോഹരമായ വെക്കേഷന്‍ ചിലവിടുന്ന സാറ, ആരാധകര്‍ക്കായി എല്ലാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

വിനോദ സഞ്ചാര മേഖലയിൽ നിന്നും ഇന്ത്യയ്ക്ക്‌ ഏറ്റവും കൂടുതൽ വിദേശ നാണയം നേടിത്തരുന്ന ഗോവ, ഇപ്പോള്‍ പതിയെ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുന്ന ഘട്ടത്തിലാണ്. സെലിബ്രിറ്റികളും ധനികരും അടക്കമുള്ളവര്‍ ഇവിടെ അവധി ചെലവഴിക്കാനായി ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ജെറ്റുകളില്‍ എത്തുന്നുണ്ട്.

കൊറോണ വൈറസ് ബാധയുടെ കാലത്ത് റെസ്റ്റോറന്റുകളും ഹോട്ടൽ ബിസിനസും പോലെയുള്ള ടൂറിസം അടിസ്ഥാനത്തിലുള്ള വ്യവസായങ്ങള്‍ കഠിനമായ പ്രായോഗിക യാഥാർത്ഥ്യങ്ങളെ ഉറ്റുനോക്കുകയാണ്. ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെയും പ്രദേശവാസികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി യാത്രക്കാര്‍ക്കുള്ള പുതിയ ക്വാറന്റീന്‍ നിയമങ്ങള്‍ ഈയാഴ്ച എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയിരുന്നു.

English Summary: Celebrity Travel Experience Sara aliKhan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA