ADVERTISEMENT

യാത്ര ലഹരിയായി മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് മുന്നിലേക്ക് സിനിമയെ വെല്ലുന്ന ദൃശ്യഭംഗിയില്‍ തീര്‍ത്ത ഒരു പാട്ട് യു ട്യൂബില്‍ ശ്രദ്ധ നേടുകയാണ്. പതിനാല് സംസ്ഥാനങ്ങളിലൂടെ യാത്രചെയ്ത് ഒരുക്കിയ ‘കൂള്‍ ബീഡി എറൗണ്ട് ഇന്ത്യ’ കോവിഡ് കാലത്തിന് മുന്‍പ് ചിത്രീകരിച്ചതാണ്. ഫൈസല്‍ ഫസിലുദ്ദീനാണ് സംവിധായകന്‍. 

കോവിഡ് കാലത്തിന് മുന്‍പ് നാം നടത്തിയ യാത്രകള്‍ ,അനുഭവങ്ങള്‍, രുചിച്ച ഭക്ഷണങ്ങള്‍, സംസാരിച്ച മുഖങ്ങള്‍. ലോക്ഡൗണ്‍ കാലത്ത് നഷ്ടപ്പെട്ടപ്പോള്‍ മാത്രം നാം തിരിച്ചറിഞ്ഞ ആ സ്വാതന്ത്ര്യത്തെ തിരിച്ചറിയാം ഈ ദൃശ്യങ്ങളില്‍. കൂള്‍ ബീഡി എറൗണ്ട് ഇന്ത്യ.

ഒരു കൂട്ടം ചെറുപ്പക്കാര്‍ കോവിഡ് കാലത്തിന് തൊട്ടുമുന്‍പ് തയാറാക്കിയ വീഡിയോ റിലീസായത് ദിവസങ്ങള്‍ക്ക് മുന്‍പാണ് . ഷൂട്ട് ചെയ്തപ്പോള്‍ മനസില്‍ കണ്ട ആശയത്തേക്കാള്‍ വലിയ ചിന്തകളിലേക്ക് കൂള്‍ ബീഡി എറൗണ്ട് ഇന്ത്യ എന്ന പാട്ട് ആസ്വാദകരെ കൊണ്ടുപോകും. ബാഹുബലി ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ പാടിയ യാസിന്‍ നിസാറാണ് ഗായകന്‍. മോഡലും നടനുമായ റാഷിന്‍ ഖാനാണ് യാത്രയിലെ ചെറുപ്പക്കാരന്‍.

എട്ടുമിനിറ്റ് നീണ്ട വീഡിയോയിലെ സെക്കന്‍ഡുകള്‍മാത്രം ദൈര്‍ഘ്യമുള്ള ഷോട്ടുകളിലൂടെ പതിനാല് സംസ്ഥാനങ്ങളും, പന്ത്രണ്ട് പട്ടണങ്ങളും, ഇരുപത്തിനാല് ഗ്രാമങ്ങളും കൂള്‍ ബീഡി എറൗണ്ട് ഇന്ത്യയില്‍ കണ്ടറിയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com