കൊടൈക്കനാലിന്റെ സൗന്ദര്യത്തിലലിഞ്ഞ് നടി കനിഹ

kaniha-travel
SHARE

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ. തമിഴ്നാട്ടുകാരിയായി ജനിച്ച കനിഹ മലയാള സിനിമകളിലൂടെയാണ് ഏറെ പ്രശസ്തയായത്. സൂപ്പർ താരങ്ങളോടൊപ്പവും നായികയായി അഭിനയിച്ച  താരത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നവമാധ്യമങ്ങളിലും സജീവമായ താരമാണ് കനിഹ.

കൊറോണയും ലോക്ഡൗണുമൊക്കെ ആയതിനാൽ സെലിബ്രേറ്റികളടക്കം മിക്കവരും പുറത്തേക്കൊന്നും യാത്ര പോകാതെ വീടിനുള്ളിൽ സുരക്ഷിതരായി കഴിയുകയായിരുന്നു. ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ മിക്കവരും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും യാത്രകൾ നടത്താനും തുടങ്ങി.  കൊറോണക്കാലത്ത് യാത്രപോകാനാവാത്ത മിക്കവരും പോയ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു യാത്രാക്കാലങ്ങൾ ഒാ‍ർത്തെടുത്തിരുന്നു. കൊറോണക്കാലം പഴയയാത്രകളുടെ ഒാർമപ്പെടുത്തലുകൂടിയായിരുന്നു.

View this post on Instagram

Morning cuddles 😍🥰

A post shared by Kaniha (@kaniha_official) on

കഴിഞ്ഞിടയ്ക്ക് നടി കനിഹ കൊറോണക്കാലത്തിനു മുന്‍പ് ഭര്‍ത്താവിനൊപ്പം നടത്തിയ പാരീസ് യാത്രയുടെ ഓര്‍മച്ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒരു ടൂറിസ്റ്റ് ആയിരുന്ന കാലം തനിക്ക് മിസ്സ്‌ ചെയ്യുന്നു എന്നും മലയാളികളുടെ പ്രിയനായിക കുറിച്ചിരുന്നു. ഈഫല്‍ ടവറിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് കനിഹ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വൈനും ചീസും ക്രേപ്പും വായുവില്‍ അലിഞ്ഞുചേര്‍ന്ന പ്രണയവുമെല്ലാം മിസ്സ്‌ ചെയ്യുന്നു എന്നും കനിഹ ചിത്രത്തിന് താഴെ കുറിച്ചിരുന്നു.

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം കനിഹയും ഭർത്താവും കൊടൈക്കനാലിൽ നിന്നുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകനുമൊത്ത് കൊ‍ടൈ തടാകത്തിനു ചുറ്റും നടക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുളിരു നിറഞ്ഞ പ്രകൃതിയുടെ മനോഹാരിതയും സുന്ദരകാഴ്ചകളും നിറഞ്ഞ കൊടൈക്കനാൽ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. നീല നിറഞ്ഞ തടാകവും പൈന്‍മരക്കാടുകളും പച്ചകംബളം നീട്ടിവിരിച്ചതുപോലുള്ള ഗോള്‍ഫ് മൈതാനങ്ങളും കുതിര സവാരിയും മാത്രമല്ല കൊടൈക്കനാലിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. നിരവധി അദ്ഭുത കാഴ്ചകളുടെ പറുദീസയാണിവിടം.അവധിക്കാല കേന്ദ്രങ്ങള്‍ എന്നു മാത്രമല്ല, ഹണിമൂണ്‍ കേന്ദ്രമെന്ന നിലയിലും കൊടൈക്കനാലിന് പ്രശസ്തിയുണ്ട്.

കുറഞ്ഞ ചെലവിൽ യാത്ര പോകാം എന്നതാണ് കൊടൈക്കനാലിന്റെ മറ്റൊരു പ്രത്യേകത. വേനൽക്കാലം കൊടുമ്പിരിക്കൊള്ളുമ്പോള്‍ കൊടൈക്കനാലിൽ കൊടും തണുപ്പിന്റെ ദിനങ്ങളാരംഭിക്കും. അവധിക്കാലത്ത് മലയാളികള്‍ കൊടൈക്കനാലിലേക്ക് ടൂര്‍ പോകുന്നതിനു കാരണം അതാണല്ലോ കയ്യിൽ നില്‍ക്കുന്ന ചെലവില്‍ രസകരമായ യാത്ര. അന്നും ഇന്നും ഇതാണ് കൊടൈക്കനാലിന്റെ ആകർഷണവും.കൊടൈക്കനാല്‍ ടൂറിന്റെ സ്റ്റാർട്ടിങ് പോയിന്റുകളാണ് വെള്ളച്ചാട്ടവും മ്യൂസിയവും. കൊടൈക്കനാലിലും ചെന്നുകയറു മ്പോൾ പ്രകൃതിയൊരുക്കുന്ന ഈ വരവേൽപ് പറഞ്ഞറിയി ക്കാനാവാത്ത സുഖം തന്നെയാണ്.

സിൽവർ കാസ്കേഡ്

മധുരയിൽ നിന്നോ പഴനിയിൽ നിന്നോ കൊടൈക്കനാലിലേ ക്കു പോകുമ്പോൾ ആദ്യം എത്തിച്ചേരുന്ന ടൂറിസ്റ്റ് സ്പോട്ട് സിൽവർ കാസ്കേഡാണ്. കൊടൈ മലനിരയ്ക്കു മുകളിലെ നീരുറവയിൽ നിന്നൊഴുകി പാറപ്പുറത്തുകൂടി 180 അടി ഉയര ത്തിൽ നിന്നു പതിക്കുന്നു. വെള്ളിച്ചിലങ്കയണിഞ്ഞ വെള്ളച്ചാട്ടം. ഏപ്രിൽ, മേയ് മാസങ്ങളിൽ കാസ്േകഡിനു മുന്നിൽ ജനത്തിരക്കേറും.

ചെമ്പകനൂർ മ്യൂസിയം

കോയമ്പത്തൂരിലെ ഗാസ് ഫോറസ്റ്റ് മ്യൂസിയത്തിൽ നിന്നു വലിയ വ്യത്യാസങ്ങളില്ലാത്ത ഒരു മ്യൂസിയം കൊടൈക്കനാലിലുണ്ട് – ചെമ്പകനൂർ മ്യൂസിയം. മൃഗങ്ങളുടെയും പക്ഷികളു ടെയും മനുഷ്യന്റെയും മൃതശരീരം ആസിഡിലിട്ട് സൂക്ഷിച്ചി ട്ടുള്ള ഈ മ്യൂസിയമാണ് കൊടൈക്കനാല്‍ ടൂറിൽ രണ്ടാമത്തെ സ്ഥലം. കാട്ടുപോത്തിന്റെ തോലുണക്കി അതിനുള്ളിൽ കൃത്രിമ വസ്തുക്കൾ നിറച്ച് ജീവനുള്ള മൃഗത്തെപ്പോലെയാക്കി അവി ടെ സൂക്ഷിച്ചിട്ടുണ്ട്. മാനും മുയലും പക്ഷികളുമൊക്കെ ഇതു പോലെ ജീവൻ തുടിക്കുന്ന പോലെ നിലനിൽക്കുന്നു. മലമ്പാ മ്പിനെയും മനുഷ്യക്കുഞ്ഞിനെയുമെല്ലാം കുപ്പിക്കുള്ളിലാക്കി സൂക്ഷിച്ചിട്ടുള്ള കാഴ്ച സന്ദർശകരിലുണ്ടാക്കുന്ന കൗതുകം പറഞ്ഞറിയിക്കാനാവില്ല.

കൊടൈക്കനാലിന് ചുറ്റും നിറയെ കാഴ്ചകളുണ്ട്. കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ് അങ്ങനെ നീളുന്നു.സാഹസിക പ്രിയര്‍ക്കും, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് പ്രിയര്‍ക്കും കൊടൈക്കനാല്‍ അടിപൊളിയാണ്.

English Summary: Celebrity Travel Actress Kaniha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA