വെള്ളച്ചാട്ടം കാണാന്‍ കുടുംബവുമൊത്ത് അല്ലു അര്‍ജുന്‍, തിക്കിത്തിരക്കി ആരാധകര്‍

Allu-arjun
SHARE

രാജ്യം മുഴുവന്‍ ആരാധകരുള്ള നടനാണ്‌ അല്ലു അര്‍ജുന്‍. ഹൃദയമിടിപ്പ്‌ കൂട്ടുന്ന ആക്ഷന്‍ രംഗങ്ങളിലൂടെയും ത്രസിപ്പിക്കുന്ന ഡയലോഗുകളിലൂടെയും അല്ലു അര്‍ജുന്‍ എന്ന നടന്‍ നമ്മുടെ മനസ്സുകളിലേക്ക് കുടിയേറിയിട്ട് വര്‍ഷങ്ങളായി. കടുത്ത ആരാധനയുള്ള നടനെ ഒരുനോക്കു കാണാന്‍ അവസരം കിട്ടിയാല്‍ ആരാധകരുടെ പ്രതികരണം എന്തായിരിക്കും? അതാണ്‌ ഇക്കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചത്.

കുടുംബാംഗങ്ങളോടും ഫിലിം പ്രൊഡക്ഷൻ ടീമിലെ അംഗങ്ങളോടുമൊപ്പം തെലങ്കാനയിലെ ആദിലാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു അല്ലു അർജുൻ. ആള്‍ ആരാണെന്ന് മനസിലായതോടെ കൊറോണയെക്കുറിച്ചുള്ള ഭീതിയെല്ലാം മാറ്റി വച്ച് നൂറുകണക്കിന് ആരാധകരാണ് അല്ലു അർജുനനെ ഒരുനോക്കു കാണാൻ തടിച്ചുകൂടിയത്. ആളുകളെ അഭിവാദ്യം ചെയ്ത അല്ലുവാകട്ടെ, അവരുടെ ഭാഗത്തേക്ക് തിരിയുകയും ആ അവസരത്തില്‍ ആരാധകർ താരത്തിന്‍റെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. ആദിലാബാദിലെ അല്ലു അർജുന്‍റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കറുത്ത നിറത്തിലുള്ള വസ്ത്രമാണ് അല്ലു അർജുൻ ധരിച്ചിരിക്കുന്നത്. പേരിന്‍റെ AA എന്ന ഇനീഷ്യലുകൾ അച്ചടിച്ച ഒരു കസ്റ്റമൈസ്ഡ് മാസ്കും ധരിച്ചതായി കാണാം. അദ്ദേഹത്തോടൊപ്പമുള്ള  ഉദ്യോഗസ്ഥന്‍ ആരാധകരോട് സാമൂഹിക അകലം പാലിക്കാനായി അഭ്യർത്ഥിച്ചു.

ഈ ലോക്ഡൗണ്‍ സമയത്തെ യാത്രയില്‍ താരം കുടുംബാംഗങ്ങളോടൊപ്പം കുന്തള വെള്ളച്ചാട്ടം കാണാണെത്തിയതാണ്. ഇതിന്‍റെ പ്രാന്തപ്രദേശത്തുള്ള ഹരിത വനം പാർക്കും അല്ലു സന്ദർശിച്ചു. സന്ദര്‍ശന വേളയില്‍ പാര്‍ക്കിനുള്ളില്‍ ഒരു ചുവന്ന ചന്ദനമരത്തൈയും അല്ലു നട്ടു. അതിനടുത്തായി "12-09-2020 ന് അല്ലു അർജുൻ ഗാരു നട്ടുപിടിപ്പിച്ചു" എന്നെഴുതിയ ഒരു ബോർഡും സ്ഥാപിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും സർക്കാർ തുറന്നിട്ടില്ല.

View this post on Instagram

#alluarjunonline #alluarjun #stylishstar #alluarjunarmy

A post shared by Allu chandu (@alluchanduonline) on

തെലങ്കാനയിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ കുന്തള വെള്ളച്ചാട്ടം പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഗോണ്ടുകള്‍ വസിക്കുന്ന ഇടതൂർന്ന വനത്തിനുള്ളിലാണ് ഇത്. ഗായത്രി വെള്ളച്ചാട്ടം, പോച്ചേര വെള്ളച്ചാട്ടം എന്നിവയും ഈ പ്രദേശത്ത് സന്ദര്‍ശിക്കാവുന്ന മറ്റ് വെള്ളച്ചാട്ടങ്ങളാണ്.

സഞ്ചാരികള്‍ക്ക് ഇവിടേക്ക് എത്താന്‍ നെറെഡിക്കൊണ്ട വരെ പൊതുഗതാഗതസൗകര്യങ്ങള്‍ ലഭ്യമാണ്. നിർമ്മലും ആദിലാബാദുമാണ് ബേസ് സ്റ്റേഷനുകള്‍. ആദിലാബാദാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മണ്‍സൂണ്‍ കാലമാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.

English Summary: Actor Allu Arjun and family visits Kuntala waterfalls

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA