'വിന്താലു', ഐശ്വര്യലക്ഷ്മിയുടെ ഗോവന്‍ യാത്ര!

Aishwarya-Lekshmi
SHARE

പണ്ട് നടത്തിയ ഗോവന്‍ യാത്രയുടെ ഓര്‍മചിത്രം പങ്കുവച്ച് നടി ഐശ്വര്യലക്ഷ്മി. വെളുത്ത ടോപ്പണിഞ്ഞ് ഒരു റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ത്രോബാക്ക് ചിത്രമാണ് ഐശ്വര്യലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 'വിന്താലു ഇന്‍ മൈ ടമ്മി' എന്നാണ് നടി ഇതിനു ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്!

മോഡലിംഗ് രംഗത്തു നിന്നും 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ആഷിഖ് അബുവിന്‍റെ 'മായാനദി' എന്ന സിനിമയിലൂടെ അപര്‍ണ എന്ന കഥാപാത്രമായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി ഇടയ്ക്കിടെ യാത്രകള്‍ നടത്തുന്ന ആളാണ്‌. മുന്നേ തായ്ലന്‍റ്, ലണ്ടന്‍, സിംഗപ്പൂര്‍, തമിഴ്നാട് തുടങ്ങി നിരവധി ഇടങ്ങളില്‍ നിന്നുള്ള യാത്രാചിത്രങ്ങള്‍ ഐശ്വര്യലക്ഷ്മി പങ്കുവച്ചിരുന്നു. 

അണ്‍ലോക്ക് പ്ലാനിന്‍റെ ഭാഗമായി ടൂറിസം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ ഗോവ ഇപ്പോള്‍. ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഏകദേശം പൂര്‍ണ്ണമായും തന്നെ എടുത്തു മാറ്റിക്കഴിഞ്ഞു. നിലവില്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ക്വാറന്റൈന്‍ പാലിക്കുകയോ നെഗറ്റീവ് കോവിഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. 

സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ ഗോവന്‍ തീരങ്ങളിലേക്ക് പതിയെ മടങ്ങിയെത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാവുന്നത്. അനന്യ പാണ്ഡെ, സാറാ അലി ഖാൻ, വരുൺ ധവാൻ, ഇഷാൻ ഖട്ടർ മുതലായ ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ഗോവന്‍ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു. 

രാജ്യാന്തര ടൂറിസം അടുത്തെങ്ങും സാധ്യമാകാന്‍ പ്രതീക്ഷയില്ലാത്തതിനാല്‍ പ്രാദേശിക ടൂറിസ്റ്റുകളെ ഉന്നം വയ്ക്കുകയാണ് ഗോവ ഇപ്പോള്‍. സമ്പദ് വ്യവസ്ഥ പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചായതിനാല്‍ ലോക്ക്ഡൌണ്‍ മൂലം കാര്യമായ നഷ്ടമാണ് ഗോവയ്ക്ക് നേരിടേണ്ടി വന്നത്. അണ്‍ലോക്ക് 4.0 സമയത്ത് അഞ്ചു ശതമാനം മാത്രമായിരുന്ന ഹോട്ടല്‍ ബുക്കിംഗ് നിരക്ക് ഇപ്പോള്‍ മൂന്നിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. വരും ദിനങ്ങളില്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഗോവ.

Celebrity Travel Aishwarya Lekshmi Goa Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA