കോവിഡിനെ പേടിക്കാതെ ഇപ്പോള്‍ ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം

destination
SHARE

എത്ര കാലമായി ഒരു യാത്ര പോയിട്ട് എന്നോര്‍ത്ത് നെടുവീര്‍പ്പിട്ടു മടുത്തോ? ദൂരസ്ഥലങ്ങള്‍ പോയിട്ട് വീടിനു തൊട്ടടുത്തുള്ള നാല്‍ക്കവലയിലേക്ക് വരെ ഇറങ്ങാനാവാത്ത സ്ഥിതിയാണ് പലയിടത്തും. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ വീടിനുള്ളില്‍ തന്നെ ഒതുങ്ങി ആകെ മടുത്തിരിക്കുന്നവര്‍ക്ക് സന്തോഷമേകിക്കൊണ്ട് പല ടൂറിസ്റ്റ് കേന്ദ്രങ്ങളും അണ്‍ലോക്ക് നടപടികളുടെ ഭാഗമായി വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. 

കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു കൊണ്ടാണ് പലയിടത്തും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. സഞ്ചാരികള്‍ക്ക് പതിനാലു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ എന്ന ചട്ടം പലയിടങ്ങളില്‍ നിന്നും നീക്കിയിട്ടുണ്ട്. എന്നിരുന്നാലും സ്വന്തം സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ വിധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചുകൊണ്ട് വേണം യാത്ര. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം എന്നും നിര്‍ദ്ദേശമുണ്ട്. അങ്ങനെ ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിച്ചുകൊണ്ട് പോകാനാവുന്ന ചില സ്ഥലങ്ങള്‍ ഇതാ 

ഹിമാചല്‍‌പ്രദേശ്

himachal-pradesh-1

ക്വാറന്റീന്‍ ഇല്ലാതെ തന്നെ ടൂറിസ്റ്റുകള്‍ക്കായി അതിര്‍ത്തികള്‍ തുറന്നിട്ട്‌ കാത്തിരിക്കുകയാണ് ഹിമാചല്‍‌പ്രദേശ്. ഇ പാസ്, രെജിസ്ട്രേഷന്‍ മുതലായവ മുന്‍പേ തന്നെ എടുത്തു മാറ്റിയിരുന്നു. യാത്രക്കാര്‍ക്കായി പലവിധ ഓഫറുകള്‍ ലഭ്യമാക്കിക്കൊണ്ട് തിരിച്ചു വരവിന് ഒരുങ്ങുകയാണ് കഴിഞ്ഞ കുറെ മാസങ്ങളിലായി നഷ്ടത്തിലായിരുന്ന ഹോട്ടല്‍ മേഖല.

ഗോവ

Five destinations in India where you don't have to quarantine

ഏറെ നാളായി സഞ്ചാരികള്‍ ഇല്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ഗോവ വീണ്ടും സജീവമായിത്തുടങ്ങി. ഇപ്പോള്‍ ഗോവ സന്ദര്‍ശിക്കാന്‍ പ്രത്യേകം ടെസ്റ്റുകള്‍ നടത്തുകയോ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ കൈവശം വയ്ക്കുകയോ ചെയ്യേണ്ടതില്ല. ക്വാറന്റീന്‍ നടപടികളും എടുത്തു മാറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഗോവയിലെ ഹോട്ടല്‍ ബുക്കിംഗുകളുടെ കാര്യത്തില്‍ ക്രമാനുഗതമായ പുരോഗതിയുണ്ട്.

ഉത്തരാഖണ്ഡ്

valley-of-flowers-uttarakhand

ഉത്തരാഖണ്ഡ് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ടെസ്റ്റ്‌ റിപ്പോര്‍ട്ടുകള്‍, ക്വാറന്റൈന്‍ എന്നിവ ആവശ്യമില്ല. ആറുമാസമായി ആളനക്കം ഇല്ലാതിരുന്ന സംസ്ഥാനം ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണ് ഇപ്പോള്‍. ഋഷികേശ്, മസൂറി, നൈനിറ്റാള്‍ മുതലായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്. 

ലഡാക്ക്

അഞ്ചു ദിവസത്തില്‍ താഴെയാണ് ലഡാക്ക് യാത്രയെങ്കില്‍ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ യാത്ര ചെയ്യുന്നതിന് 96 മണിക്കൂര്‍ മുന്‍പേ എടുത്ത നെഗറ്റീവ് ടെസ്റ്റ്‌ റിപ്പോര്‍ട്ട് ആവശ്യമുണ്ട്.

കര്‍ണാടക

 രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത സഞ്ചാരികള്‍ക്ക് ഇപ്പോള്‍ കര്‍ണാടകയിലേക്ക് യാത്ര ചെയ്യാം.

ഗുജറാത്ത്

 ശരീരോഷ്മാവ് പരിശോധനയാണ് ഇവിടെ സഞ്ചാരികള്‍ നടത്തേണ്ടത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് തുടര്‍യാത്ര അനുവദനീയമാണ്.

അരുണാചല്‍ പ്രദേശ്‌

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്‌ നടത്തും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് കോവിഡ് മുന്‍കരുതലുകള്‍ കൈക്കൊണ്ടു കൊണ്ട് തുടര്‍ന്നും യാത്ര ചെയ്യാം.

പോണ്ടിച്ചേരി 

കോവിഡ് നെഗറ്റീവ് ടെസ്റ്റ്‌ റിപ്പോര്‍ട്ടുകളോ ക്വാറന്റീനോ ഇല്ലാതെ തന്നെ പോണ്ടിച്ചേരിയിലേക്ക് ഇപ്പോള്‍ യാത്ര ചെയ്യാം. യാത്രക്കിടെ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ അറിയിക്കണം.

English Summary:  Travel Spots During Covid 19 period

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA