ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് തടാകം, പ്രകൃതിയുടെ അദ്ഭുത സൃഷ്ടി

Loktak-Lake-Tourism-Manipur
SHARE

ലോകത്തിലെ ഒരേയൊരു ഫ്ലോട്ടിങ് തടാകം, ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം. വടക്കുകിഴക്കൻ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിക്കുന്ന മണിപ്പുരിലെ ലോക്തക് തടാകത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മണിപ്പൂരിലെ മൊയ്‌റാങ്ങിനടുത്താണ് ഈ അദ്ഭുത തടാകം.

മണിപ്പൂരിലെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ പുരാതന തടാകം ജലവൈദ്യുതി ഉൽപാദനം, ജലസേചനം, കുടിവെള്ള വിതരണം എന്നിവയ്ക്കുള്ള ജലസ്രോതസ്സായി പ്രവർത്തിക്കുന്നു. ഇംഫാലിൽ നിന്ന് 53 കിലോമീറ്റർ അകലെയുള്ള ലോക്തക് തടാകം മണിപ്പൂരിൽ വിദേശികൾക്ക് സന്ദർശിക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഏറ്റവും രസകരമായ കാര്യം, ഈ തടാകം മുകളിൽനിന്ന് നോക്കിയാൽ ദ്വീപുകളാൽ നിറഞ്ഞതാണെന്ന് തോന്നും, പക്ഷേ യഥാർഥത്തിൽ ഇവ ദ്വീപുകളല്ല. സസ്യജാലങ്ങൾ, ജൈവവസ്തുക്കൾ, മണ്ണ് എന്നിവയുടെ ശേഖരമാണ് .

ജൈവവൈവിധ്യം

ജൈവവൈവിധ്യത്താൽ സമ്പന്നമാണ് ഇവിടം.. 233 ഇനം ജല മാക്രോഫൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോക്തക് തടാകത്തിന്റെ ഉപരിതലത്തിൽ കാണപ്പെടുന്ന ദ്വീപുകൾ പോലെ തോന്നിപ്പിക്കുന്ന ഫംഡിസ് എന്നറിയപ്പെടുന്ന സസ്യജാലങ്ങളുടെയും ജൈവവസ്തുക്കളുടെയും,മണ്ണിന്റെയും ശേഖരം വർഷങ്ങൾ കൊണ്ട് സ്വാഭാവികമായി രൂപം കൊള്ളുന്നതാണ്.

Loktak-Lake-Tourism-Manipur1

ഒമ്പത് ഉപഹിമാലയൻ പർവതനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശമാണ് മണിപ്പൂരിന്റേത്. വെള്ളച്ചാട്ടങ്ങളും തടാകങ്ങളും അരുവികളും നിത്യഹരിത വനങ്ങളും കൊണ്ട് സമൃദ്ധമായ മണിപ്പുര്‍ വിനോദസഞ്ചാരികളെ സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമാണ്. കൂടാതെ ഇവിടുത്തെ ശാന്തതയും മനോഹരമായ കാലാവസ്ഥയും ആരുടേയും മനം കവരും.

ഫംഡിസ്

ഈ തടാകത്തിലെ സവിശേഷതയുള്ള ഒരു സസ്യജാലമാണ് ഇത്. ഈ സസ്യത്തിന്റെ അതിശയകരമായ ആകൃതിയും വലുപ്പവും മൂലം,. ദൂരെ നിന്ന് നോക്കിയാൽ വലിയ വട്ടപ്പാത്രങ്ങൾ തടാകത്തിൽ ഇട്ടിരിക്കുന്നതായിട്ട് തോന്നും.

ഫ്ലോട്ടിങ് ദ്വീപ്

ലോകത്തിലെ ഒരേയൊരു പ്രകൃതിദത്ത ഫ്ലോട്ടിങ് ദ്വീപാണ് ലോക്തക് തടാകത്തിൽ ഉള്ളത്. ബോട്ട് വഴി ഈ ദ്വീപിലെത്താം. ദ്വീപിൽ വന്നിരുന്നു പ്രകൃതിയുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.

English Summary: Loktak Lake Tourism 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA