കാടുകയറി മലമുകളിലെ ഗുഹയില്‍ താമസിക്കാം!

Kulang-Trek
Vihang Ghalsasi/shutterstock
SHARE

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ കോട്ടകളാണ് അലംഗ്, മദൻ, കുലാംഗ് എന്നിവ. പശ്ചിമഘട്ടത്തിലെ കൽസുബായ് നിരയിലാണ് ഇവ മൂന്നും സ്ഥിതിചെയ്യുന്നത്. ഇടതൂർന്ന കാട്ടിനുള്ളിലൂടെ ട്രെക്കിംഗ് ചെയ്ത് എത്താവുന്ന ഈ കോട്ടകള്‍ സാഹസിക സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെടും. ഇടയ്ക്ക് പെയ്യുന്ന മഴയും കൈനീട്ടി തൊടാമെന്ന് തോന്നിക്കുന്ന കാര്‍മേഘമാലകളും കൂടിയാകുമ്പോള്‍ ഒരു പ്രത്യേക തരം അനുഭൂതിയാണ് ഈ യാത്ര സഞ്ചാരികളില്‍ നിറയ്ക്കുന്നത്. 

മഹാരാഷ്ട്രയിലെ മലമ്പ്രദേശങ്ങളില്‍ ട്രെക്ക് ചെയ്തെത്താവുന്നവയില്‍ ഏറ്റവും കഠിനമായ പാതയായാണ് ഇവിടേക്കുള്ള യാത്ര കണക്കാക്കപ്പെടുന്നത്. എളുപ്പത്തില്‍ വഴിതെറ്റിപ്പോകാം. അതുകൊണ്ടുതന്നെ അധികം സഞ്ചരികളൊന്നും ഇവിടേക്ക് എത്താറില്ല. കോട്ടയുടെ മുകൾഭാഗം ഒരു വലിയ പീഠഭൂമിയാണ്. കോട്ടയിൽ രണ്ടു ഗുഹകളും ഒരു ചെറിയ ക്ഷേത്രവുമുണ്ട്. ഈ ഗുഹകളില്‍ 30-40 സഞ്ചാരികള്‍ക്ക് സുഖമായി താമസിക്കാം. ഭക്ഷണം കയ്യില്‍ കരുതണം. 

കോട്ടയുടെ കിഴക്ക് ഭാഗത്തായി കലാസുബായി, ഔന്ദ് കോട്ട, പട്ട, ബിതാങ്ങാട് എന്നിവയും  വടക്ക് ഭാഗത്ത് ഹരിഹർ, ത്രിംബക്ഗഡ്, അഞ്ജനേരി എന്നിവയും ഹരിചന്ദ്രഗഡ്, അജോബാഗാഡ്, ഖുട്ട (കൊടുമുടി), രതൻഗഡ്, കത്രബായ് എന്നിവ തെക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു. 

സന്ദര്‍ശിക്കാവുന്ന സമയം

ഒക്ടോബർ മുതൽ മാർച്ച് വരെയാണ് അലംഗ്, മദൻ, കുലാങ് ട്രെക്ക് ചെയ്യാനുള്ള ഏറ്റവും നല്ല മാസങ്ങൾ.

എങ്ങനെ എത്താം?

കാസറ അല്ലെങ്കില്‍ ഇഗത്പുരിയില്‍ നിന്നും അംബേവാഡിയിലേക്കാണ് ആദ്യം പോകേണ്ടത്. ഇവിടെ നിന്നും അലംഗ്, മദൻ, കുലാംഗ് മലനിരകളുടെ കാഴ്ച കാണാം. അംബേവാഡിയിൽ നിന്ന്, അലംഗിനും മദനും ഇടയിലുള്ള മലഞ്ചെരുവിലേക്ക് ഒരു വഴിയുണ്ട്. ഏറ്റവും മുകളിലെത്താന്‍ 7–8 മണിക്കൂര്‍ സമയമെടുക്കും. കുന്നിൻ മുകളിൽ ഇടതുവശത്ത് അലംഗും വലതുവശത്ത് മദനും കാണാം. അവിടെ നിന്നും അലംഗിന്‍റെ ഏറ്റവും ഉയര്‍ന്ന ഭാഗത്തെത്താന്‍ രണ്ടു വഴികളുണ്ട്.

English Summary: Alang Madan Kulang Trek

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA