ചരിത്രമേറെ പറയാനുണ്ട് ഗുഹയ്ക്കുള്ളിലെ ഈ അദ്ഭുത റസ്റ്ററന്റിന്

Grotta-Palazzes
SHARE

അതിമനോഹരമായ കടൽത്തീരത്തിരുന്ന് കാൻഡിൽ ലൈറ്റ് ഡിന്നർ കഴിക്കുന്നത് എത്ര സുന്ദരമായ അനുഭവം ആയിരിക്കും അല്ലേ.  ഒരു ഗുഹയ്ക്കുള്ളിലെ റസ്റ്ററന്റിലാണെങ്കിലോ?. ഇറ്റലിയിലെ ഒരു കടൽത്തീരത്തുള്ള ഗുഹയ്ക്കുള്ളിൽ നിർമിച്ച ഈ റസ്റ്ററന്റ് സഞ്ചാരികളുടെയും വിഐപികളുടെയും ഇഷ്ട സ്ഥലമാണ്. തെക്കൻ ഇറ്റലിയിലെ പോളിഗ്നാനോ എ മാരെ പട്ടണത്തിലെ ഒരു ചുണ്ണാമ്പുകല്ല് ഗുഹയിലാണ് ഗ്രോട്ട പാലസ്സീസ് എന്ന ഈ ഭക്ഷണശാല

ചരിത്രമേറെയുണ്ട് പറയാൻ

പാലസ് ഗ്രോട്ടോ എന്നുകൂടി പേരുള്ള ഈ അതുല്യമായ റസ്റ്ററന്റിന് പറയാൻ വലിയൊരു ചരിത്രമുണ്ട്. പോളിഗ്നാനോ എ മാരെയിലെയുള്ള പ്രകൃതിദത്ത ഗുഹയിൽ പണിത ഹോട്ടൽ 1700 മുതൽ വിരുന്നുകൾക്കും പാർട്ടികൾക്കുമായി ഉപയോഗിച്ചു വരുന്നു. അതിന്റെ പ്രത്യേക അന്തരീക്ഷവും മനോഹരമായ കാഴ്ചകളും ആരെയും വിസ്മയിപ്പിക്കും. 300 വർഷത്തിലേറെയായി വിരുന്നുകൾക്കും മറ്റ് പരിപാടികളുമായി പേരുകേട്ട ഹോട്ടലാണിത്. മലഞ്ചെരിവിലെ ചുണ്ണാമ്പുകല്ലിൽ കൊത്തിയ ഈ റസ്റ്ററന്റ് സമുദ്രനിരപ്പിൽ നിന്ന് 74 അടി ഉയരത്തിലാണ്.

നേരത്തേ പറഞ്ഞുവല്ലോ വിഐപികളുടെ ഇഷ്ട ഹോട്ടൽ ആണ് ഇതെന്ന്. അതുകൊണ്ടുതന്നെ ചില നിയമങ്ങളും ചിട്ടകളും ഈ ഹോട്ടലിനുണ്ട്. ഇവിടെ ഡിന്നർ കഴിക്കണമെങ്കിൽ ബുക്ക് ചെയ്യണം. കർശനമായ ഡ്രസ് കോഡുമുണ്ട്. എന്നാൽ ഇവിടെ എത്താൻ ആഗ്രഹിക്കുന്ന ആർക്കും അതൊരു തടസ്സം ആകാറില്ല. 

English Summary: Grotta Palazzese: Italy’s Restaurant

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA