ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിത നഗരം

kolkata-trip
SHARE

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ‌സി‌ആർ‌ബി) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരം കൊൽക്കത്തയാണ്. അതിനാൽ, വളരെക്കാലമായി ഒരു സോളോ ട്രിപ്പ് ആസൂത്രണം ചെയ്യുന്ന എല്ലാ വനിതാ സോളോ യാത്രക്കാർക്കും ഇതാ ഒരു സുവർണാവസരം.

ഒരു സുരക്ഷിത ലക്ഷ്യസ്ഥാനം എന്നതിനപ്പുറം, ഐക്കണിക് സ്പോട്ടുക, രുചികരമായ തെരുവു ഭക്ഷണം, കൊളോണിയൽ മാൻഷനുകൾ, പ്രശസ്ത സർവകലാശാലകൾ, ക്ഷേത്രങ്ങൾ, തിരക്കേറിയ തെരുവു വിപണികൾ, പഴയ സ്മാരകങ്ങൾ തുടങ്ങി നിരവധി ഓപ്ഷനുകൾ ഈ നഗരം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ഏകാന്ത സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഒരു ഫുൾ പാക്കേജ് ആണിത്. 

പൈതൃക നടത്തം ആസ്വദിക്കൂ

രാജ്യത്തിന്റെ ബൗദ്ധിക തലസ്ഥാനമായി പരാമർശിക്കപ്പെടുന്ന കൊൽക്കത്തയുടെ സമ്പന്നമായ പൈതൃകം നിങ്ങളുടെ കണ്ണുകൾക്ക് ഒരു വിരുന്നായിരിക്കും. വിക്ടോറിയ മെമ്മോറിയൽ, മാർബിൾ പാലസ്, രാജ്ഭവൻ, ഡക്മെറ്റ്കാൾഫ് ഹാൾ, സെന്റ് ജോൺസ് ചർച്ച്, റൈറ്റേഴ്സ് ബിൽഡിങ് എന്നിവയും ലൈബ്രറികൾ മുതൽ പള്ളികളും വരെ പൈതൃക പട്ടികയിൽപ്പെടുന്ന വിരവധി സ്ഥലങ്ങളിവിടെയുണ്ട്..

സാംസ്കാരിക ഹോട്ട്‌സ്‌പോട്ടുകളിൽ ചുറ്റിക്കറങ്ങാം

കൊൽക്കത്തയിൽ അതിമനോഹരവും സാംസ്കാരിക പ്രാധാന്യവുമുള്ള സ്ഥലങ്ങൾ ധാരാളമുണ്ട്. ടഗോർ സംഗീതം കേട്ട് നഗരത്തിലൂടെ നടക്കുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. അക്കാദമി ഓഫ് ഫൈൻ ആർട്സ്, സി‌എം‌എ ആർട്ട് ഗ്യാലറി, ഇന്ത്യൻ മ്യൂസിയം, ജോരാസാങ്കോ താക്കൂർ ബാരി, നന്ദൻ, ദക്ഷിണേശ്വർ, ദി ഏഷ്യാറ്റിക് സൊസൈറ്റി എന്നിവ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.

കൊൽക്കത്തയിലെ തെരുവു ഭക്ഷണം

ഒരു സ്ഥലത്തിന്റെ സംസ്കാരത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ അവിടുത്തെ ഭക്ഷണം നിങ്ങളെ സഹായിക്കും. കൊൽക്കത്ത ഐക്കണിക് ഡിലൈറ്റുകൾക്ക് പേരുകേട്ടതാണ്. ഈ നഗരത്തെ ഫുഡ് പാരഡൈസ് എന്ന് വിളിക്കുന്നതിൽ അതിശയിക്കാനില്ല എന്ന് അവിടെയെത്തിയാൽ മനസ്സിലാകും. ഊർജസ്വലമായ തെരുവു വിപണികളിലൂടെ നടന്ന് കൊൽക്കത്തയുടെ തനത് രുചികൾ അനുഭവിക്കാം.

സ്ട്രീറ്റ് ഷോപ്പിങ്

കൊൽക്കത്തയുടെ സ്ട്രീറ്റ് ഷോപ്പിങ് വല്ലാത്തൊരു അനുഭവമാണ്. തെരുവ് ഷോപ്പിങ്ങിനായി ധാരാളം ചോയ്‌സുകളുണ്ട്. ഓരോന്നിനും അവയുടെ സവിശേഷ സ്വഭാവമുണ്ട്. നഗരത്തെ ജോയ് സിറ്റി എന്ന് വിളിക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്.

കൊൽക്കത്ത ടെറാക്കോട്ട ഉൽപന്നങ്ങളുടേയും കൈത്തറി സാരികളുടെയും കേന്ദ്രമാണ്. നമ്മൾ ഉദ്ദേശിക്കുന്ന വിലയ്ക്ക് അതിശയകരമായ ഉൽപന്നങ്ങൾ ലഭിക്കുന്നത് കൊൽക്കത്തയിലെ തെരുവ് ഷോപ്പിങ്ങിന്റെ ഒരു നേട്ടമാണ്. ഗാരിയാഹത്ത് റോഡ്, ചൗറിംഗീ റോഡ്, ന്യൂ മാർക്കറ്റ്, കോളജ് സ്ട്രീറ്റ് എന്നിവിടങ്ങൾ ഒരിക്കലും ഒഴിവാക്കരുത്.

English Summary: Kolkata one of the Safest Cities for Women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA