ഐആർസിടിസിയുടെ ആഡംബര ട്രെയിനിൽ കാഴ്ച്ചകൾ കണ്ട് പോകാം, ബുക്കിങ് ആരംഭിച്ചു

golden-chariot
SHARE

കൊച്ചി∙ഐആർസിടിസിയുടെ ഗോൾഡൻ ചാരിയോട്ട് ആഡംബര ടൂറിസ്റ്റ് ട്രെയിനിലെ പുതുവർഷ പാക്കേജുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട് കർണാടക, കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചു ബെംഗളൂരുവിൽ അവസാനിക്കുന്ന 3 പാക്കേജുകളാണുളളത്.പ്രൈഡ‍് ഓഫ് കർണാടക: 6 രാത്രി / 7 പകൽ നീളുന്ന യാത്രയിൽ ബന്ദിപ്പൂർ നാഷണൽ പാർക്ക്, മൈസൂരു, ഹലേബിഡു, ചിക്മംഗളൂർ, ഐഹോൾ, പട്ടടയ്ക്കൽ, ഹംപി, ഗോവ എന്നിവ സന്ദർശിക്കും. 

golden-chariot1

ജ്യുവൽസ് ഓഫ് സൗത്ത്: 6 രാത്രി / 7 പകൽ നീളുന്ന യാത്രയിൽ മൈസൂരു, ഹംപി, മഹാബലിപുരം, തഞ്ചാവൂർ, ചെട്ടിനാട്, കുമരകം, കൊച്ചി എന്നിവ കാണാം. ഗ്ലിംപ്‌സസ് ഓഫ് കർണാടക: 3 രാത്രിയും 4 പകലും അടങ്ങിയ യാത്രയിൽ ബന്ദിപ്പൂർ പാർക്ക്, മൈസൂരു, ഹംപി എന്നിവ സന്ദർശിക്കാം.

golden-chariot2

ട്രെയിനിലെ ആഡംബര മുറികളിലുള്ള താമസം, ഭക്ഷണം, മദ്യം, ടൂർഗൈഡിന്റെ സേവനം, യാത്രകൾക്ക് എസി വാഹനങ്ങൾ, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസുകൾ എന്നിവ പാക്കേജിന്റെ ഭാഗമാണ്. ഭാഗികമായും പാക്കേജുകൾ ലഭ്യമാണ്. 

golden-chariot3

പ്രാരംഭ ഓഫറായി 2 രാത്രിയും 3 പകലുമുള്ള യാത്രയ്ക്ക്, ഒരുമുറിയിൽ രണ്ടു പേർ എന്ന നിലയിൽ ബുക്കു ചെയ്യുകയാണെങ്കിൽ  59,999 രൂപയും ജിഎസ്ടിയും നൽകിയാൽ മതിയാകും 2021 ജനുവരി മുതൽ മാർച്ചു വരെയുള്ള യാത്രകൾക്കാണ് ഈ ആനുകൂല്യം. മുഴുവൻ ടൂർ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാർക്കു ഒരാളുടെ ടിക്കറ്റ് നിരക്ക് അടയ്ക്കുമ്പോൾ രണ്ടാമത്തെ ആളിന് 50% ഇളവ് ലഭിക്കും.  ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കു 35% ഇളവും ലഭ്യമാണ്. 8287932082,www.goldenchariot.org  

English Summary: Golden Chariot’s Best South India Tour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA