ADVERTISEMENT

മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന നിലം. അത്രയെളുപ്പമല്ല അതിലൂടെയുള്ള സഞ്ചാരം. എന്നിട്ടും മഞ്ഞു പുതപ്പിന്റെ മുകളിലൂടെ ട്രെക്കിങ് നടത്തുന്നവർ കുറവല്ല.ലോകത്തെ അതിസാഹസിക യാത്രകളില്‍ തന്നെ ഏറ്റവും ശ്രദ്ധേയ യാത്രയാണ്  ലഡാക്കിലെ ‘ചഡര്‍ ട്രെക്കിങ്ങ്’.ലോകത്തെ സാഹസിക യാത്രകളിൽ തന്നെ അടയാളപ്പെട്ട യാത്രയാണ് ജമ്മു കശ്മീരിലെ ലഡാക്കിലുള്ള ഈ ചഡർ ട്രെക്കിങ്ങ്. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തിരക്ക് കൂടുന്ന ലഡാക്കിൽ പതിനാറു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ട്രെക്കിങ്ങ് സൗകര്യമാണുള്ളത്. സംസ്‌കാർ നദിയുടെ തീരത്തു തന്നെയാണ് ഈ മഞ്ഞു വിരിപ്പുള്ളത്. 

തണുപ്പ് അധികമാകുമ്പോൾ സംസ്‌കാർ നദി പതുക്കെ മഞ്ഞു കഷ്ണമായി തുടങ്ങും. പിന്നെ നദി ഇല്ലാതെയാകും, മഞ്ഞ് മാത്രം. അപ്പോഴാണ് ട്രെക്കിങ്ങിനു ഇവിടെ കൂടുതൽ സൗകര്യപ്രദമാവുക. അമിതമായ തണുപ്പും ഓൾട്ടിട്യൂടും ഇവിടെ പ്രശ്നം തന്നെയാണ്. സ്‌കേറ്റിങ് പ്രേമികൾക്കും സാഹസിക സഞ്ചാരികൾക്കും ഒരിക്കലും ഒഴിവാക്കാൻ തോന്നാത്തതാണ്.മഞ്ഞുകാലത്ത് പൊതുവെ ഇവിടെ സഞ്ചാരം അത്ര എളുപ്പമല്ല. ചെങ്കുത്തായും വഴുക്കിയും കിടക്കുന്ന മലനിരകൾ അപകടം ക്ഷണിച്ചു വരുത്തുന്നതാണ്. 

മഞ്ഞുകാലം അല്ലാത്തപ്പോൾ അതിമനോഹരമായി ഒഴുകിക്കൊണ്ടിരിക്കുന്ന നദിയാണ് സംസ്‌കാർ നദി. എന്നാൽ മുകളിൽ മഞ്ഞിന്റെ വിരിപ്പുകളും താഴെ ഒഴുക്കുമായി മഞ്ഞുകാലം വരുമ്പോൾ അവളുടെ രൂപം മാറും. ട്രെക്കിങ്ങ് നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.  ഗൈഡിന്റ നിർദ്ദേശമനുസരിച്ചു മാത്രമേ ഇവിടെ ട്രെക്കിങ്ങ് നടത്താനാവൂ, അതാണ് സുരക്ഷിതവും. രാവിലെ മുതൽ ഇവിടെ ട്രെക്കിങ്ങ് ആരംഭിക്കും.ലേ മലകളിലെ പട്ടണത്തിൽ നിന്നാണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്.  എല്ലാ വശത്തും മഞ്ഞാൽ ചുറ്റപ്പെട്ട സ്ഥലമായതുകൊണ്ട് ഇവിടെ എത്താനുള്ള ഏക മാർഗ്ഗം ആകാശ മാർഗ്ഗമാണ്. വിമാനത്തിൽ വരുമ്പോൾ ഈ മഞ്ഞു കടൽ കാണാനാകും. സംസ്‌കാർ നദി മഞ്ഞായി തുടങ്ങുന്ന ഫെബ്രുവരി മുതൽ ഇവിടെ ട്രെക്കിങ്ങ് ആരംഭിക്കും.

English Summary: Chadar trek Ladakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com