ADVERTISEMENT

ബോളിവുഡ് നടി കിയാറ അദ്വാനി അക്ഷയ്കുമാറിനൊപ്പം അഭിനയിച്ച 'ലക്ഷ്മി ബോംബ്‌' എന്ന പുതിയ ചിത്രം റിലീസാവാന്‍ കാത്തിരിക്കുകയാണ്. ബോളിവുഡ് നടി കിയാറ അദ്വാനി. ചിത്രം പുറത്തിറങ്ങും മുന്‍പേ തന്നെ കിയാറയ്ക്ക് ഈ സിനിമയിലെ മികച്ച പ്രകടനത്തിന് നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും ധാരാളം പ്രശംസകള്‍ ലഭിച്ചു കഴിഞ്ഞു. തിരക്കേറിയ അഭിനയ ജീവിതത്തില്‍ നിന്നും അല്‍പ്പം ഇടവേളയെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിങ് നടത്തുന്നതിന്‍റെ മനോഹരമായ ചിത്രങ്ങള്‍ കിയാറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 

കാടിനുള്ളിലൂടെ ഓടി നടക്കുന്നതും അരുവികള്‍ക്കരികില്‍ ഇരിക്കുന്നതും പാറക്കെട്ടുകള്‍ താണ്ടുന്നതുമെല്ലാം കാണിക്കുന്ന വീഡിയോ ആണ് ഇതില്‍ ആദ്യം. കാടിന്‍റെ പശ്ചാത്തലത്തില്‍ ഇരുന്ന് ധ്യാനിക്കുന്ന ദൃശ്യവും കാണാം.  മെഡിറ്റേഷന്‍ ചെയ്യുന്ന ഫോട്ടോയും കിയാറ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. യാതൊരുവിധ മേക്കപ്പും ഇല്ലാതെ തന്നെ അതിസുന്ദരിയായാണ് നടി ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

ജന്മനാടായ മഹാരാഷ്ട്രയിലെ പ്രകൃതിസുന്ദരമായ സബര്‍ബന്‍ വനപ്രദേശത്തു കൂടിയാണ് കിയാറയുടെയും സുഹൃത്തുക്കളുടെയും യാത്ര. മൗണ്ട് മേരി ചർച്ച്, ജോഗേശ്വരി ഗുഹകൾ, മഹാകാളി ഗുഹകൾ, എസ്സൽ വേൾഡ്, വാട്ടർ കിംഗ്ഡം, മാർവ് ബീച്ച്, അക്സ ബീച്ച്, മാദ് ദ്വീപ്, മാൽവാനി, സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്, ആരേ കോളനി, കൻഹേരി ഗുഹകൾ, തുളസി തടാകം, വിഹാർ തടാകം, പവായ് തടാകം തുടങ്ങി നിരവധി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്ളത് ഈ പ്രദേശത്താണ്. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് പുറമേ മഹാരാഷ്ട്രയിലെ ഭീമശങ്കർ, പ്രബല്‍ഗഡ്,  ഹരിചന്ദ്രഗഡ്, മാണിക്ഗഡ്, വിസാപൂര്‍&ലോഹഗഡ് ഫോര്‍ട്ട്‌, തക്മക് ഫോര്‍ട്ട്‌, കല്സുബായ്, രാജ്ഗഡ്, ടോര്‍ന ഫോര്‍ട്ട്‌, നാനെഘട്ട്, ദേവ്കുണ്ട് വെള്ളച്ചാട്ടം തുടങ്ങിയ ഓഫ്ബീറ്റ് പ്രദേശങ്ങളിലും ഈയിടെയായി സഞ്ചാരികള്‍ ധാരാളം എത്തിത്തുടങ്ങിയിട്ടുണ്ട്. 

മണ്‍സൂണ്‍ കാലമാണ് മഹാരാഷ്ട്രയിലെ ട്രെക്കിങ് കാലം. ഈ സമയത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നു. ഭൂപ്രകൃതി കൊണ്ടും ചരിത്രനിര്‍മ്മിതികള്‍ കൊണ്ടും അനുഗ്രഹീതമായ മഹാരാഷ്ട്ര എല്ലാ തരത്തില്‍പ്പെടുന്ന സഞ്ചാരികള്‍ക്കും സംതൃപ്തിയേകുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. 

കോവിഡ് മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലത്തിനു ശേഷം പതിയെ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ് മറ്റു സംസ്ഥാനങ്ങളെപ്പോലെ തന്നെ മഹാരാഷ്ട്രയും.  പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, സംസ്ഥാനത്തെത്തുന്ന ആഭ്യന്തര വിമാന യാത്രക്കാർ‌ക്ക് ഹോം ക്വാറൻറൈൻ‌ ആവശ്യമില്ലെന്ന് മന്ത്രാലയം കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ടൂറിസ്റ്റുകള്‍ക്കും ഇത് ബാധകമാണ്. കൊറോണ മൂലം തകര്‍ന്ന ടൂറിസം മേഖലയ്ക്ക് അധികം വൈകാതെ തന്നെ പുനരുജ്ജീവനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

English Summary: Celebrity Travel Kiara Advani trekking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com