വിദേശത്ത് മാത്രമല്ല ചെറി വസന്തം ഇന്ത്യയിലുമുണ്ട്

cherry-blossoms2
SHARE

പിങ്ക് നിറത്തിലെ ചെറി പുഷ്പങ്ങൾ പൂത്തുനിൽക്കുന്ന തെരുവോരങ്ങളും വഴിത്താരകളും ഓർമയിൽ വരുമ്പോൾ ജപ്പാൻ എന്ന രാജ്യത്തെ ആയിരിക്കും മനസ്സിൽ കാണുക.എന്നാൽ ഈ കൊറോണക്കാലത്ത് ജപ്പാൻ വരെ പോയി ചെറി പുഷ്പങ്ങൾ കാണാൻ പോകണ്ട. മേഘാലയ വിനോദ സഞ്ചാരികൾക്കായി പിങ്ക് നിറത്തിലാറാടി നിൽക്കുകയാണിപ്പോൾ. 

കൊവിഡ്-19 മനുഷ്യരെ അവരുടെ വീടുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കാം, പ്രകൃതിയെ നിയന്ത്രിക്കാൻ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിപ്പോൾ മേഘാലയിലെ ഹിൽസ്റ്റേഷനുകൾ.എല്ലാം സാധാരണ നിലയിലായിരുന്നുവെങ്കിൽ ഈ വർഷത്തെ പ്രശസ്തമായ ചെറി ബ്ലോസം ഉത്സവത്തിന്റെ ഭാഗമായി വിനോദസഞ്ചാരികളെക്കൊണ്ട് നിറയുമായിരുന്നു ഇവിടം.നിർഭാഗ്യവശാൽ, ഇത്തവണ വലിയ തിരക്കില്ല. എല്ലാ വർഷവും നടക്കുന്ന രാജ്യാന്തര ചെറി ബ്ലോസം ഫെസ്റ്റിവൽ,കൊവിഡ്-19 കാരണം ഈ വർഷം റദ്ദാക്കി. എന്നാൽ മേഘാലയുടെ തെരുവോരങ്ങളും ചെറി മരങ്ങളും പിങ്ക് പൂക്കളാൽ നിറഞ്ഞിരിക്കുകയാണ്. ആ കാഴ്ച കാണാൻ ഒന്ന് മേഘാലയ വരെ പോകാം.

ഹിമാലയത്തിൽ നിന്നുള്ള സമ്മാനമാണ് പ്രൂണസ് സെറാസോയിഡ്സ് എന്നും അറിയപ്പെടുന്ന ചെറി പുഷ്പം. കിഴക്ക്, പടിഞ്ഞാറ് ഖാസി കുന്നുകൾ ഈ പൂക്കളാൽ മുഴുവൻ മൂടപ്പെടും. ഭംഗിയുള്ളതും ഊർജ്ജസ്വലവുമായ ഈ പുഷ്പങ്ങൾ കാട്ടിൽ വളരുന്നുവെങ്കിലും വർഷത്തിൽ ഈ സമയത്ത് സംസ്ഥാനത്തുടനീളം കാണാൻ കഴിയും.

cherry-blossoms

ഷില്ലോങ്ങിന് പുറമേ, ജപ്പാനും ചെറി പുഷ്പമേളകൾക്ക് പേരുകേട്ടതാണ്. വർഷത്തിലെ ഈ സമയത്ത്, രാജ്യം ചെറി പുഷ്പങ്ങളുടെ വണ്ടർലാൻഡായി മാറുകയും ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന തിരക്കേറിയ സീസണായി തീരുകയും ചെയ്യാറുണ്ട്. അതുപോലെ, പാരീസിലും ചെറി പുഷ്പിക്കുന്ന ദിവസങ്ങളുണ്ട്, ആ സമയം നഗരം മുഴുവൻ കൂടുതൽ റൊമാന്റിക്കായി മാറുന്നു.

English Summary: Shillong turns all shades of pink with cherry blossoms in full bloom

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA