ഇന്ദ്രനീലം ഖനനം ചെയ്യുന്ന ദോ‍ഡ‍‍‍, രത്നത്തെക്കാൾ മനോഹരം ഈ മിനി കാശ്മീർ

Doda-valley%2c-Jammu-and-Kashmir
SHARE

കാശ്മീർ എന്നും സഞ്ചാരികളുടെ സ്വപ്നയിടമാണ്. ഹണിമൂൺ ആഘോഷിക്കാനടക്കം മിക്കവരും തെരഞ്ഞെടുക്കുന്ന സ്ഥലവും കാശ്മീരാണ്. സ്ഥലത്തിന്റെ മനോഹാരിതയും കാലാവസ്ഥയും തന്നെയാണ് സഞ്ചാരികളെ ആകർഷിക്കുന്നതും. കാശ്മീരില്‍ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി നിരവധിയിടങ്ങളുണ്ട്. അങ്ങനെയൊരിടമാണ് മിനി കാശ്മീർ എന്നറിയപ്പെടുന്ന ദോഡ.

ഭൂപ്രകൃതിയുടെ വൈവിധ്യത്താൽ അനുഗ്രഹിക്കപ്പെട്ട ദോഡ സാഹസിക സഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1107 മീറ്റര്‍ ഉയരത്തിലാണ് ദോഡ നിലകൊള്ളുന്നത്. മഞ്ഞുമൂടിയ കൊടുമുടികളും വനമേഖലയും ട്രെക്കിങ് റൂട്ടുകളും നിറഞ്ഞ ഇവിടം സഞ്ചാരികളെ ഏറെ ആകർഷിക്കും.

ഇവിടുത്തെ ജനങ്ങളുടെ അടിസ്ഥാന ഉപജീവനമാർഗ്ഗം കൃഷിയാണ്. നെല്ല്, ഗോതമ്പ്, ചോളം എന്നിവയാണ് ജില്ലയിൽ പ്രധാനമായി കൃഷിചെയ്യുന്നത്. കൂടാതെ കുങ്കുമപ്പൂവിന്റെ ഉത്പാദനത്തിലും പ്രശസ്തമാണ് ദോഡ. ഉദ്യാനക്കൃഷിക്കും ജില്ല പേരുകേട്ടതാണ്. ഇന്ദ്രനീലം  ഖനനം ചെയ്യപ്പെടുന്ന ചില ഖനികൾ ജില്ലയിലുണ്ട്. പച്ചക്കറികൾ, വാൽനട്ട്, കുങ്കുമപ്പൂവ്, തേൻ, കമ്പിളി, തടി എന്നിവ ജില്ലയിലെ മുഖ്യ കയറ്റുമതി ഉത്പന്നങ്ങളാണ്.

പ്രകൃതിയുടെ മടത്തിട്ടിലെ കാഴ്ചകൾ ആസ്വദിക്കാൻ ദോഡ ബെസ്റ്റ് ചോയിസാണ്. ചിന്താ വാലി, ബഡേര്‍വ, സിയോജ് മിഡോ, ഭാല്‍ പാദ്രി തുടങ്ങിയവയാണ് ദോഡയിലെ പ്രസിദ്ധമായ ആകര്‍ഷണങ്ങള്‍. കൈലാസ് യാത്രയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ബഡേര്‍വ്വ. സുന്ദരകാഴ്ചകള്‍ മാത്രമല്ല ആരാധനാലയങ്ങൾ നിറഞ്ഞ സുന്ദരയിടം കൂടിയാണ് ദോഡ.

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ദോഡയിൽ ഹൈക്കിങ്, ക്യാമ്പിങ്, ട്രെക്കിങ് തുടങ്ങി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.സഞ്ചാരികൾക്ക് പോക്കറ്റിലൊതുങ്ങുന്ന ചെലവിൽ താമസിക്കുവാനായി നിരവധി ബജറ്റ് ഹോട്ടലുകളും ഇവിടെ ലഭ്യമാണ്. തീർത്ഥാടകരെയും സഞ്ചാരികളെയും ഒരേപോലെ ആകർഷിക്കുന്ന ദോഡയിലേക്ക് യാത്ര തിരിക്കാം.

എങ്ങനെ എത്താം

റോഡ്, ട്രെയിന്‍, വിമാന മാര്‍ഗങ്ങളിലൂടെ ദോഡയില്‍ എത്തിച്ചേരാം.ശ്രീനഗർ ആണ് അടുത്തുള്ള വിമാനത്താവളം.

English Summary: Tourism in Doda Jammu and Kashmir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA