മഞ്ഞുമൂടിയ ആപ്പിൾത്തോട്ടങ്ങൾക്ക് നടുവിലൂടെ യാത്ര പോകാം

fagu-trip
SHARE

സദാസമയവും മഞ്ഞുമൂടികിടക്കുന്ന താഴ്‌‌‌വരകള്‍, ആപ്പിള്‍ത്തോട്ടങ്ങള്‍, ഇന്നുവരെ കാണാത്ത അനേകമനേകം പൂക്കളാല്‍ നിറഞ്ഞ മലഞ്ചെരിവുകള്‍, കണ്ണും മനസ്സും നിറച്ച് നിങ്ങളെ വന്ന് മൂടുന്ന നനുത്ത മൂടല്‍മഞ്ഞ്, ഇൗ കാഴ്ചകളൊക്കെയും ആസ്വദിക്കുവാനും അനുഭവിക്കുവാനും  പറ്റിയൊരു സ്ഥലമുണ്ട് ഹിമാചല്‍ പ്രദേശില്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു കൊച്ചുഗ്രാമം, പേര് ഫാഗു.

2500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഫാഗു ശാന്തമായ മഞ്ഞുമൂടിയ ഒരു മലയോരഗ്രാമമാണ്. ഹിമാചല്‍ പ്രദേശിലെ ഗംഭീരമായ ഹിമാലയന്‍ പര്‍വതനിരയില്‍ സ്ഥിതി ചെയ്യുന്ന ഫാഗു നഗരത്തിന്റെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റിയ സ്ഥലമാണ്. മഞ്ഞുവീഴ്ചയിലും മൂടല്‍മഞ്ഞിലും എല്ലായ്‌പ്പോഴും പൊതിഞ്ഞതിനാല്‍ ഈ സ്ഥലം മാന്ത്രികമായി തോന്നും. മേഘങ്ങള്‍ ഭൂമിയോട് വളരെ അടുത്ത് നില്‍ക്കുന്നതിനാല്‍ ചിലപ്പോള്‍ നിങ്ങള്‍ മേഘങ്ങളിലൂടെ നടക്കുന്നുവെന്ന് തോന്നുപ്പോകും. വിശാലമായ ഇടതൂര്‍ന്ന മരങ്ങളും മഞ്ഞുമൂടിയ പര്‍വതങ്ങളും പച്ചപ്പാടങ്ങളും ഫാഗുവിനെ വേറിട്ടതാക്കുന്നു.

മൂടല്‍മഞ്ഞ് എന്ന വാക്കില്‍ നിന്നാണ് ഫാഗുവിന് ഈ പേര് ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. ഇത്രയും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് ഏതു സമയത്തും മൂടല്‍മഞ്ഞ് നിറഞ്ഞുനില്‍ക്കും. അങ്ങനെ നോക്കുമ്പോള്‍ ഫാഗു എന്ന പേര് ശരിക്കും ചേരും. ഫാഗുവിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്ന് ഏക്കറുകണക്കിന് പരന്നുകിടക്കുന്ന ആപ്പിള്‍ തോട്ടങ്ങളാണ്. ചുവന്ന ആപ്പിളുകള്‍ പഴുത്തു തുടുത്തുകിടക്കുന്നത് കാണാന്‍ തന്നെ എന്തുരസമായിരിക്കും. ഉരുളക്കിഴങ്ങ് വയലുകളും ഇവിടെ ധാരാളമായി ഉണ്ട്. വന്യജീവികളാലും സമ്പന്നമാണിവിടം. ഹിമ പുള്ളിപ്പുലികള്‍, യാക്കുകള്‍, കുതിരകള്‍ എന്നിവയും നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ കഴിയും.

 വ്യാവസായികവത്ക്കരണത്തെ ബാധിക്കാത്ത മനോഹരമായ ഒരു സ്ഥലമാണ് അതിശയകരമായ ഫാഗു താഴ്‌‌‌വര. പ്രകൃതിയുടെ സൗന്ദര്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് വെറും വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കാനാവില്ല. കണ്ട് തന്നെ അനുഭവിക്കണം. ഫാഗു മുഴുവനും പ്രകൃതിഭംഗിയാല്‍ സമൃദ്ധമാണ്,ഈ സ്ഥലത്തിന് ചുറ്റുമുള്ള വൃക്ഷങ്ങളും പര്‍വതങ്ങളും നിങ്ങളെ പ്രകൃതിയോട് അടുപ്പിക്കും.

ട്രെക്കിങ്: ഫാഗുവിലെത്തിയാല്‍ ചെയ്യാന്‍ കഴിയുന്ന പ്രധാനകാര്യമാണ് ട്രെക്കിങ്.മഞ്ഞുമൂടിയ പര്‍വ്വതങ്ങളുടെ പച്ചപ്പുകളും മനോഹരമായ കാഴ്ചകളും നിറഞ്ഞ സുന്ദരമായ പാതകളിലൂടെയുള്ള ട്രെക്കിങ് നിങ്ങളെ പ്രകൃതിയോട് അടുപ്പിക്കും.

സ്‌കിയിങ്: മഞ്ഞുകാലത്ത് മുഴുവന്‍ ഫാഗുവും കട്ടിയുള്ള മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ സ്‌കീയിങ് ശരിക്കും ആസ്വദിക്കാം. ഫാഗുവിലെ സ്‌കീയിങ്ഒരു ആനന്ദകരമായ അനുഭവമായിരിക്കും, ഒപ്പം ചുറ്റുമുള്ള മനംമയക്കുന്ന സൗന്ദര്യവും സ്‌കീയിങ് അനുഭവത്തെ കൂടുതല്‍ മാന്ത്രികമാക്കും.
English Summary: Fagu Tourism himachal pradesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA