ADVERTISEMENT

മഞ്ഞുകാലം തുടങ്ങുമ്പോള്‍ വെയിലിനൊരു പ്രത്യേക ഭംഗിയാണ്. അതിന്‍റെ മനോഹാരിത മുഴുവന്‍ മുഖത്തേക്ക് ആവാഹിച്ച് ഹിമാചലില്‍ നിന്നെടുത്ത ഫോട്ടോ പങ്കുവച്ച് ബോളിവുഡ് നടിയും മോഡലുമായ യാമി ഗൗതം. ഹിമാചലില്‍ പുതിയ ചിത്രമായ 'ഭൂത് പൊലീസി'ന്‍റെ ചിത്രീകരണത്തിലാണ് യാമിയും സഹപ്രവര്‍ത്തകരും. പുറത്തിറങ്ങും മുന്‍പേ തന്നെ ചിത്രം നിരവധി പ്രശംസകള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു.

ഹിമാചലിലെ തന്നെ മക്ലിയോഡ് ഗഞ്ചിലുള്ള കുനാല്‍പത്രി ക്ഷേത്രത്തില്‍ നിന്നും എടുത്ത ചിത്രവും യാമി മുന്‍പേ പങ്കുവച്ചിരുന്നു. 

ലോക്ഡൗൺ പിന്‍വലിച്ച ശേഷം പതിയെ പഴയ സ്ഥിതിയിലേക്ക് മടങ്ങുകയാണ് ഹിമാചലിലെ ടൂറിസം മേഖല. മഞ്ഞുകാലം തുടങ്ങിയതോടെ ഹിമാചല്‍ കൂടുതല്‍ സുന്ദരമായി മാറിക്കഴിഞ്ഞു. കുഫ്രി, സാംഗ്ല, നാര്‍കണ്ട, ഖരപ്താര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചിലയിടങ്ങളില്‍ മഞ്ഞിനൊപ്പം മഴയും പെയ്തു. കല്‍പ്പ, ഡല്‍ഹൗസി, കീലോംഗ്, ചമ്പ, ധര്‍മ്മശാല, ഷിംല തുടങ്ങിയ ഇടങ്ങളില്‍ ഇപ്പോള്‍ തന്നെ 6-16 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില.

കാണാന്‍ ഏറെ മനോഹരമായ കാഴ്ചയാണെങ്കിലും വിനോദസഞ്ചാരികള്‍ ഏറെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു വേണം ഈ സമയത്ത് ഹിമാചലിലേക്കുള്ള യാത്ര.

സഞ്ചാരികള്‍ സ്ഥിരം കടന്നു പോകുന്ന റോഹ്താംഗ് പാസ് മഞ്ഞുവീഴ്ച കാരണം അടച്ചിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് മനാലിയിൽ നിന്ന് പൽച്ചനും സോളാങ്ങിനും അപ്പുറത്തേക്ക് പോകാൻ വാഹനങ്ങൾക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അടുത്തിടെ എട്ടിഞ്ച് മഞ്ഞ് വീണ സോളാങ്ങിലേക്ക് ധാരാളം സഞ്ചാരികളെത്തുന്നുണ്ട്.

മഞ്ഞിൽ കുളിച്ച് ഹിമാചൽ

ഹിമാചല്‍പ്രദേശിലെ പല ഭാഗങ്ങളും മഞ്ഞുമൂടിയിരിക്കുകയാണ്. കുഫ്രി, മണാലി, സ്പിതി വാലി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയാണ്. കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടതോടെ താപനില കുത്തനെ താഴ്ന്ന നിലയിലാണ്. മഞ്ഞുവീഴ്ച ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.

snowfall

കുഫ്രിയിൽ 7 സെൻറീമീറ്റർ മഞ്ഞുവീഴ്ചയാണ് രേഖപ്പെടുത്തിയത്. മണാലിയിൽ 24 മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ മഞ്ഞുവീഴ്ച ഉണ്ടായതായി  കാലാവസ്ഥാ കേന്ദ്രം ഡയറക്ടറായ മൻമോഹൻ സിങ് അറിയിച്ചു.

മഞ്ഞുകാലമായതോടെ  ഹിമാചൽപ്രദേശിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള ഹൈവേ ടണലായ അടൽ ടണലിലേയ്ക്ക് മഞ്ഞുവീഴ്ച മൂലം സഞ്ചാരികൾക്ക് എത്താൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇവിടുത്തെ മഞ്ഞു നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു.

English Summary: Celebrity Travel Yami Gautam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com