വൈറസിനെ പേടിക്കണ്ട, ഒരു ഫോണ്‍കോളില്‍ താജിന്‍റെ രാജകീയ അനുഭവം വീട്ടിലെത്തും

Taj-Mahal-Palace-Mumbai
SHARE

ഒരു വ്യാഴവട്ടം മുന്‍പ് ഇതേപോലൊരു നവംബർ 26- നായിരുന്നു ലോകത്തെ ഒന്നാകെ നടുക്കിക്കൊണ്ട്, മുംബൈയിൽ നടന്ന ഭീകരാക്രമണ പരമ്പരയിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ താജ് ഹോട്ടൽ ആക്രമിച്ചത്. ആക്രമണ സമയത്ത് ഏകദേശം 450 പേര്‍ ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. വിദേശികളടക്കം 167 പേര്‍ അന്ന് കൊല്ലപ്പെട്ടു. ഒരു മാസത്തിനു ശേഷം 2008 ഡിസംബർ 21-ന് അറ്റകുറ്റപ്പണികള്‍ നടത്തി ഹോട്ടല്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നെങ്കിലും വീണ്ടും നിരവധി മാസങ്ങള്‍ എടുത്താണ് ഹോട്ടലിന്‍റെ പ്രശസ്തമായ പൈതൃക വിഭാഗം പുനര്‍നിര്‍മിച്ചത്. 

1903-ല്‍ ജംഷഡ്ജി ടാറ്റ കെട്ടിപ്പൊക്കിയതാണ് ലോകപ്രശസ്തമായ ഈ ഹോട്ടല്‍. ഭാരതീയരായ സീതാറാം ഖണ്ടെറാവു വൈദ്യ, ഡി. എൻ. മിർസ എന്നിവരായിരുന്നു നിര്‍മാണത്തിന്‍റെ സൂത്രധാരന്മാര്‍. പദ്ധതി പൂർത്തീകരിച്ചതാവട്ടെ, ഇംഗ്ലീഷ് എൻജിനീയറായ ഡബ്ല്യു. എ. ചേംബേർസും. അന്നത്തെ കാലത്ത് രണ്ടരക്കോടി രൂപയോളം ചെലവഴിച്ചായിരുന്നു നിര്‍മാണം. കാലം കടന്നുപോകെ, ഇന്ത്യയുടെ ഐക്കോണിക് ഡെസ്റ്റിനേഷനുകളില്‍ ഒന്നും ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട താമസസ്ഥലമായുമെല്ലാം താജ് രൂപാന്തരപ്പെട്ടു. 

Taj-Mahal-Palace-Mumbai1

ഇവിടെ താമസിച്ച ആദ്യ വിദേശ രാജ്യ തലവനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞതു പോലെ ''ഇന്ത്യൻ ജനതയുടെ കരുത്തിന്റെ പ്രതീകം'' തന്നെയാണ്. നിരവധി വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും കോവിഡ് കാലത്തെ അതിജീവിച്ച രീതി ഈ അഭിപ്രായം ശരി വെക്കുന്നു. ഈ സമയത്ത് സാഹചര്യത്തിനൊത്തുയര്‍ന്നു പുതിയ നിരവധി ഓഫറുകള്‍ താജ് അവതരിപ്പിച്ചിരുന്നു. ഇവയില്‍ ഏറ്റവും മികച്ച ഒരു അനുഭവമാണ് 'എക്സ്പീരിയന്‍സ് താജ് അറ്റ്‌ ഹോം'. വൈറസിനെ പേടിക്കാതെ സ്വന്തം വീടിന്‍റെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ടു തന്നെ താജ് അനുഭവം നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. ഇന്ത്യന്‍ ഹോട്ടല്‍സ്‌ കമ്പനി ലിമിറ്റഡി(IHCL)ന്‍റെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ആയ ക്യുമിൻ വഴി ഭക്ഷണവും  ടാറ്റ ഗ്രൂപ്പിന്‍റെ ലക്ഷ്വറി ലൈഫ്സ്റ്റൈല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ടാറ്റാ സെലിക്യു ലക്ഷ്വറി  വഴി മറ്റു താജ് ഉല്‍പ്പന്നങ്ങളും വീട്ടിലേക്ക് എത്തും. 

മുംബൈയില്‍ മാത്രമല്ല, ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ലഖ്‌നൗ, ജയ്പൂർ, പൂനെ എന്നിവിടങ്ങളിലും ഈ സൗകര്യം ലഭ്യമാണ്. ബുക്ക് ചെയ്യാനായി 1800-266-7646 എന്ന നമ്പറില്‍ വിളിക്കാം. 

ഈ സേവനം തിരഞ്ഞെടുക്കുന്നവര്‍ക്ക് വീടിനുള്ളില്‍ തന്നെ ഒരു മുഴുവന്‍ താജ് ആഡംബര അനുഭവം ആസ്വദിക്കാനാകും. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക്, താജിന്‍റെ പരിശീലനം ലഭിച്ച ഭക്ഷണ പാനീയ ടീം പ്രൊഫഷണലുകള്‍ അവരുടെ സിഗ്നേച്ചർ റെസ്റ്റോറന്റുകളിൽ നിന്നുള്ള രുചിയൂറും ലക്ഷ്വറി വിഭവങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരും. ഭക്ഷണം മാത്രമല്ല, ലിനൻ, പൂക്കൾ, കോക്ടെയിലുകൾ തുടങ്ങി ഹോട്ടലിനുള്ളില്‍ എങ്ങനെയാണോ കഴിക്കുന്നത് അതേപോലെ തന്നെ സജ്ജീകരണങ്ങളും ഒപ്പം ലഭിക്കും. 

ലോകോത്തര രുചി അനുഭവം മാത്രമല്ല, എത്തുന്ന ആളുകളുടെ സുരക്ഷയ്ക്കായി ശുചിത്വ പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിക്കുന്നുമുണ്ട്‌. വിശാലവും വൈവിധ്യപൂർണ്ണവുമായ മെനുവില്‍ ഓറിയന്റൽ, മെഡിറ്ററേനിയൻ, ഇന്ത്യൻ, കോണ്ടിനെന്റൽ വിഭവങ്ങള്‍ ഉള്‍പ്പെടുന്നു.

ഭക്ഷണം കൂടാതെ, ലോക്ഡൗൺ കാലത്ത് താജിന്‍റെ മാജിക് വീട്ടിലെത്തിക്കുന്നതിനായി ബെഡ്ഷീറ്റുകൾ, ഡുവെറ്റുകൾ, തലയിണകൾ, ടവൽ സെറ്റുകൾ, ബെഡ്, ബാത്ത് ലിനൻ എന്നിവയെല്ലാം ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി വില്‍പ്പന ആരംഭിച്ചിരുന്നു. ഇതു കാരണം, വൈറസ് ബാധയേല്‍ക്കുമോ എന്നുള്ള പേടി കൂടാതെ തന്നെ ആളുകള്‍ക്ക് താജ് അനുഭവം സ്വന്തമാക്കാം.

മുംബൈയിലെ താജ് ഹോട്ടലില്‍ 560 മുറികളും 44 സ്യൂട്ടുകളുമുണ്ട്. 35 പാചകക്കാരടക്കം 1500 ജീവനക്കാരാണ് ഇവിടെയുള്ളത്. മുംബൈയിലെ കൊളാബയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്നതിനാല്‍ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടത്താവളമാണ് ഇവിടം. ജഹാൻഗിർ ആർട്ട്‌ ഗാലറി, ഛത്രപതി ശിവജി മഹാരാജ് മ്യൂസിയം എന്നീ പ്രശസ്ത വിനോദ സഞ്ചാരങ്ങളും ഇതിനു തൊട്ടടുത്തായാണ് ഉള്ളത്.

English Summary: Get ready to celebrate with The Taj Mahal Palace Mumbai 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA