മലമുകളിലെ മരവീട്ടിൽ അവധിയാഘോഷിച്ച് താരപുത്രി

ira-khan-trip
SHARE

യാത്രാപ്രേമിയാണ് ആമീര്‍ ഖാന്റെ മകളും തിയറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഇറാ ഖാന്‍. ഈ വര്‍ഷം ആദ്യം നെയ്ല്‍ ദ്വീപിലേക്ക് നടത്തിയ യാത്രയുടേയും അവിടെ സ്‌നോര്‍ക്കലിങ് ചെയ്യുന്നതിന്റെയുമൊക്കെ നിരവധി ചിത്രങ്ങള്‍ ഇറ ആരാധകർക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തിരക്കിന്റെ ലോകത്തിൽ നിന്നും സ്വച്ഛമായ ഇടത്തേക്ക് യാത്ര തിരിച്ചിരിക്കുകയാണ് ഇറാ ഖാന്‍.

മുംബൈക്ക് സമീപമുള്ള ലോണാവാല എന്ന ഹില്‍സ്റ്റേഷനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ലോണാവാലയിലെ മച്ചന്‍ ട്രി ഹൗസ് എന്ന റിസോര്‍ട്ടിലെ അവധി ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ താരപുത്രി പങ്കുവച്ചിരിക്കുന്നത്.

മുംബൈയിലും പരിസരത്തുമുള്ള ആളുകള്‍ക്ക് വാരാന്ത്യ സന്ദര്‍ശനത്തിന് പറ്റിയയിടമാണ് ലോണാവാല. മനോഹരമായ പര്‍വതങ്ങള്‍ക്കിടയില്‍, സ്ഥിതിചെയ്യുന്ന പ്രശസ്ത റിസോര്‍ട്ടാണ് മച്ചന്‍ ട്രി ഹൗസ്. കാടിന് നടുക്കായി 40 അടിയോളം ഉയരത്തിലാണ് ഓരോ ട്രീ ഹൗസും നിര്‍മിച്ചിരിക്കുന്നത്. എല്ലാവിധ ആഡംബര സൗകര്യങ്ങളോടും കൂടിയുള്ള വ്യത്യസ്തമായ മുറികളും ഇവിടെയുണ്ട്. ബജറ്റ് ഹൗസ് മുതല്‍ 5 സ്റ്റാര്‍ സൗകര്യമുള്ള സ്യൂട്ട് റൂമുകള്‍ വരെ ഇവിടെ ലഭ്യമാണ്. മുംബൈയില്‍ നിന്ന് റിസോര്‍ട്ടില്‍ എത്താന്‍ ഏകദേശം 2.5 മണിക്കൂര്‍ യാത്ര ചെയ്യണം. പ്രധാന പട്ടണമായ ലോണാവാലയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ട്. പൂനെയില്‍ നിന്ന് 1.5 മണിക്കൂര്‍ യാത്ര ചെയ്താലും ഇവിടെയെത്താം. പല ബോളിവുഡ് താരങ്ങളുടെയും വാരാന്ത്യ അവധിക്കാല ഇടംകൂടിയാണ് ഇൗ മനോഹര റിസോര്‍ട്ട്. 

മഞ്ഞ ബിക്കിനി ടോപ്പില്‍ ട്രീഹൗസിലെ പൂളില്‍ നില്‍ക്കുന്ന ഇറയുടെ ചിത്രവും പുസ്തകം വായിച്ചുകൊണ്ട് ബാത്ടബില്‍ വിശ്രമിക്കുന്ന ചിത്രവുമാണ് ഇറ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

Celebrity Travel Ira Khan Lonavala Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA